എന്താണ് ഈ ഹിന്ദു-മുസ്ലിം: മഥുര-വൃന്ദാവനിലെ മാംസ നിരോധനത്തിനെതിരെ വ്യാപാരികള്‍
ലഖ്നൗ: തീര്‍ത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് നടപ്പില്‍ വന്നത്. മഥുര വൃന്ദാവൻ മുനിസിപ്പൽ കോർപറേഷന്റെ കീഴിൽ വരുന്ന 22 വാർഡുകളിലാണ് മദ്യ-മാംസ വിൽപനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഥുരയുടേയും വൃന്ദാവന്റേയും ചുറ്റുമുള്ള പ്രദേശം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കുന്നു. പവിത്ര-തീര്‍ത്ഥാടന സ്ഥലമായിട്ടാവും ഇനിമുതല്‍ പ്രദേശം അറിയപ്പെടുക.
സര്‍ക്കാര്‍ വിജ്ഞാപനം വന്നതിന് പിന്നാലെ 10 കിലോമീറ്റര്‍ പരിധി അളന്ന് നിശ്ചയിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. ഏതൊക്കെ മേഖലകൾ, വിപണികൾ, കടകൾ എന്നിവ ഈ പരിധിക്ക് കീഴില്‍ വരും എന്നുള്ളത് ഒരാഴ്ചക്കുള്ളില്‍ വ്യക്തമാവുമെന്നാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (ധനകാര്യ, റവന്യൂ) യോഗാനന്ദ് പാണ്ഡെ വ്യക്തമാക്കിയത്. മുസ്ലീങ്ങളും ദളിതരും കൂടുതലായി താമസിക്കുന്ന നഗരത്തിനുള്ളില്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ് സൃഷ്ടിക്കുന്നത്. 4 ലക്ഷത്തിലധികം ആളുകള്‍ ഈ മേഖലയില്‍ താമസിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. തങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കിലോമീറ്റര്‍ പരിധിക്ക് ഉള്ളില്‍ വരുമോയെന്ന് അറിയാനുള്ള തന്ത്രപ്പാടിലാണ് വലിയൊരു വിഭാഗം ജനങ്ങള്‍.
"ഇപ്പോള്‍ എല്ലാവരും അവരവരുടെ മുനിസിപ്പൽ വാർഡ് നമ്പർ ഏതാണ്, അത് നിയന്ത്ര സ്ഥലത്തിനുള്ളില്‍ വരുന്നതാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. "മുസ്ലീം ഭൂരിപക്ഷമുള്ള ഭരത്പൂർ വാർഡിലെ ഒരു കോഴി കടയുടമയായ നൗഷാദ് ആലം പറയുന്നു. ചില നിയന്ത്രണങ്ങള്‍ ഇതിനകം തന്നെ ശക്തമാണെങ്കിലും ഇന്നലെ വൈകുന്നേരം തന്നെ ഒരു വലിയ പോലീസ് സംഘം എത്തി, മാർക്കറ്റ് അടച്ചിടാനും സൈൻബോർഡുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടു. ഞങ്ങൾക്ക് അത് അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21 (അഭിപ്രായ സ്വാതന്ത്ര്യം, ജീവിതം, വ്യക്തി സ്വാതന്ത്ര്യം) എന്നിവ ലംഘിക്കുന്നതാണെന്ന് ഭരത്പൂരില്‍ മജീദ് റെസ്റ്റോറന്റ് നടത്തുന്ന ഷാക്കിർ ഹുസൈനും അഭിപ്രായപ്പെടുന്നു. സർക്കാർ വിജ്ഞാപനം ചർച്ച ചെയ്യാൻ ശനിയാഴ്ച മാംസം വ്യാപാരികൾ യോഗം ചേർന്നിരുന്നു. ഗോവധ നിരോധനത്തിന്റെ മറവിൽ 2017 ലും മാംസ നിരോധനം നടപ്പാക്കാൻ യുപി സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഒന്നും ചെയ്യാൻ ശ്രമിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് ആ നീക്കം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിങ്കിലും നീലയിലും തിളങ്ങി പ്രിയപ്പെട്ട ഗായിക രഞ്ജിനി ജോസ്; വൈറലായി പുതിയ ഫോട്ടോ ഷൂട്ട്
മഥുരയിലെ ലൈസൻസുള്ള 38 ഇറച്ചിക്കടകളിൽ 15 എണ്ണവും ഭരത്പൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാം തന്നെ നടത്തുന്നത് മുസ്ലിങ്ങളും ദളിതരുമാണ്. എന്താണ് ഈ ഹിന്ദു-മുസ്ലിം എന്നാണ് ദളിത് ഭൂരിപക്ഷ പ്രദേശമായ കാഥിക് മൊഹല്ലയിലെ രാജ് കുമാര്‍ ചോദിക്കുന്നത്. എന്റെ ബിസിനസ്സ് പങ്കാളി ഷാരൂഖിനൊപ്പം ഞാൻ ഈ ഷോപ്പ് ആരംഭിച്ചു. എന്റെ കടയിൽ ഹിന്ദു വിഭാഗത്തില്‍ നിന്നും ധാരാളം തൊഴിലാളികളുണ്ട്. നിരോധനം വളരെ കുറച്ച് ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് അവർ പറയുന്നു. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
അതേസമയം, ഗാട്ടി ബഹൽരാജ, ഗോവിന്ദ് നഗർ, മണ്ഡി രാംദാസ്, ചൗബിയപട, ത്വാരികപുരി, നവനീത് നഗർ, ബൻകണ്ടി, ഭാരത്പുർ ഗേറ്റ്, അർജുനപുര, ഹനുമാൻ തില, ജഗന്നാഥ് പുരി, ഗൗഗട്ട്, മനോഹർപുര, ബൈരാജ് പുര, രാധാനഗർ, മഹാവിദ്യ കോളനി, കൃഷ്ണനഗർ ഫസ്റ്റ്, സെക്കന്റ്, കോയല ഗലി, ഡംപിയാർ നഗർ, ജയ്സിങ്പുര എന്നിവയാണ് തീർഥാടന കേന്ദ്ര പരിധിയിൽ വരുന്ന വാർഡുകൾ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications