• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദീപാവലിയും പടക്കങ്ങളും തമ്മിലെന്താണ്.. ചെവിയടക്കുന്ന ഒച്ച, കച്ചറ... ബാംഗ്ലൂരില്‍ ഒരു രക്ഷയുമില്ല!!!

  • By Kishor

ഗര്‍ഭിണികളും കൊച്ച് കുട്ടികളുമൊക്കെ വീട്ടിലുണ്ടെങ്കില്‍ അത്തരക്കാര്‍ കുറച്ച് ദിവസത്തേക്ക് ബെംഗളൂരു വിട്ട് പോകുകയാണ് നല്ലത്. കാരണം മറ്റൊന്നുമല്ല നഗരം ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി ആഘോഷിക്കുന്നതിനെന്താ പ്രശ്‌നം എന്ന് ചോദിച്ചാല്‍ ഉണ്ട്. വെടിക്കെട്ട് നടക്കുന്നത് പോലുള്ള ശബ്ദമാണ് രാത്രി മുഴുവന്‍. അന്തരീക്ഷത്തില്‍ നിറയുന്ന വിഷപ്പുക വേറെ.

Read Also: തൊടുപുഴ പെണ്‍വാണിഭത്തിലെ നടി അമല ആരാണ്... യേശുവിന്റെ കല്ലറ തുറന്നപ്പോള്‍ കണ്ടതെന്ത്.. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം!

തെക്കേ ഇന്ത്യന്‍ നഗരമായ ബെംഗളൂരുവില്‍ ഇങ്ങനെയാണെങ്കില്‍ നോര്‍ത്തിന്ത്യന്‍ നഗരങ്ങളുടെ കാര്യം പറയണോ. ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ ദീപങ്ങളുടെ ഉത്സവം എന്നല്ലേ തോന്നുക. അതിനെന്തിനാണ് ഈ ബോംബ് പൊട്ടിക്കുന്ന ശബ്ദത്തില്‍ പടക്കങ്ങള്‍. എന്തിനാണ് ഈ അന്തരീക്ഷം ഇങ്ങനെ നശിപ്പിക്കുന്നത്. ദീപാവലിയും പടക്കങ്ങളും തമ്മില്‍ എന്താണ് കണക്ഷന്‍.

സുപ്രീം കോടതി പോലും

സുപ്രീം കോടതി പോലും

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിക്കണമെന്ന് പറഞ്ഞാല്‍ സുപ്രീം കോടതി പോലും സമ്മതിച്ച് തരില്ല. ഇത് കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഒന്നും ഒരു കാര്യമല്ല പോലും. വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നതില്‍ കോടതിക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലേ. ബോളിവുഡ് നടി അനുഷ്‌ക ശര്‍മയടക്കമുള്ള പ്രമുഖര്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

വിശ്വാസം തന്നെയാണോ

വിശ്വാസം തന്നെയാണോ

മതേതര രാജ്യമായിപ്പോയില്ലേ. മതങ്ങളെയും വിശ്വാസങ്ങളെയും തൊടാന്‍ പറ്റുമോ. പക്ഷേ എന്ത് വിശ്വാസമാണിത്. ദീപാവലിക്ക് പടക്കം പൊട്ടിക്കണമെന്നും നാട്ടുകാരുടെ ഉറക്കം കളയണമെന്നും അന്തരീക്ഷം വെടിയും പുകയും കൊണ്ട് അലമ്പാക്കണമെന്നും ഏത് വിശ്വാസത്തിലാണ് പറഞ്ഞിട്ടുള്ളത്. ദീപാവലിയും പടക്കവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇതാ നോക്കൂ.

ഒരു ബന്ധവും ഇല്ല, മാത്രമല്ല

ഒരു ബന്ധവും ഇല്ല, മാത്രമല്ല

ദീപാവലിയും പടക്കങ്ങളും തമ്മില്‍ വിശ്വാസപരമായി ഒരു ബന്ധവും ഇല്ല. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങുന്നത് പോലെ ഒരു അന്ധവിശ്വാസം മാത്രമാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കണം എന്നത്. മുഗള്‍ കാലഘട്ടത്തിലൊന്നും ദീപാവലി പടക്കവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ വിശ്വാസത്തിനപ്പുറത്ത് ഇതിനൊരു മാര്‍ക്കറ്റുണ്ട്. കോടികളുടെ മാര്‍ക്കറ്റ്. സ്വര്‍ണം പോലെ തന്നെ വിശാലമായ മാര്‍ക്കറ്റ്. അതേ, ഇന്ന് ദീപാവലി ആഘോഷം മാര്‍ക്കറ്റിന്റെ കളിയാണ്.

ഇവരാണ് ആ ബുദ്ധിമാന്‍മാര്‍

ഇവരാണ് ആ ബുദ്ധിമാന്‍മാര്‍

ശിവകാശിയിലുള്ള രണ്ട് നാടാര്‍ സഹോദരന്മാരാണ് ഈ മാര്‍ക്കറ്റ് കളിയുടെ പിന്നിലെന്നാണ് കരുതപ്പെടുന്നത്. അയ്യ നാടാരും സഹോദരന്‍ ഷണ്‍മുഖ നാടാരും. ശികകാശിയിലെ പടക്ക ബിസിനസിനെ ദീപാവലിയുമായി ബന്ധിപ്പിച്ചത് ഇവരുടെ ബുദ്ധിയാണ്. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഇതുണ്ടാക്കിയത്. അതെന്താണെന്ന് നോക്കാം.

ചൈനയ്ക്ക് പിന്നില്‍ രണ്ടാത്തെ ഇന്‍ഡസ്ട്രി

ചൈനയ്ക്ക് പിന്നില്‍ രണ്ടാത്തെ ഇന്‍ഡസ്ട്രി

വിശ്വാസികളുടെ കയ്യില്‍ നിന്നും ഈ സാധനം ഇപ്പോള്‍ പോയി. ഏഷ്യയിലെ രണ്ടാമത്തെ ഇന്‍ഡസ്ട്രിയാണ് ഇന്ത്യയിലെ പടക്കവിപണി ഇന്ന്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈന. അത്ഭുതമില്ല, ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. 1930 കളില്‍ അയ്യ നാടാരും ഷണ്‍മുഖ നാടാരും ചേര്‍ന്ന് രാജ്യമെങ്ങും സഞ്ചരിച്ച് നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇന്ത്യയില്‍ കണ്ടത്.

ശിവകാശിയല്ല കൊല്‍ക്കത്തയില്‍..

ശിവകാശിയല്ല കൊല്‍ക്കത്തയില്‍..

പടക്കം എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് ആരും ഓര്‍ക്കുക തമിഴ്‌നാട് എന്നും ശിവകാശി എന്നുമാണ്. എന്നാല്‍ ശിവകാശിയിലല്ല കൊല്‍ക്കത്തയിലാണ് പടക്കവിപണിയുടെ തുടക്കം. 1900 കളില്‍ കൊല്‍ക്കത്തയില്‍ ദാസ്ഗുപ്ത എന്നയാളാണ് പടക്കക്കട തുടങ്ങിയത്. അവിടേക്ക് പണിക്കെത്തിയതായിരുന്നു ശിവകാശി സ്വദേശികളായ അയ്യ നാടാരും ഷണ്‍മുഖ നാടാരും.

ശിവകാശി ശിവകാശിയായത്

ശിവകാശി ശിവകാശിയായത്

പടക്കവ്യാപാരത്തിന്റെ തലസ്ഥാനമാണ് ഇന്ന് ശിവകാശി. അയ്യ നാടാരും ഷണ്‍മുഖ നാടാരും കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തി തുടങ്ങിയ പടക്ക ബിസിനസാണ് ഇന്ന് ശിവകാശിയെ ശിവകാശിയാക്കിയത്. ഇന്ത്യന്‍ ആര്‍മിക്ക് പോലും സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യുന്ന തരത്തില്‍ ശിവകാശി വളര്‍ന്നു. പടക്കവ്യാപാരത്തിന്റെ പര്യായമായി.

രസകരമായ കാര്യങ്ങള്‍

രസകരമായ കാര്യങ്ങള്‍

ഇത്രയും ഭീമമായ തോതില്‍ പടക്കനിര്‍മാണം ഉണ്ടെങ്കിലും ഇന്ത്യ പടക്കങ്ങള്‍ കയറ്റിയയക്കുന്നില്ല എന്ന കാര്യം എത്രപേര്‍ക്ക് അറിയാം. കഴിഞ്ഞില്ല, ഇന്ത്യയില്‍ വിപണനം നടത്തുന്നവര്‍ പലരും മതിയായ ലൈസന്‍സ് ഇല്ലാതെയാണ് പടക്കം വില്‍ക്കുന്നത്. ഹൈ റിസ്‌കായിട്ടും കിട്ടുന്ന ലാഭമോര്‍ത്താണ് പലരും പടക്കം വില്‍ക്കാനും ഉണ്ടാക്കാനും തയ്യാറാകുന്നത്.

ലാഭത്തിന്റെ കണക്ക് കേട്ടാല്‍

ലാഭത്തിന്റെ കണക്ക് കേട്ടാല്‍

എം ആര്‍ പിയെക്കാളും 70 ശതമാനം കിഴിവിനാണ് ബെംഗളൂരു മെട്രോ നഗരത്തില്‍ പടക്കങ്ങള്‍ വില്‍ക്കുന്നത്. ഇത് തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂരില്‍ എത്തിയാല്‍ 95 ശതമാനം വരെ കിഴിവാകും. ശിവകാശിയില്‍ പോയാല്‍ ഒന്നോ രണ്ടോ ശതമാനം കൊടുത്താല്‍ പടക്കം കിട്ടും. പൊതുസ്ഥലങ്ങളില്‍ കാര്യമായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് വ്യാപാരം നടക്കുന്നത്.

മലിനീകരണം ഭീകരം

മലിനീകരണം ഭീകരം

ദീപാവലി രാത്രിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ കണക്ക് കേട്ടാല്‍ ഞെട്ടും. അന്തരീക്ഷ വായുവിലെ മലിനീകരണത്തോത് ഈ രാത്രിയില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ 350 ല്‍ അധികമാണ് വിവിധ സെന്‍സറുകള്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന നഗരങ്ങളിലൊന്ന് ബെംഗളൂരുവും.

English summary
Is there any historical connection is there between firecrackers and Diwali?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more