സൂര്യനും, ചന്ദ്രനും കഴിഞ്ഞു, ഇസ്രൊയുടെ അടുത്ത ദൗത്യം ശുക്രന്‍? പരിഗണനയില്‍ 5 മിഷനുകള്‍
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ട് മിഷനുകളാണ് തുടര്‍ച്ചയായി വന്‍ വിജയമായി മാറിയിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന് പുറമേ കഴിഞ്ഞ ദിവസം ആദിത്യ എല്‍1 വിജയകരമായും വിക്ഷേപിച്ചു. എന്നാല്‍ ഇസ്രൊയുടെ ഇനിയുള്ള ദൗത്യങ്ങളെന്താണ്? വലിയ ആഗ്രഹങ്ങളാണ് ഇന്ത്യന്‍ സ്‌പേസ് ഏജന്‍സിക്ക് മുന്നിലുള്ളതെന്ന് വ്യക്തമാണ്. അഞ്ച് വമ്പന്‍ മിഷനുകളാണ് ഇസ്രൊയുടെ അടുത്ത ഘട്ടത്തിലുള്ളത്.
ഈ വര്‍ഷവും, വരുന്ന വര്‍ഷങ്ങളിലുമായിട്ടാണ് ഇവ വിക്ഷേപിക്കുക. ശുക്രനിലേക്കുള്ള ദൗത്യമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായിട്ടുള്ളത്. ബഹിരാകാശ മേഖലയില്‍ നിര്‍ണായക ശക്തിയാവാനുള്ള കുതിപ്പിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി.

ശുക്രനില്‍ ഇറങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പതി രേഖ തയ്യാറാക്കുന്നുണ്ട്. വൈകാതെ ദൗത്യത്തിന് അനുമതി ലബിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു. ശുക്രയാന്‍ -1 പദ്ധതിയാണിത്. 2024 അവസാനത്തോടെ ഈ പദ്ധതി ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ശുക്രനിലെ പ്രദക്ഷിണം വെച്ച് കാര്യങ്ങള്‍ പഠിക്കുന്ന ദൗത്യമാണിത്. ശുക്രന്റെ ഉപരിതല പഠനത്തിനാണ് ഇവ ഉപയോഗിക്കുക.
അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പങ്കാളിത്തതോടെയുള്ള നാസ-ഇസ്രോ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ നിസാര്‍ എന്ന് വിളിപ്പേരുള്ള ഇതിന്റെ വിക്ഷേപം നടക്കും. ജപ്പാന്‍ പങ്കാളിത്തതോടെയുള്ള ലൂപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ലെന്നും, തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സോമനാഥ് വെളിപ്പെടുത്തി.
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും, ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചര്‍ച്ചകളിലുണ്ട്. ചൊവ്വയിലും സോഫ്റ്റ് ലാന്‍ഡിംഗിന് ആലോചനയുണ്ടെന്നും ഇസ്രൊ ചെയര്‍മാന്‍ വ്്യക്തമാക്കി. അതേസമയം ആദിത്യ എല്‍-1ന് ശേഷമുള്ള ആദ്യ മിഷന്‍ ഗഗന്‍യാന്‍- ആയിരിക്കും. ഇത് ആളില്ലാ പേടകം വിക്ഷേപണമാണ്. ഈ വര്‍ഷം അവസാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് വിക്ഷേപിക്കും. ഈ ബഹിരാകാശ പേടകം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇസ്രൊയും ഹാലും ചേര്‍ന്നാണ്. മൂന്ന് പേരെ വഹിച്ചായിരിക്കും യാത്രയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയില്‍ ആളുകള്‍ ഉണ്ടാവില്ല. അതേസമയം രണ്ടാമത്തെ ദൗത്യം ഗഗന്‍യാന്‍-2 ആണ്. 2023ന്റെ അവസാനമോ, 2024ന്റെ തുടക്കത്തിലോ ഇവ വിക്ഷേപിക്കും. അതിന് ശേഷമാണ് ശുക്രനിലേക്കുള്ള ദൗത്യം ആരംഭിക്കുക. തുടര്‍ന്ന് മംഗള്‍യാന്‍ രണ്ടിലേക്ക് കടക്കും. ഇത് ചൊവ്വയെ പഠിക്കാനുള്ളതാണ്. 2024ലായിരിക്കും ഇതിന്റെ ലോഞ്ച്. ഗഗന്‍യാന്‍ മൂന്നൂം ഇസ്രൊയുടെ പ്ലാനിലുണ്ട്. ഇതില്‍ ആളുകള്‍ ഉണ്ടാവും. ഈ മിഷന്‍ വിജയിച്ചാല്‍ ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.












Click it and Unblock the Notifications