കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാട്ട് ഈസ് സെക്ഷന്‍ 377' ഏറ്റവും കൂടുതല്‍ തിരഞ്ഞത്... ഗൂഗ്‌ളിന്റെ ഇയര്‍ ഇന്‍ സെര്‍ച്ച് 2018

Google Oneindia Malayalam News

ദില്ലി: ഓരോ വര്‍ഷവും ശതകോടി തിരയലുകളാണ് ഗൂഗ്‌ളിലുണ്ടാകുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവര്‍ക്കും ഏറ്റവും വലിയ വിവര ശേഖരമാണ് ഗൂഗ്ള്‍ ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകള്‍ ഗൂഗ്ള്‍ വര്‍ഷാവസാനം പുറത്തുവിടാറുണ്ട്. ഓരോ ഗണത്തിലും തിരഞ്ഞ വാക്കുകള്‍ പ്രത്യേകം എടുത്തുപറയാറുമുണ്ട്.

Google

രസകരമെന്ന് പറയട്ടെ, ഈ വര്‍ഷം ഗൂഗ്‌ളില്‍ ഏറ്റവും തിരഞ്ഞ വാക്ക് വാട്ട് ഈസ് സെക്ഷന്‍ 377 എന്നതാണ്. വാട്ട് ഈസ് എന്ന കാറ്റഗറിയിലാണ് ഈ വിഷയം കൂടുതല്‍ തിരഞ്ഞതെന്ന് ഗൂഗ്ള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സ്വവര്‍ഗരതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലാണ് ഗൂഗ്‌ളില്‍ ഈ വാക്ക് ജനം തിരഞ്ഞത്.

ലൈംഗികതയുമായി ബന്ധപ്പെട്ട വകുപ്പാണ് സെക്ഷന്‍ 377. പ്രകൃതി വിരുദ്ധ പീഡനം, ലൈംഗികാക്രമണം എന്നിവയെല്ലാം ഈ വകുപ്പിലാണ് വരിക. പ്രകൃതി വിരുദ്ധമായ ഭോഗം കുറ്റകരമാക്കുന്ന നിയമമാണിത്. പ്രത്യുല്‍പാദനം നടക്കാത്ത തരത്തിലുള്ള ലൈംഗിക പ്രവര്‍ത്തനമാണിതെന്ന് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു.

ഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസംഖത്തര്‍ രക്ഷപ്പെട്ടു; തക്ക സമയം അമീറിന്റെ ഉചിതമായ തീരുമാനം!! ഒപെകിനെ കൈവിട്ടത് ആശ്വാസം

ഈ വര്‍ഷം സപ്തംബറിലാണ് സെക്ഷന്‍ 377 ഗൂഗ്‌ളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സപ്തംബറിലാണ് ഈ നിയമത്തിന്റെ സാധുത സംബന്ധിച്ച വിധി പറഞ്ഞത്. സ്വവര്‍ഗ രതി നിയമവിധേയമാക്കുകയായിരുന്നു കോടതി. ദശാബ്ദങ്ങളോളം കുറ്റകരമായിരുന്നു സ്വവര്‍ഗരതി. സുപ്രീംകോടതി വിധിയെ അനുകൂലിച്ചും വിമര്‍ശിച്ചും വിവിധ കോണുകളില്‍ നിന്ന് പ്രതികരണം ഉയര്‍ന്നു.

English summary
“What Is Section 377?” Most Searched “What Is” Question On Google In India This Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X