അന്ന് മോദി ഉപയോഗിച്ചുകേട്ടു, ഇന്ന് നിര്‍മല സീതാരാമനും; അമൃതകാലം എന്നുപറഞ്ഞാല്‍ എന്താണ്?
രാജ്യം 75ാമത് സ്വാതന്ത്ര്യം ആഘോഷിച്ച വേളയിലായിരുന്നു പ്രധാനമന്ത്രി അമൃതകാലമെന്ന വാക്കുപയോഗിച്ചത്.

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു.. അഭിനന്ദിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. നിർമല അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ് ആയിരുന്നു ഇത്. നിർമലയുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. പല വമ്പൻ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നാണ് ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ധനമന്ത്രി പറഞ്ഞത്.
ഒരു ഭാഗത്ത് ഈ പ്രഖ്യാപനങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഉപയോഗിച്ച ഒരു വാക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതെ മന്ത്രി പല തവണ പറഞ്ഞ വാക്കാണ് അമൃത കാലം.

അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കാണ്. ബജറ്റ് അവതരണ വേളയിൽ പലയിടത്തും അമൃതകാലമെന്ന വാക്ക് ധനമന്ത്രി ആവർത്തിച്ചിരുന്നു. കൃത്യമായ അർത്ഥത്തോടെയാണ് അമൃതകാലമെന്ന വാക്ക് ധനമന്ത്രി ഉപയോഗിച്ചത്. ഈ വാക്ക് നമുക്ക് പരിചയം ഇല്ലാത്തതൊന്നുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ് അമൃത കാലം എന്ന വാക്ക് നാം കേട്ടുകാണും.
രാജ്യം 75ാമത് സ്വാതന്ത്ര്യം ആഘോഷിച്ച വേളയിലായിരുന്നു പ്രധാനമന്ത്രി അമൃതകാലമെന്ന വാക്കുപയോഗിച്ചത്.അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ പുതിയ റോഡ്മാപ്പ് അനാച്ഛാദനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി ഈ പദം ഉപയോഗിച്ചത്. അമൃത് കാലിന്റെ ഉദ്ദേശം.
ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം മികച്ചതാക്കാനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന വിഭജനം കുറയ്ക്കാനുമാണെന്ന് അന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനജീവിതത്തിൽ സർക്കാരിന്റെ ഇടപെടൽ കുറയ്ക്കാനും അത്യാധുനിക സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യാനും ലക്ഷ്യമിടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്താണ് അമൃതകാലംഅമൃതകാലം എന്ന വാക്ക്? വേദ ജ്യോതിഷത്തിൽ നിന്നാണ് ഉത്ഭവിച്ചത്. മനുഷ്യർക്ക് മുന്നിൽ ആനന്ദത്തിന്റെ വാതിൽ തുറക്കുന്ന നിമിഷം എന്നാണ് അമൃതകാലം എന്നുപറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും ശുഭകരമായ സമയമായി ഇതിനെ കണക്കാക്കുന്നു.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ നിർമല എത്തിയത്.












Click it and Unblock the Notifications