വിദ്യാർഥികൾക്ക് ക്രെഡിറ്റ് കാർഡ്; ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ ലോണുമായി പശ്ചിമ ബംഗാൾ
ഉന്നത വിദ്യാഭ്യാസത്തിന് പുറമെ ദേശീയ തലത്തിൽ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കും സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് നൽകും
കൊൽക്കത്ത: വിദ്യാർഥികൾക്ക് ക്രെഡിറ്റ് കാർഡ് സംവിധാനം നേരത്തെ തന്നെ രാജ്യത്ത് അവതരിപ്പിച്ചതാണ്. സുപ്രധാനവും വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതുമായി സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതബാനർജി പറഞ്ഞു. ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ ലോൺ ലഭ്യമാകുന്നതാണ് സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീം.

ഉന്നത വിദ്യാഭ്യാസത്തിന് പുറമെ ദേശീയ തലത്തിൽ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കും സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് നൽകും. ഐഐടി, ഐഐഎം, സിവിൽ സർവീസ് ഉൾപ്പടെയുള്ള പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാകും ഇതിന്റെ ഗുണഫലം ലഭിക്കുക. ധനസഹായത്തിന്റെ അഭാവം മൂലം ബംഗാൾ സംസ്ഥാനത്ത് നിന്നുള്ള ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലെ പത്ത് പ്രധാന ഉറപ്പുകളിൽ ഒന്നായിരുന്നു വിദ്യാർഥികൾക്കുള്ള ക്രെഡിറ്റ് കാർഡ്. പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരാണ് ഇത്തരത്തിൽ നൽകുന്ന വായ്പയ്ക്ക് ഗ്യാരണ്ടി നിൽക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ ഉള്ള സമ്പാദ്യം വിറ്റും വലിയ പലിശയ്ക്ക് വായ്പയെടുത്തും വിദ്യാഭ്യാസം നേടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.
Recommended Video
40 വയസുവരെ ഒരാൾക്ക് ഇത്തരത്തിൽ ലോൺ നേടം. 15 വർഷത്തെ തിരിച്ചടവ് കാലത്ത് തുച്ഛമായ പലിശ മാത്രമാണ് ഇതിന് ഈടാക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സർവകലാശാലകളിൽ വിവിധ കോഴ്സുകൾ പഠിക്കുന്നതിന് വിദ്യാർഥികൾക്ക് ഇനി സാമ്പത്തിക ബുദ്ധിമുട്ട് ഒരു തടസമാകരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ സ്കൂൾ തലത്തിൽ ഇപ്പോൾ നൽകി പോരുന്ന സ്കോളർഷിപ്പുകളും തുടരും.












Click it and Unblock the Notifications