കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വെല്ലുവിളി കൊണ്ട് മോദി എന്താണ് അര്‍ഥമാക്കുന്നത്? ചിദംബരം ചോദിക്കുന്നു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ച കാര്യത്തില്‍ വ്യക്തത ചോദിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പി ചിദംബരം. ഞങ്ങള്‍ക്കെങ്ങനെ പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ സാധിക്കും. അവര്‍ നിലവില്‍ പാകിസ്താന്‍ പൗരന്‍മാരാണ്. പ്രതിപക്ഷത്തെ അത്തരത്തില്‍ വെല്ലുവിളിച്ചതു കൊണ്ട് മോദി എന്താണ് ഉദ്ദേശിക്കുന്നത്- ചിദംബരം ചോദിച്ചു.

C

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദി പാകിസ്താനും പൗരത്വവും വിഷയമാക്കിയത്. എല്ലാ പാകിസ്താന്‍കാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്നാണ് മോദി പ്രസംഗിച്ചത്. പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയായിയിരുന്നു മോദിയുടെ ചോദ്യം. ഇതാണ് ചിദംബരത്തിന്റെ പ്രതികരണത്തിലേക്ക് നയിച്ചത്.

രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഒരു സൂചനയാണ്. വിദ്യാര്‍ഥികളും യുവജനങ്ങളും മതനിരപേക്ഷരാണ് എന്ന സൂചനയാണത്. സഹിഷ്ണുതയുള്ളവരാണവര്‍. മാനുഷിക മൂല്യമുള്ളവര്‍. ഈ മൂല്യങ്ങളെ വെല്ലുവിളിക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചിദംബരം ചോദിച്ചു.

രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ ഭീതിപരത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മോദി പ്രസംഗത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ ഒരു പൗരനെയും പുതിയ നിയമം ബാധിക്കില്ലെന്നും മോദി പറഞ്ഞു. എല്ലാ പാകിസ്താന്‍കാര്‍ക്കും പൗരത്വം കൊടുക്കുമെന്ന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും പ്രഖ്യാപിക്കാമോ, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പറയാന്‍ ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചു.

English summary
What Is The Meaning Of Such Challenges? P Chidambaram Counters PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X