കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് സ്പെഷ്യൽ കൊറോണ ഫീസ്?മദ്യത്തിന്റെ നികുതി ഉയർത്തി സർക്കാർ, ദില്ലിയിൽ 70 ശതമാനത്തിന്റെ വർധനവ്!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വരുമാനം വർധിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. രാജ്യത്ത് ലോക്ക്ഡൌൺ ഇളവുകൾക്കിടെ ബാറുകൾ തുറന്നതോടെ മദ്യവിൽപ്പന എന്തായാലും തകർത്തിട്ടുണ്ട്. മദ്യത്തിന്റെ എംആർപി നിരക്കിന്റെ 70 ശതമാനമാണ് കൊറോണ ഫീസായി സർക്കാർ ഈടാക്കുന്നത്. ആന്ധ്രപ്രദേശ് സർക്കാരാണ് മദ്യവിലയിൽ 50-60 ശതമാനം വർധനവ് വരുത്തിയിട്ടുള്ളത്. നേരത്തെ രാജസ്ഥാൻ സർക്കാരും മദ്യത്തിനും ബിയറിനുമുള്ള നികുതി 10 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മദ്യത്തിന് ഈടാക്കുന്ന പരമാവധി നികുതി 45 ശതമാനത്തിലത്തിയിട്ടുണ്ട്.

 അത് അപകടരം!! പരിശോധിക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കരുത്: മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത് അത് അപകടരം!! പരിശോധിക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കരുത്: മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിട്ടുള്ള വിഭവ ക്ഷാമം പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളും സമാനമായ നടപടികളിലേക്ക് തന്നെ നീങ്ങുമെന്നാണ് സൂചന. ഇതിന് കേന്ദ്ര ജിഎസ്ടി കൌൺസിലിന്റെ അനുമതി നേടേണ്ട ആവശ്യമില്ല. മദ്യത്തിന് നികുതി വർധിപ്പിക്കുന്നതോടെ സംസ്ഥാനങ്ങളുടെ വരുമാനം 15- മുതൽ 25 ശതമാനം വരെ ഉയരും. ദില്ലിയിൽ മദ്യത്തിന് ഏർപ്പെടുത്തുന്ന അധിക നികുതിയിൽ നിന്ന് 6,300 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2020-21ൽ 44,100 കോടി വരുമാനമാണ് ഈയിനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ദില്ലിയിൽ മദ്യത്തിൽ നിന്ന് മാത്രം 5,500 കോടിയുടെ വരുമാനമാണ് ദില്ലി സർക്കാരിന് ലഭിച്ചത്.

beer-day-156

വിലയുടെ 70 ശതമാനം കൊറോണ ഫീസ് ഇനത്തിൽ ഈടാക്കുന്നത് സർക്കാരിന്റെ നികുതിയിൽ നിന്നുള്ള വരുമാനം ഉയർത്തും. എന്നാൽ കുറഞ്ഞ കാലത്തേക്ക് മാത്രമാണോ, അതോ ഒരു വർഷം മുഴുവനും കൊറോണ ലെവി ഏർപ്പെടുത്തുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

മദ്യത്തിന് നികുതി ഏർപ്പെടുത്തിയത് വഴി ആന്ധ്രപ്രദേശ് കഴിഞ്ഞ വർൽം 8,300 കോടിയാണ് വരുമാനമുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ വരുമാനമുണ്ടാക്കാൻ സർക്കാരിന് മുമ്പിലുള്ള എളുപ്പമാർഗ്ഗമാണ് മദ്യത്തിന് മേൽ അധിക നികുതി ഏർപ്പെടുത്തുകയെന്നത്. ലൊക്ക് ഡൌണിന് ശേഷം മദ്യശാലകൾ തുറന്നോടെ പ്രത്യക്ഷപ്പെട്ട വരികളാണ് വരുമാനമുണ്ടാക്കാൻ മദ്യത്തിന് മേൽ നികുതി ഏർപ്പെടുത്താമെന്ന ആശയത്തിലേക്ക് എത്തിച്ചത്. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് പരിശോധനക്കും ആരോഗ്യ രംഗത്തും ചെലവഴിക്കാൻ ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് സർക്കാർ ഇത്തരത്തിലൊരു മാർഗ്ഗം കണ്ടെത്തിയതെന്നാണ് ശാർദുൽ അമർചന്ദ് മംഗൾദാസ് ആന്റ് കമ്പനി പാർട്ണറായ രജത് ബോസ് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം മദ്യത്തിന് മേലുള്ള നികുതി ഉയർത്തിയത് വഴി 1.7 ലക്ഷം കോടിയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചത്. ഇത്തവണ സംസ്ഥാന എക്സൈസ് വകുപ്പിന് രണ്ട് ലക്ഷം കോടിയാണ് വരുമാനമായി ലഭിച്ചത്. മദ്യം ജിഎസ്ടിയുടെ ഭാഗമല്ലാത്തതിനാൽ സംസ്ഥാന സർക്കാരുകളാണ് നികുതി നിർണയിക്കുന്നതിനുള്ള അധികാരികൾ. ജിഎസ്ടിയ്ക്ക് കീഴിലുള്ള ഓരോ നിരക്ക് മാറ്റത്തിനും ജിഎസ്ടി കൌൺസിലിന്റെ അംഗീകാരം നിർബന്ധമാണ്. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള ജിഎസ്ടി നിരക്കുകൾ സമാനമാണ്.

English summary
What is Special Corona fees, 70 percent in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X