കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് കൂറുമാറ്റ നിരോധന നിയമം? അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? കര്‍ണാടകയിലെയും ഗോവയിലെയും രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശദീകരണം

Google Oneindia Malayalam News

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധി നേരിടുകയാണ്. കര്‍ണാടകയില്‍ എംഎല്‍മാര്‍ കൂട്ട രാജി പ്രഖ്യാപനവുമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ ഗോവയില്‍ നിന്നുള്ള 15 എംഎല്‍എമാരില്‍ 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഈ സംഭവവികാസങ്ങളോടെ കുറുമാറ്റ നിരോധന നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു.

<strong>ഷായുടെ പൂര്‍ണ ഭാരത് മിഷന്‍'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍</strong>ഷായുടെ പൂര്‍ണ ഭാരത് മിഷന്‍'.. കോണ്‍ഗ്രസും ടിആര്‍എസും വിറയ്ക്കും!! കേരളവും ലിസ്റ്റില്‍

2018ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാക്ക് ആയിരുന്നു കൂറുമാറ്റമെന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ, ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വോട്ടു ചെയ്യുകയോ ചെയ്താല്‍ ആ അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും.

Karnataka Raj Bhavan

ചുരുക്കിപ്പറഞ്ഞാല്‍ ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ഒരാള്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ, മറുകണ്ടം ചാടുകയോ ചെയ്താല്‍ അയാള്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍ നിന്നും അയോഗ്യനായി മാറും. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ല്‍ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികള്‍ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. 1985-ല്‍ 52-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ നിയമം പാസാക്കിയത്. ഇതിനു വേണ്ടി ഭരണഘടനയുടെ 102-ആം വകുപ്പില്‍ ഭേദഗതി വരുത്തുകയും, 10-ആം പട്ടിക കൂടിച്ചേര്‍ക്കുകയും ചെയ്തു.

കൂറുമാറ്റ നിയമം സംബന്ധിച്ച 2004-ലെ കോടതിവിധി പ്രകാരം ഒരു പാര്‍ട്ടി പിളര്‍ന്നാല്‍ മൂന്നില്‍ രണ്ടു സഭാംഗങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്നു മൂന്നാമതൊരു പാര്‍ട്ടി ഉണ്ടാക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിയമം ബാധകമല്ല. ഈ നിയമം അനുസരിച്ച് ലോക്‌സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ലോക്‌സഭാ സ്പീക്കറും, രാജ്യസഭാ അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് രാജ്യസഭാ ചെയര്‍മാനും ആണ്. കൂറുമാറ്റ നിരോധന നിയമം വഴി പാര്‍ലമെന്റില്‍ നിന്നും ആദ്യമായി പുറത്താക്കപ്പെട്ടത് ലാല്‍ ദുഹോമയും, കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ടത് ആര്‍ ബാലകൃഷ്ണപിള്ളയും ആണ്.

English summary
What is the Coalition Prohibition Act? How does it work?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X