എന്താണ് വന്ദേ ഭാരത് മിഷൻ? നിർണായക ദൌത്യത്തിന് ഇന്ത്യ, ആദ്യ വിമാനം ഇറങ്ങുന്നത് കൊച്ചിയിൽ!!
ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടിയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യ. വന്ദേ ഭാരത് മിഷൻ എന്ന പദ്ധതിയ്ക്ക് കീഴിൽ വ്യാഴാഴ്ച മുതലാണ് ആളുകളെ തിരിച്ചെത്തിക്കന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം ആദ്യ വിമാനം വ്യാഴാഴ്ച രാത്രി 9.45ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. പ്രവാസികൾ മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, ദില്ലി മുംബൈ എന്നിവിടങ്ങളിൽ ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികളാണ് പൂർത്തിയാക്കിയിട്ടുള്ളത്.
സർവീസ് ആരംഭിക്കുന്ന ആദ്യ ദിവസം 10 വിമാനങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തേക്ക് മടങ്ങിയെത്തുക. കൊച്ചിയ്ക്ക് പുറമേ കോഴിക്കാോട്. മുംബൈ, ദില്ലി, അഹമ്മദാബാദ് ശ്രീനഗർ എന്നിവിടങ്ങളിലാണ് വിമാനങ്ങളെത്തുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഘട്ടംഘട്ടമായി തിരികെയത്തിക്കുന്നതിനുള്ള പദ്ധതി മെയ് ഏഴ് മുതൽ ആരംഭിക്കുമെന്ന് തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾ പാലിക്കേണ്ട മാർഗ്ഗിനിർദേശങ്ങൾ ചൊവ്വാഴ്ചയും സർക്കാർ പുറത്തിറക്കിയിരുന്നു.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടാനുള്ള വിമാനങ്ങളിലെ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രയ്ക്ക് അനുമതി നൽകൂ. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്, യുകെ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരാണ് വന്ദേ ഭാരത് മിഷൻ വഴി ഇന്ത്യയിലേക്ക് തിരികെയെത്തുക. 13 ഘട്ടങ്ങളിലായി 64 എയർഇന്ത്യ വിമാനങ്ങളിലായി 15000 ഇന്ത്യക്കാരാണ് ഇന്ത്യയിൽ തിരിച്ചെത്തിക്കുക. 12 രാജ്യങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കലിനാണ് ഇന്ത്യ നേതൃത്വം നൽകുന്നത്.
മെയ് ഒമ്പതിന് എയർഇന്ത്യ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് ഏഴ് സർവീസുകളാണ് നടത്തുക. കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയവെ മാത്രമേ തിരികിയെത്തിക്കൂ എന്നാണ് ബുധനാഴ്ച രാത്രി യുഎസിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ഇന്ത്യക്കാർ മടങ്ങിയെത്തുന്നത് ദില്ലി വിമാനത്താവളത്തിലേക്കാണ്. ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും ദില്ലിയിലാണ് ഇറങ്ങുന്നതെന്നാണ് സൂചന. ഇതോടെ തിരിച്ചെത്തുന്നവർക്കുള്ള താമസസൌകര്യം ഒരുക്കാൻ ഓരോ ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശമുണ്ട്. ദില്ലിയിലെത്തുന്ന ഓരോരുത്തരും 14 ദിവസം ക്വാറന്റൈിൽ കഴിയണമെന്നും പരിശോധനകൾക്ക് വിധേയാരകണമെന്നുമാണ് നിർദേശം. ഇതാണ് ദില്ലി വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇന്ത്യക്കാർക്ക് വേണ്ടി ദില്ലി സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്.












Click it and Unblock the Notifications