300 കിലോ സ്വര്‍ണത്തിന് ഇന്ത്യയില്‍ എന്താ വില? അംബാനി കാരണം ഗൂഗിളില്‍ കൂട്ടത്തിരച്ചല്‍!
300 കിലോ സ്വർണത്തിന് ഇന്ത്യയിൽ എത്രയാണ് വില.. ഗൂഗിളിൽ കൂട്ടത്തിരച്ചൽ നടക്കുകയാണ്..ഇന്ത്യയിലെ ആളുകൾ മൊത്തം 300 കിലോ സ്വർണം വാങ്ങാൻ പോവുകയൊന്നുമല്ല..ഇതിന് കാരണം അംബാനിയാണ്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൾ ഇഷ അംബാനിക്കും ആനന്ദ് പിരാമലയ്ക്കും പിറന്ന ഇരട്ടകുട്ടികളെ സ്വീകരിക്കാൻ ഗംഭീര ഒരുക്കമാണ് അംബനി നടത്തിയത്.
ആഡംബരപൂർണമായ ചടങ്ങാണ് ഒരുക്കുന്നത്. ഈ ചടങ്ങിൽ 300 കിലോ സ്വർണമാണ് അംബാനി പേരക്കുട്ടികൾക്ക് കൊടുക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്... ഇതോടെയാണ് ആളുകൾ 300 കിലോ സ്വർണത്തിന്റെ വില അന്വേഷിച്ച് സേർച്ച് തുടങ്ങിയത്...300 കിലോയുടെ വില മാത്രമല്ല ഇവർക്ക് അറിയേണ്ടത്..

'ഇന്ത്യയിലെ 300 കിലോ സ്വർണ വില', 'ഇഷ അംബാനി ഭർത്താവ്' എന്നിങ്ങനെയുള്ള സെർച്ച് ഗൂഗിൾ കുത്തനെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'അംബാനി ഫാമിലി', 'ഇഷ അംബാനി കുട്ടികൾ'. എന്നിങ്ങനേയും സേർച്ച് ചെയ്യുന്നുണ്ട്. ഇഷ അംബാനിക്കും ഭർത്താവ് ആനന്ദ് പിരാമലയ്ക്കും ഈ വർഷം നവംബർ 19 ന് ആണ് ഇരട്ടക്കുട്ടികളായ മകൻ കൃഷ്ണയും മകൾ ആദിയയും പിറന്നത്.
അംബാനിമാരുടെ അടുത്ത സുഹൃത്ത് കൂടിയായ ഖത്തർ അമീർ തന്നെ അയച്ച ഖത്തർ വിമാനത്തിലാണ് ഇഷയെയും ഇരട്ടക്കുട്ടികളെയും പറക്കുന്നത്. മുംബൈയിലേക്കുള്ള വിമാനത്തിൽ ഇഷയ്ക്കൊപ്പം ഉയർന്ന പരിശീലനം നേടിയ ഡോക്ടർമാരും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇഷയേയും ഇരട്ടക്കുട്ടികളെയും അനുഗമിക്കാൻ ഡോക്ടർമാർ ലോസ് ഏഞ്ചൽസിലേക്ക് പോയതായി റിപ്പോർട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും മികച്ച ശിശുരോഗ വിദഗ്ധരിൽ ഒരാളായ ഡോ. ഗിബ്‌സണും ഇരട്ടകളുടെ സുരക്ഷിതമായ പറക്കൽ ഉറപ്പാക്കാൻ ഡോക്ടർമാരുടെ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഇഷ അംബാനിയുടെ വോർളിയിലെ വസതിയായ കരുണ സിന്ധുവിലാണ് നവജാത ശിശുക്കളെ സ്വീകരിക്കുക. സർവ്വശക്തനിൽ നിന്നുള്ള അനുഗ്രഹം തേടുന്നതിനായി ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള പുരോഹിതരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച (ഡിസംബർ 25) കുടുംബം അവരുടെ വസതിയിൽ ചില ചടങ്ങുകളും സംഭാവനകളും നടത്തും. ഇന്ത്യയിലെമ്പാടുമുള്ള തിരുപ്പതി ബാലാജി ക്ഷേത്രം- തിരുമല, ശ്രീനാഥ്ജി- നാഥദ്വാര, ശ്രീ ദ്വാരകാധീഷ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്ന് പ്രത്യേക പ്രസാദവും ഉണ്ടായിരിക്കും.












Click it and Unblock the Notifications