കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ജമ്മു കശ്മീരിലെ മണ്ഡല പുനഃനിർണയം? എന്തുകൊണ്ട് അത് വിവാദമാകുന്നു?

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല അതിർത്തികൾ പുനഃർനിശ്ചിയിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്

Google Oneindia Malayalam News

ന്യൂഡൽഹി: കശ്മീർ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം വിളിച്ചിരുന്നു. രണ്ട് വർഷം മുൻപ് സംസ്ഥാന പദവി എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവിയും റദ്ദാക്കിയിരുന്നു. ഇതിന് ശേഷം നടന്ന ആദ്യ സർവ്വകക്ഷി യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയായെങ്കിലും കേന്ദ്രം മുന്നോട്ടുവെച്ച പ്രധാന ആവശ്യം മണ്ഡല പുനഃനിർണയമാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല അതിർത്തികൾ പുനഃർനിശ്ചിയിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

Recommended Video

cmsvideo
What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

"ജമ്മു കശ്മീരിലെ അടിത്തട്ടിലുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന. വോട്ടെടുപ്പ് നടക്കുന്നതിന് വേഗത്തിൽ മണ്ഡല പുനർനിർണയം നടത്തണം. ജമ്മു കശ്മീരിന്റെ വികസന പാതയ്ക്ക് കരുത്ത് പകരുന്ന ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ജമ്മു കശ്മീരിന് ഇടൻ ലഭിക്കും," പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Jammu Kashmir

എന്നാൽ പീപ്പിൾസ് പാർട്ടിയ്ക്ക് മണ്ഡലനിർണയത്തിനോട് യോജിപ്പില്ല. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾ പാർട്ടി നേതാവുമായ ഒമർ അബ്ദുല്ല, യോഗത്തിന് ശേഷം ജമ്മു കശ്മീരിലെ നിയോജകമണ്ഡലങ്ങൾ പുനർനിർമിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചു.

"എന്തിനാണ് മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ ജമ്മു കശ്മീരിനെ ഒറ്റപ്പെടുത്തിയിരിക്കുന്നത്. യോഗത്തിൽ പുനഃക്രമീകരണം ആവശ്യമില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്. 2026ലാണ് മറ്റ് സംസ്ഥാനങ്ങളിൽ മണ്ഡല പുനഃക്രമീകരണം നടക്കുന്നത്. 2019 ഓഗസ്റ്റ് 5ന് സംസ്ഥാനത്തെ ഇന്ത്യയുമായി യോജിപ്പിച്ചുവെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ ഇപ്പോൾ മണ്ഡ പുനഃക്രമീകരണത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുകയാണ്," ഒമർ അബ്ദുല്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് ആക്കിയ ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുണ്ടാകുമെന്നും ഡിലിമിറ്റേഷന് ശേഷം തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും സർക്കാർ അറിയിച്ചു. 2018ൽ ബിജെപി മെഹബൂബ മുക്തിക്കുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന പ്രധാന നേതാക്കളെല്ലാം വീട്ട് തടങ്കലിലായിരുന്നു.

ഒരു പ്രദേശത്തെ ജനസംഖ്യയിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഒരു നിയമസഭയുടെയോ ലോക്സഭാ മണ്ഡലത്തിന്റെയോ അതിർത്തികൾ പുനർനിർമ്മിക്കുക എന്നതാണ് മണ്ഡല പുനഃർനിർണയം. ഡിലിമിറ്റേഷൻ കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമാണ്, എക്സിക്യൂട്ടീവ്, രാഷ്ട്രീയ പാർട്ടികൾക്ക് അതിന്റെ പ്രവർത്തനത്തിൽ ഇടപെടാൻ കഴിയില്ല.

വിരമിച്ച സുപ്രീം കോടതി ജഡ്ജിയാണ് കമ്മീഷന്റെ നേതൃത്വം, ചീഫ് ഇലക്ഷൻ കമ്മീഷണർ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള അഞ്ച് എംപിമാർ അസോസിയേറ്റ് അംഗങ്ങളാണെങ്കിലും അവരുടെ ശുപാർശകൾ കമ്മീഷനെ ബാധിക്കുന്നില്ല.

പ്രത്യേക പദവി നഷ്ടപ്പെടുന്നതുവരെ, ജമ്മു കശ്മീരിലെ ലോക്സഭാ സീറ്റുകൾ നിശ്ചയിക്കുന്നത് ഇന്ത്യൻ ഭരണഘടനയും നിയമസഭ സീറ്റുകളുടേത് ജമ്മു കശ്മീർ ഭരണഘടനയും ജമ്മു കശ്മീർ ജനപ്രതിനിധി നിയമവും ആയിരുന്നു. അവസാനമായി വീണ്ടും മണ്ഡലം പുനഃനിർണയിക്കുന്നത് 1995 ലാണ്, 1981 ലെ സെൻസസ് അടിസ്ഥാനമാക്കിയായിരുന്നു ഇത്. 1991 ൽ സംസ്ഥാനത്ത് സെൻസസ് ഉണ്ടായിരുന്നില്ല. 2001 ലെ സെൻസസിന് ശേഷം ജമ്മു കശ്മീർ നിയമസഭ 2026 വരെ ഡിലിമിറ്റേഷൻ നിർത്തിവച്ച് ഒരു നിയമം പാസാക്കി.

പ്രത്യേക പദവി നഷ്ടപ്പെട്ടതിനുശേഷം ലോക്സഭ, നിയമസഭാ സീറ്റുകൾ എന്നിവ ഇന്ത്യൻ ഭരണഘടന പ്രകാരം വേർതിരിക്കേണ്ടതാണ്. കഴിഞ്ഞ വർഷം പുതിയ ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു. കോവിഡ് പ്രതിസന്ധി കാരണം ഇത് നീണ്ടുപേവുകയായിരുന്നു.
2019 ലെ ജമ്മു കശ്മീർ പുനഃനിർണയ നിയമപ്രകാരം, ജമ്മു കശ്മീരിലെ പുതിയ നിയമസഭയിൽ 90 സീറ്റുകളുണ്ടാകും, മുൻ നിയമസഭയേക്കാൾ ഏഴ് കൂടുതൽ. ലഡാക്കിലെ നാല് സീറ്റുകൾ ഉൾപ്പടെ 87സീറ്റുകളാണ് കഴിഞ്ഞ നിയമസഭയിൽ ഉണ്ടായിരുന്നത്.

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ഡിലിമിറ്റേഷൻ സെൻസസ് അടിസ്ഥാനമാക്കിയുള്ളതിനാൽ, 2011 ലെ സെൻസസ് അടിസ്ഥാനമാക്കി ജമ്മുവിലെ നിരവധി ഗ്രൂപ്പുകൾ ഡിലിമിറ്റേഷനെ ശക്തമായി എതിർക്കുന്നു. 2011 ലെ സെൻസസ് പ്രകാരം കശ്മീരിലെ ജനസംഖ്യ ജമ്മുവിലെ 53 ലക്ഷത്തിൽ നിന്ന് 68 ലക്ഷത്തിലധികമാണ്. ഇതിനർത്ഥം ജനസംഖ്യാ അനുപാതത്തിൽ കശ്മീരിന് കൂടുതൽ സീറ്റുകൾ ലഭിക്കും എന്നതാണ് ഇത്തരം എതിർപ്പുകൾക്ക് കാരണം.

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
What is the controversy behind delimitation in Jammu Kashmir after all party meeting called by PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X