കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയാത്ത കാര്യം പറയരുത്... ഇസ്ലാമിനെ പറ്റി പറഞ്ഞപ്പോള്‍ മോദിയ്ക്ക് തെറ്റി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഇസ്ലാം മതത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. സാര്‍ക്ക് രാജ്യങ്ങളുടേയും അറബ് രാജ്യങ്ങളുടേയും പ്രതിനിധികളുടെ മുന്നില്‍ വച്ചായിരുന്നു.

എന്നാല്‍ മോദിയ്ക്ക് ഇത്തവണയും തെറ്റിപ്പോയി. ആ നാണക്കേട് ഇനി എങ്ങനെ മറയ്ക്കും എന്നാണ് ആലോചിക്കേണ്ടത്.

ഇസ്ലാം മതം വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന മതമാണെന്നും, 'അള്ളാ' എന്ന വാക്ക് കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ള വാക്ക് 'ഇല്‍മ്' ആണ് എന്നും ആയിരുന്നു മോദി പറഞ്ഞത്. എന്നാല്‍ സത്യം എന്താണെന്നറിയാമോ....?

ഇല്‍മ്

ഇല്‍മ്

അള്ളാ എന്ന വാക്ക് കഴിഞ്ഞാല്‍ ഖുറാനില്‍ ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ള വാക്ക് 'ഇല്‍മ്' ആണെന്നായിരുന്നു മോദി പറഞ്ഞത്. അറിവ് എന്നാണ് ഇല്‍മ് എന്ന വാക്കിന്റെ അര്‍ത്ഥം

800 തവണ

800 തവണ

ഖുറാനില്‍ എണ്ണൂറ് തവണയാണ് 'ഇല്‍മ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു. ഇസ്ലാം വിദ്യാഭ്യാസത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

സത്യമെന്താ?

സത്യമെന്താ?

ഖുറാനില്‍ 'അള്ളാ' കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട വാക്ക് 'ഇല്‍മ്' ആണോ? ഇല്‍മ് എന്ന വാക്ക് എണ്ണൂറ് തവണ ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് വിദഗ്ധമതം.

അള്ളാ

അള്ളാ

അളളാ എന്ന വാക്ക് ഖുറാനില്‍ 2,697 തവണയാണ് ആവര്‍ത്തിച്ചിട്ടുളളത്.

 രണ്ടാം സ്ഥാനം

രണ്ടാം സ്ഥാനം

എന്നാല്‍ രണ്ടാം സ്ഥാനത്ത് 'ഇല്‍മ്' അല്ല. ഖാല എന്ന വാക്ക് ആണത്. 1618 തവണയാണ് 'പറഞ്ഞു' എന്നര്‍ത്ഥം വരുന്ന ഈ വാക്ക് ഉപയോഗിച്ചിരിയ്ക്കുന്നത്.

മൂന്നാം സ്ഥാനമെങ്കിലും

മൂന്നാം സ്ഥാനമെങ്കിലും

ഇല്‍മ് എന്ന വാക്കിന് ഉപയോഗിച്ചതിന്റെ കണക്കില്‍ മൂന്നാം സ്ഥാനവും ഇല്ല. 'കാന' എന്ന വാക്ക് 1,358 തവണ ആവര്‍ത്തിക്കുന്നുണ്ട്. 'ആയിരുന്നു' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

നാലാം സ്ഥാനമെങ്കിലും

നാലാം സ്ഥാനമെങ്കിലും

നാലാം സ്ഥാനവും 'ഇല്‍മ്' എന്ന വാക്കിനല്ല കെട്ടോ. 'ഈമാന്‍' എന്ന വാക്ക 811 തവണ ആവര്‍ത്തിയ്ക്കുന്നുണ്ട്. ഈമാന്‍ എന്നാല്‍ വിശ്വാസം.

ഇല്‍മിലും തെറ്റി

ഇല്‍മിലും തെറ്റി

ആവര്‍ത്തിയ്ക്കുന്ന വാക്കുകളുടെ കാര്യത്തില്‍ ഇല്‍മ് അഞ്ചാം സ്ഥാനത്ത് മാത്രമാണ്. അതും മോദി പറഞ്ഞതുപോലെ 800 തവണയൊന്നും ഇല്ല. 779 തവണ.

തെറ്റിയതെങ്ങനെ

തെറ്റിയതെങ്ങനെ

പ്രധാനമന്ത്രിയ്ക്ക് ഇങ്ങനെ ഒരു തെറ്റ് വരാന്‍ കാരണം എന്തായിരിയ്ക്കും. ഈ തെറ്റായ വിവരം അദ്ദേഹത്തിന് പകര്‍ന്ന് കൊടുത്തത് ആരായിരിക്കും.

തെറ്റുകള്‍ പതിവ്

തെറ്റുകള്‍ പതിവ്

പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം പ്രസംഗങ്ങളില്‍ അക്കിടി പറ്റുന്നത് മോദിയ്ക്ക് ഒരു പതിവായിട്ടുണ്ട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്ന് വിളിച്ചതൊന്നും ആരും മറന്നിട്ടുണ്ടാകില്ല.

English summary
Last day Narendra Modi said that the Quran mentions the word 'ilm' 800 times. It is among the most repeated words after Allah. But experts says that it is wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X