മോഡിക്ക് ഗഡ്ഗരി നല്‍കിയ മാലയുടെ വിലയെത്ര?
ദില്ലി: നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച വേദിയില്‍ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി ഒരു വൈരമാല സമ്മാനിച്ചു.... എന്താണ്തിന്‍റെ വില?
ദേശീയ രാഷ്ട്രീയത്തില്‍ എന്‍സിപി ഉയര്‍ത്തിയ ഈ ചോദ്യമാണ് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ബാക്കിയെല്ലാവരും പൂക്കളും ബൊക്കെകളും ഒക്കെ കൊടുത്തപ്പോള്‍ ഗഡ്ഗരി മാത്രമാണ് മാല സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

എന്‍സിപിയുടെ ദേശീയ വക്താവ് നവാബ് മാലിക് ആണ് ഇപ്പോള്‍ വിവാദവുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഗഡ്ഗരി സമ്മാനച്ച മാല അല്‍പ നേരം കഴുത്തില്‍ അണിഞ്ഞതിന് ശേഷം മോഡി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയെന്നും നവാബ് മാലിക് ആരോപിക്കുന്നുണ്ട്.
ആ മാല ഇപ്പോള്‍ എവിടെയാണെന്നാണ് നവാബ് മാലിക്കിന്റെ മറ്റൊരു ചോദ്യം. അത് ട്രഷറിയില്‍ സൂക്ഷിച്ചിര്കകുകയാണോ അതോ വീട്ടില്‍ കൊണ്ടു വച്ചിര്കകുകയാണോ . അല്ലെങ്കില്‍ അത് ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചോ... എന്തായാലും രാജ്യത്തെ ജനങ്ങള്‍ക്ക് അത് അറിയാന്‍ ആഗ്രഹമുണ്ടെന്നും മാലിക് പറയുന്നു.
മാലയുടെ വില അറിയാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. അമ്പത് കോടിയോ, അഞ്ച് കോടിയോ, അമ്പത് ലക്ഷമോ, അഞ്ച് ലക്ഷമോ... എത്രയോ ആയിക്കോട്ടെ. പക്ഷേ ജനങ്ങള്‍ക്ക് അതറിയണം- മാലിക് പറഞ്ഞു.
മോഡിക്ക് ഗഡ്ഗരി മാല നല്‍കി എന്നതാണ് വിവാദങ്ങള്‍ക്ക് ചൂടുപകരാന്‍ കാരണം. മഹാരാഷ്ട്രയിലെ പുര്‍തി ഗ്രൂപ്പുമായുള്ള ബന്ധവും അവരുടെ ക്രമക്കേടുകളും ആയിരുന്നു ഗഡ്ഗരിക്ക് പാര്‍ട്ടി അധ്യക്ഷ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായത്.












Click it and Unblock the Notifications