കെജ്രിവാളിന്റെ കുടുംബം സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിക്കുന്നു?
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയും മക്കളും സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിക്കുകയാണോ. അതെ എന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കും എന്ന് ജനങ്ങളോട് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്രിവാള്‍ ലോകത്തെ ഏറ്റവും ചെലവേറിയ നഗരത്തിലേക്ക് കുടുംബത്തെ അവധി ആഘോഷിക്കാന്‍ അയക്കുമോ.
സോണിയാ ഗാന്ധിയുടെ മക്കളും കൊച്ചുമക്കളും വിദേശത്ത് സുഖവാസത്തിന് പോകുന്നത് പോലെ അല്ല കെജ്രിവാളിന്റെ കുടുംബം ഇത്തരത്തില്‍ ആഘോഷങ്ങളില്‍ മുഴുകുന്നത് എന്നാണ് ഒരുവിഭാഗം ആളുകള്‍ പറയുന്നത്. ഇന്ത്യസംവാദ് എന്ന സൈറ്റില്‍ തുടങ്ങിയ ചര്‍ച്ചകള്‍ റെഡിഫിലും മറ്റും പൊടിപൊടിക്കുകയാണ്. ഒരു ആം ആദ്മിക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

അതേസമയം അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചും ഇഷ്ടം പോലെ ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം പണം ഉപയോഗിച്ചാണോ കുടുംബം യാത്ര പോയത്. ആണെങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്നാണ് ഇവര്‍ ചോദിക്കുന്നത്. അല്ല പൊതുപണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ അത് കെജ്രിവാള്‍ തന്നെ വിശദീകരിക്കണമെന്നും പറയുന്നവരുണ്ട്.
അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയ്ക്കും കുട്ടികള്‍ക്കും ഒപ്പം ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖനായ കുമാര്‍ വിശ്വാസിന്റെ ഭാര്യയും കുട്ടിയും കൂടി ഉല്ലാസയാത്രയിലുണ്ട് എന്നാണ് ചര്‍ച്ചകളില്‍ നിന്നും മനസിലാകുന്നത്. രണ്ട് മാസത്തേക്ക് 91000 രൂപയുടെ കറണ്ട് ബില്‍ അടക്കേണ്ടി വന്ന കാര്യത്തിലും കെജ്രിവാള്‍ എന്ന ആം ആദ്മി ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചര്‍ച്ച ചെയ്യുകയാണ് ആളുകള്‍.












Click it and Unblock the Notifications