എന്താണ് ടൂൾകിറ്റ്? ദിശയെയും നികിത ജേക്കബ്ബിനേയും പ്രതിസന്ധിയിലാക്കിയ നിർണ്ണായക രേഖയെന്ത്
ദില്ലി: പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ഫെബ്രുവരി 2 ന് ട്വീറ്റ് ചെയ്ത ഒരു രേഖ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇത് ദില്ലി പോലീസിന്റെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച അന്വേഷണത്തിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് 21 കാരനായ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആക്ടിവിസ്റ്റ് ദിശ രവിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുിരുന്നു. ദിശ രവിയെ കൂടാതെ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ഒരു ശാന്തനു മുലുക്ക് എന്നിവർക്കും ടൂൾ കിറ്റ് പങ്കുവെച്ച സംഭവത്തിൽ പങ്കുണ്ടെന്നാണ് ദില്ലി പോലീസ് രേഖകൾ ആരോപിക്കുന്നത്.
ഡല്‍ഹി പോലീസ് 74ാമത് റെയ്‌സിങ് ഡേ പരേഡ്, ചിത്രങ്ങള്‍
കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ഗ്രേറ്റ തൻബെർഗിന്റെ ട്വീറ്റുകളാണ് കർഷക സമരത്തെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിലേക്ക് എത്തിച്ചിട്ടുള്ളത്. ആദ്യം ടൂൾകിറ്റ് ട്വീറ്റ് ചെയ്ത ഗ്രേറ്റ അത് ഡിലീറ്റ് ചെയ്ത ശേഷം മറ്റൊന്ന് കൂടി ട്വീറ്റ് ചെയ്യുകയായിരുന്നു. കർഷകർക്ക് പിന്തുണയറിയിക്കുന്നതിനായി ട്വിറ്റർ ക്യാമ്പെയിൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഖലിസ്ഥാനി അനുകൂല സംഘടന പോയറ്റിക് ജസ്റ്റിസ് ആണ് ഇതിന് പിന്നിലെന്നാണ് ദില്ലി പോലീസ് അവകാശപ്പെടുന്നത്.
മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം