കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിന് പകരം മോദി... പ്രഥമ പ്രധാനമന്ത്രിക്ക് പകരം ഇപ്പോഴുള്ളത്!! ഗൂഗിളില്‍ എല്ലാം 'വ്യത്യസ്തം'!!

ഗൂഗിള്‍ സെര്‍ച്ചില്‍ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ മോദി

Google Oneindia Malayalam News

Recommended Video

cmsvideo
നെഹ്‌റുവിനെ തിരഞ്ഞാൽ ഗൂഗിൾ മോദിയെ തരും

ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ എല്ലാം നമുക്ക് ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ ലഭിക്കുന്നത് എല്ലാം കൃത്യമാണോയെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഗൂഗിള്‍ ഇന്ത്യയില്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ നമുക്ക് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് പെട്ടെന്ന് തന്നെ ഉത്തരം പറയാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ചിത്രവും നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഗൂഗിളിന്റെ കാര്യത്തില്‍ ഇത് കൃത്യമായി സംഭവിച്ചോളണമെന്നില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന ഗൂഗിള്‍ സെര്‍ച്ചിന് വരുന്നത് നെഹ്‌റുവിന്റെ പേരാണെങ്കിലും ചിത്രം വരുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദിയുടേതാണ്.

1

സെര്‍ച്ചില്‍ ആദ്യ വരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ മുകളില്‍ നല്‍കിയിട്ടുള്ള പേര് നെഹ്‌റുവാണെങ്കിലും ചിത്രം മോദിയുടേതാണ്. നെഹ്‌റുവിന്റെ കുപ്പായത്തിലെ റോസാപ്പൂവും ആ തൊപ്പിയും പ്രതീക്ഷിച്ചവരെയാണ് ഇവിടെ ഗൂഗിള്‍ അമ്പരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഈ അബദ്ധമൊന്നും ഗൂഗിളിന് മനസിലായിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡീയ ഇത് ഏറ്റെടുത്തിട്ടുണ്ട്. ഗൂഗിളിന് നിരവധി പരിഹാസങ്ങളും ട്രോളുകളുമാണ് ഈ അബദ്ധത്തെ തുടര്‍ന്ന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒരു ട്വിറ്റര്‍ യൂസര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഗൂഗിളിന് പറ്റിയ അബദ്ധം പുറം ലോകമറിഞ്ഞത്. ഇതോടെ നിരവധി യൂസര്‍മാര്‍ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെക്കാന്‍ തുടങ്ങി. ഗൂഗിളിന് എങ്ങനെ ഇത്തരമൊരു അബദ്ധം പറ്റിയെന്നായിരുന്നു പലരുടെയും ചോദ്യം.

2

പലവിധ അഭിപ്രായങ്ങളും ഇതിനെ തുടര്‍ന്നുണ്ടായി. ഇതില്‍ ഗൂഢാലോചന ഉണ്ടെന്ന് വരെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു മണ്ടത്തരം ഗൂഗിള്‍ കാണിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് വരെ ചിലര്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം ഗൂഗിള്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സാങ്കേതിക പ്രശ്‌നമാണ് ഇത്തരമൊരു ചിത്രം മാറിപ്പോയതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ ഈ ചിത്രം പിന്‍വലിച്ചിട്ടുമുണ്ട്. ചെറിയ സ്‌ക്രീനില്‍ നോക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ചിത്രമാണ് ആദ്യം വരികയെന്നാണ് ഇതിന് മറുപടി ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിംഗ് അധ്യക്ഷ ദിവ്യ സ്പന്ദനയും ഗൂഗിളിനെ കടുത്ത ഭാഷയില്‍ കളിയാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം, കൊളീജിയത്തെ തള്ളി... ചീഫ് ജസ്റ്റിസ് കലിപ്പില്‍!!സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയം, കൊളീജിയത്തെ തള്ളി... ചീഫ് ജസ്റ്റിസ് കലിപ്പില്‍!!

അയാൾ ലൈറ്റ് അണച്ചു, ശരീരത്തില്‍ സ്പർശിച്ചു... ആൾദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾഅയാൾ ലൈറ്റ് അണച്ചു, ശരീരത്തില്‍ സ്പർശിച്ചു... ആൾദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ

English summary
What Jawaharlal Nehru looks like according to Google India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X