സുനന്ദയുടെ മരണത്തിന് പിന്നില്‍ ഐഎസ്ഐയോ?
ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതെന്തിനായിരുന്നു? ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
പാകിസ്താനി മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറുമായി തരൂരിനുള്ള ബന്ധമായിരുന്നോ കാരണം. അതോ സുനന്ദയുടെ മരണത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് പോലെ പൊതു ജനം അറിയാത്ത സുനന്ദയുടെ രോഗമായിരുന്നോ? സംശയങ്ങള്‍# ഇവിടെയൊന്നും നില്ക്കുന്നില്ല.

പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെതിരെ സുനന്ദ ഉന്നയിച്ച പ്രധാന ആരോപണം ഇപ്പോഴും പ്രധാന ചര്‍ച്ചാ വിഷയമാണ്. തരാര്‍ ഐഎസ്ഐ ഏജന്റ് ആണെന്നായിരുന്നു സുനന്ദയുടെ ആരോപണം. അത് ശരിയാണെങ്കില്‍ സുനന്ദയുടെ മരണത്തിന് പിന്നില്‍ ഐഎസ്ഐക്ക് ബന്ധമുണ്ടോ എന്ന് പോലും സംശയിക്കേണ്ടി വരും. ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്ന ട്വിറ്റര്‍ പോസ്റ്റുകള്‍ ഇപ്പോള്‍ തന്നെ സജീവമായിക്കഴിഞ്ഞു.
പാകിസ്താനെ സംബന്ധിച്ച് ശശി തരൂരിനെ പോലൊരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനെ പാട്ടിലാക്കുക എന്നത് തന്ത്ര പ്രധാനമാണ്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ സുനന്ദയെ ഇല്ലാതാക്കാന്‍ ഐഎസ്ഐ ശ്രമിക്കുകയില്ല എന്ന വാദവും ശക്തമാണ്.
തരൂരുമായുള്ള ബന്ധത്തില്‍ വന്ന ഇടിവ് സുനന്ദയെ മാനസികമായി തളര്‍ത്തിയിരിക്കാം, അതായിരിക്കും ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. സുനന്ദ അസുഖ ബാധിതയാണെന്നും താന്‍ കൂടെയുണ്ടാകണമെന്നും മണിക്കൂറുകള്‍ക്ക് മുമ്പ് തരൂരിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. ഒരു പക്ഷേ മറ്റാര്‍ക്കും അറിയാത്ത അസുഖം ഉണ്ടാക്കിയ മനോ വിഷമവും ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് സുനന്ദയെ എത്തിച്ചിരിക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications