കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംതണുപ്പിലും മുട്ടുമടക്കാതെ കർഷകർ: 2020 കണ്ട കരുത്തുറ്റ പോരാട്ടങ്ങളിലൊന്ന്

Google Oneindia Malayalam News

ദില്ലി: നവംബർ 26 മുതൽ 2020 നവംബർ 26 മുതൽ ദില്ലി അതിർത്തിയിൽ കർഷകർ വൻതോതിലുള്ള പ്രക്ഷോഭം നടത്തിവരികയാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഇവരിൽ ഭൂരിഭാഗവും.
രാജ്യസഭ അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധം ആരംഭിച്ചത്. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് ബിൽ 2020, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ഫാം സർവീസസ് ബിൽ എന്നീ രണ്ട് ബില്ലുകൾക്കാണ് ഇന്ത്യൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുള്ളത്. രാജ്യസഭയിൽ അവ അവതരിപ്പിക്കപ്പെട്ടപ്പോൾ പ്രതിപക്ഷ ബഹളമുണ്ടായെങ്കിലും, ഒടുവിൽ വോട്ടിലൂടെ ബില്ല് വോട്ടിലൂടെ പാസാക്കുകയായിരുന്നു.

ശബരിമല: പുണ്യം പൂങ്കാവനം പദ്ധതി പത്താം വര്‍ഷത്തിലേക്ക്; സംസ്ഥാനത്തിന് പുറത്തും പദ്ധതിക്ക് പ്രചാരംശബരിമല: പുണ്യം പൂങ്കാവനം പദ്ധതി പത്താം വര്‍ഷത്തിലേക്ക്; സംസ്ഥാനത്തിന് പുറത്തും പദ്ധതിക്ക് പ്രചാരം

 കാർഷികോൽപ്പന്ന വ്യാപാര വാണിജ്യ ബിൽ 2020

കാർഷികോൽപ്പന്ന വ്യാപാര വാണിജ്യ ബിൽ 2020

ഈ ബിൽ പ്രകാരം കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കകത്തും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കൊണ്ടുപോകാൻ കഴിയും. ഇതിന് പുറമേ പ്രാഥമിക കാർഷികവിപണികൾക്ക്‌ പുറത്തുനിന്നും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാം. കാർഷിക ഉൽപ്പന്നങ്ങൾ പരിധിയില്ലാതെയും ഇ വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാനും പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സാധിക്കും. ഇതിന് പുറനേ കമ്പനികൾക്കും പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങളും സംഭരിക്കാം. സംഭരിക്കുന്നവരിൽനിന്നോ വ്യാപാരികളിൽനിന്നോ ഇതിനായി സംസ്ഥാന സർക്കാരുകൾ ഫീസ്‌ ഈടാക്കരുതെന്നും നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്.

കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020

കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020


കൃഷി ആരംഭിക്കുന്നതിന് മുമ്പ് കർഷകർക്കും ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാർ വരെയും ഇതോടെ ഉണ്ടാക്കാം. കരാറിൽ വില നിശ്ചയിച്ച് വ്യവസ്ഥ ചെയ്യാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ സബ്ഡിവിഷൻ മജിസ്ട്രേട്ട്‌ തലത്തിൽ ഇത് പരിഹരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാനും സാധിക്കും.

അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020

അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020

ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തുന്നതാണ് ഈ മൂന്നാമത്തെ കാർഷിക ബില്ല്.

ബില്ലുകൾ കർഷകർക്ക് എങ്ങനെ ഗുണം ചെയ്യും?

ബില്ലുകൾ കർഷകർക്ക് എങ്ങനെ ഗുണം ചെയ്യും?

മൂന്ന് കാർഷിക നിയമങ്ങൾ കർഷകന് മൂന്ന് അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധനായ ഗുർചരൻ ദാസ് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാരും ഇതേ വാദം തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. എപി‌എം‌സി മണ്ടിയിലെ കുത്തക ഇല്ലാതാക്കി ഉൽ‌പ്പന്നങ്ങൾ എവിടെയും വിൽക്കുക
ഇഎസ്സിഎയുടെ സംഭരണ ​​പരിധി വഴി ഇതുവരെ പരിമിതപ്പെടുത്തിയിരുന്ന സാധനങ്ങൾ സംഭരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കുക എന്നീ കാര്യങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്.

ചർച്ചയിൽ സമവായമില്ല

ചർച്ചയിൽ സമവായമില്ല


കേന്ദ്രസർക്കാരിലെ 3 മന്ത്രിമാരുൾപ്പെട്ട സമിതിയും കർഷക യൂണിയനുകളുടെ ഏതാനും പ്രതിനിധികളും ഉൾപ്പെട്ട രണ്ടുപേരുമായി അഞ്ചിലധികം തവണ ചർച്ചകൾ നടത്തിയിട്ടും സർക്കാരിന് വഴങ്ങാൻ കർഷകർ തയ്യാറായിട്ടില്ല. കാർഷിക വിളകൾക്ക് നൽകിവരുന്ന എംഎസ്പി പിൻവലിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുമെന്ന് പറഞ്ഞതായും പറയപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാൻ കർഷക നേതാക്കൾ തയ്യാറല്ല. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് കർഷകർ.

എന്തുകൊണ്ടാണ് കർഷകർ അസ്വസ്ഥരാകുന്നത്?

എന്തുകൊണ്ടാണ് കർഷകർ അസ്വസ്ഥരാകുന്നത്?

ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകർ ഈ ബില്ലുകളുടെ വ്യവസ്ഥകളോടുള്ള എതിർപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാരണം ഈ ബില്ലുകൾ കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 1960 കളിലെ ഹരിത വിപ്ലവം ആരംഭിച്ചതിനുശേഷം അവരുടെ സുരക്ഷാ വലയമായിരുന്നു മിനിമം സപ്പോർട്ട് പ്രൈസ് (എം‌എസ്‌പി) ഗ്യാരണ്ടി. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇതില്ലാകുമെന്ന് കർഷകരും ഭയപ്പെടുന്നുണ്ട്.

Recommended Video

cmsvideo
മോദിയുടെയും കൂട്ടരുടെയും അടിവേര് മാന്തിയിട്ടേ ഡൽഹി വിട്ടുപോകൂ..കലിപ്പിൽ കർഷകർ | Oneindia Malayalam

English summary
What is the Farm Bill and why are farmers protesting against it? What are their motives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X