• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് ഇന്ത്യാ- പാക് ബന്ധത്തിന്റെ നാഴികക്കല്ലായ ഷിംലാ കരാർ? ഒപ്പുവെച്ചത് ആരെല്ലാം...

ദില്ലി: 1971ലെ ഇന്ത്യ- പാക് യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു തൊട്ടടുത്ത വർഷം ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ ഒത്തുചേർന്ന് ഷിംല കരാറിൽ ഒപ്പുവെക്കുന്നത്. 1972 ജുലൈ രണ്ടിന് ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ ഭൂട്ടോയും ചേർന്ന് നിർണ്ണായകമായ ഷിംലാ കരാറിൽ ഒപ്പുവെക്കുന്നത്.

എല്ലാം മുടക്കുമെന്ന് തുറന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി, എംഎം ഹസനെതിരെ ടിപി രാമകൃഷ്ണൻ

1971ലെ യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതിനും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വഴിത്തിരിവായതും ഷിംലാ കരാറായിരുന്നു. ഇന്ത്യ- പാകിസ്താൻ അതിർത്തിയായ നിയന്ത്രണരേഖ ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. 1972-ൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഒപ്പുവച്ച ഷിംലാ കരാർ പിന്നീട് ഇരുപാർലമെൻറുകളും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കരാർ യാഥാർഥ്യമായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഈ വെടിനിറുത്തൽ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയും ചെയ്തു.

നേരിട്ടുള്ള ഉഭയകക്ഷി ഇടപെടലുകളിലൂടെ എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത വളർത്തുന്നതിനുമുള്ള കെട്ടുറപ്പുണ്ടാക്കുകയായിരുന്നു കരാർ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും കരാർ പ്രാമുഖ്യം നൽകിയിരുന്നു.

ജമ്മു കശ്മീരിൽ, 1971 ഡിസംബർ 17-ലെ വെടിനിർത്തലിന്റെ ഫലമായുണ്ടായ നിയന്ത്രണ രേഖ ഇരുപക്ഷവും മുൻവിധികളില്ലാതെ മാനിക്കുമെന്നുള്ള ധാരയാണുണ്ടാക്കിയത്. പരസ്പര വ്യത്യാസങ്ങളും നിയമപരമായ വ്യാഖ്യാനങ്ങളും പരിഗണിക്കാതെ ഇരുപക്ഷവും ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമിക്കില്ലെന്നും ധാരണയിലെത്തിയിട്ടുണ്ട്.

1971 ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താന് മേൽ നേടിയ വിജയത്തിന്‍റെ സ്മരണാര്‍ത്ഥം ഓരോ ഡിസംബര്‍ 16 ഉം ഇന്ത്യ വിജയ് ദിവസമായി ആഘോഷിച്ച് വരുന്നുണ്ട്. 1971ലെ യുദ്ധം ഇന്ത്യയ്ക്കും പാകിസ്താനുമെന്നപോലെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിന്‍റേയും ചരിത്രത്തില്‍ നിര്‍ണ്ണായകമായ അടയാളപ്പെടുത്തലായിരുന്നു. ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യത്തിന്‍റെ പിറവിക്ക് കൂടി കാരണമായത് 1971ലെ ഇന്ത്യ- പാക് യുദ്ധമാണ്. യുദ്ധത്തിനിടെ ഡിസംബര്‍ 16 നായിരുന്നു പാക് സേന ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതാണ് ഇന്ത്യ തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ വിജയദിവസമായി ആഘോഷിച്ചുവരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്‌; വണ്ടൂരില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ച്‌ ചാണ്ടി ഉമ്മന്‍

തദ്ദേശ തിരഞ്ഞെടുപ്പ്‌ : മന്ത്രി എസി മൊയ്‌തീനെതിരായ വിവാദത്തില്‍ കലക്ടര്‍ കള്ളം പറയുന്നെന്ന്‌ കോണ്‍ഗ്രസ്‌

English summary
What is Shimla pact and its specialities between India and Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X