എന്താണ് അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്; ബാങ്കുകളില്‍ കണ്ടെത്തിയത് 35000 കോടി രൂപ... എല്ലാം മാറ്റി
ന്യൂഡല്‍ഹി: ബാങ്ക് ഇടപാട് നടത്താത്തവരായി ഇന്നാരുമില്ല. ഏതൊരു വ്യക്തിക്കും ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നത് മുതല്‍ വലിയവര്‍ക്ക് പെന്ഷന് എത്തുന്നതും സബ്സിഡി കിട്ടുന്നതും വരെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നത്. കൃത്യമായി ഇടപാട് നടക്കുന്ന വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടുകള്‍ വേറെ.
എന്നാല്‍ പണം നിക്ഷേപിച്ച ശേഷം അതിന് അവകാശം പറഞ്ഞെത്താത്ത സംഭവങ്ങളും നിരവധിയാണ്. ഒരുപക്ഷേ, പണം നിക്ഷേപിച്ച വ്യക്തി മരിച്ചുപോകുകയോ, ബാങ്കുമായി ഇടപെടാന്‍ പറ്റാത്ത സാഹചര്യത്തില്‍പ്പെടുകയോ ചെയ്യുന്നതാകാം. അങ്ങനെ വരുമ്പോള്‍ നോമിനിക്ക് ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാം. ഇതിന് നേരത്തെ ചില രേഖകള്‍ തയ്യാറാക്കി വെക്കണം എന്ന് മാത്രം.

പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും പിന്‍വലിക്കാതിരിക്കുകയും അവകാശികളാരും വരാതിരിക്കുകയും ചെയ്യുന്ന അക്കൗണ്ടുകളും നിരവധിയാണ്. ഇത്തരം അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയാണ് കെട്ടിക്കിടക്കുന്നത്. ഇത്തരത്തില്‍ 35000 കോടി രൂപയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കാണിത്. അവകാശികളില്ലാത്തതിനാല്‍ ഇവയെല്ലാം റിസര്‍വ് ബാങ്കിലേക്ക് മാറ്റിയിരിക്കുകയാണ്.
ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണത്തിന് അവകാശികളെത്തിയില്ലെങ്കിലും പണം നഷ്ടമാകില്ല. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷവും അക്കൗണ്ട് ഹോള്‍ഡറോ അവകാശികളോ എത്തിയില്ലെങ്കില്‍ അണ്‍ക്ലെയിംഡ് നിക്ഷേപമായി പരിഗണിക്കും. ഈ ഒരു സാഹചര്യത്തിലാണ് 35000 കോടി രൂപ ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്ക് മാറ്റിയത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. 10.24 കോടി ബാങ്ക് അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികളില്ലാത്തത്. ഇവയാണ് ആര്‍ബിഐയിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ഇത്തരം കെട്ടിക്കിടന്ന പണം കൂടുതലുണ്ടായിരുന്നത് എസ്ബിഐയാണ്. 8086 കോടി രൂപയാണ് എസ്ബിഐയിലുണ്ടായിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5340 കോടി രൂപയും കാനറ ബാങ്കില്‍ 4558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയില്‍ 3904 കോടി രൂപയും കെട്ടിക്കിടന്നിരുന്നു. ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന പണം അവകാശികള്‍ക്ക് ല്ഭ്യമാക്കാന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുന്നതുള്പ്പെടെയാണ് പരിഗണിക്കുന്നത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications