കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കശ്മീരികള്‍ക്ക് ഇന്ത്യയുടെ സഹായ വാഗ്ദാനം, കശ്മീര്‍ പ്രശ്‌നത്തിനും പരിഹാരമാകുമോ!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ബലൂചിസ്ഥാനിലെ ബലൂച് അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് അധീന കശ്മീരിലെ അഭയാര്‍ത്ഥികളെയും കയ്യിലെടുക്കുന്നു. കശ്മീര്‍ പ്രശ്‌നത്തെ ഉയര്‍ത്തിക്കാണിച്ച് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴാണ് രണ്ട് പ്രശ്‌നങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യത്തിന് മോദി വഴിയൊരുക്കുന്നത്.

ഇന്ത്യയിലെ പാക് അധീന കശ്മീരില്‍ കഴിയുന്നവര്‍ക്ക് 2000 കോടിയുടെ പാക്കേജാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാബിനറ്റിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരും. ബലൂച് അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നീക്കത്ത പാകിസ്താന്‍ വിമര്‍ശിച്ചെങ്കിലും ഇന്ത്യയുടെ പിന്തുണയെ സ്വാഗതം ചെയ്ത ബലൂച് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

സഹായ ധനം

സഹായ ധനം

സഹായ ധനം വിതരണം ചെയ്യുന്നതിനായി കശ്മീരിലെ 36,348 കുടുംബങ്ങളെ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഓരോ കുടുംബത്തിനും ഏകദേശം 5.5 ലക്ഷം രൂപ വീതമായിരിക്കും ലഭിക്കുക. ഇവരെ കണ്ടെത്തി ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

പാക് അഭയാര്‍ത്ഥികള്‍

പാക് അഭയാര്‍ത്ഥികള്‍

കശ്മീരിലെ കത്ത്വ, രജൗരി ജില്ലകളില്‍ കഴിഞ്ഞിരുന്ന പാക് അഭയാര്‍ത്ഥികള്‍, പാക് അധീന കശ്മീരിലെ അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് സഹായധനം ലഭ്യമാകുക.

 ഇന്ത്യ- പാക് വിഭജനം

1947ലെ ഇന്ത്യ പാക് വിഭജനം, 1964ലെയും 1971ലേയും വിഭജനങ്ങളോടെയും കിടപ്പാടം നഷ്ടമായവരെയും പരിഗണിക്കും. ഇവര്‍ക്ക് കശ്മീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കും. എന്നാല്‍ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ഇവര്‍ക്ക് അവസരം ലഭിക്കില്ല.

 ജമ്മു കശ്മീര്‍

ജമ്മു കശ്മീര്‍

പാക് അധീന കശ്മീരിലുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 9,200 കോടി രൂപ ആവശ്യമായി വരുമെന്നാണ് അഭയാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന ജമ്മു കശ്മീര്‍ സ്ഥാനാര്‍ത്ഥി ആക്ഷന്‍ കമ്മറ്റി എന്ന സംഘടന വ്യക്തമാക്കുന്നത്.

ജമ്മു കശ്മീരില്‍

ജമ്മു കശ്മീരില്‍

ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയ പാക് അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഗണിച്ച് 2015 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് ജോലി നല്‍കുന്നതിനായി പാരാമിലിറ്ററി സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്, സംസ്ഥാന സര്‍ക്കാരില്‍ തൊഴിലവസരങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഭയാര്‍ത്ഥികളുടെ മക്കള്‍ക്ക് പ്രവേശനം നല്‍കുക തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

ബലൂച് അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ

സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്താനിലുള്ള ബലൂച് അഭയാര്‍ത്ഥികളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണയുമായി ബലൂച് അഭയാര്‍ത്ഥികള്‍ വ്യാപകമായി രംഗത്തെത്തിയത് പാകിസ്താനെ ചൊടിപ്പിച്ചു.

പ്രവാസി ഭാരതീയ ദിവസ്

ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പ്രവാസി ഭാരതീയ ദിവസിന് ജമ്മു കശ്മീരിന്റെ ഭാഗമായ ജില്‍ജിത്- ബാള്‍ട്ടിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നുമുള്ള ജനങ്ങളെ ക്ഷണിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

English summary
While on one hand the Government of India is planning to raise the issues relating to Balochistan and Pakistan occupied Kashmir (PoK) on the international stage, on the other hand, it is working on an extensive package for the refugees from these areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X