ജയലളിത ഇനി എന്തുചെയ്യണം?
ബാംഗ്ലൂര്‍: ജാമ്യത്തിന്റെ വക്കോളമെത്തി ജയിലിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്ന പുരൈട്ചി തലൈവി ജയലളിത ഇനി എന്തുചെയ്യും. കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യമില്ല എന്ന് പ്രഖ്യാപിച്ച നിമിഷം, എ ഐ എ ഡി എം കെ പ്രവര്‍ത്തകരും ജയലളിതയുടെ ആരാധകരും മാത്രമല്ല സര്‍വ്വരും ഞെട്ടിപ്പോയി. വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ മീഡിയയും ജയയുടെ ജാമ്യം ആഘോഷിച്ചു തുടങ്ങിയിരുന്നു.
ജാമ്യം കിട്ടി എന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇരുപത്തെട്ടാം നമ്പര്‍ ഹാളില്‍ ഉയര്‍ന്നുകേട്ടത് മുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. എന്നാല്‍ 30 മിനുട്ടുകള്‍ക്ക് ശേഷം ജഡ്ജി എ വി ചന്ദ്രശേഖര്‍ വിധി പറഞ്ഞപ്പോഴാണ് നേരത്തെ കേട്ടത് ആരുടെയോ നാക്കുപിഴയാണ് എന്ന് ആഘോഷക്കമ്മിറ്റിക്കാര്‍ക്ക് മനസിലായത്. ജാമ്യം കിട്ടിയേക്കും എന്ന് പറയേണ്ടതിന് പകരം ജാമ്യം കിട്ടി എന്ന് പറഞ്ഞതാണ് സകല ആശയക്കുഴപ്പത്തിനും കാരണമായത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ 17 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന് സുപ്രീം കോടതി ജാമ്യം കൊടുത്ത കാര്യവും ജയലളിതയുടെ അഭിഭാഷകന് രാം ജത്മലാനി പറഞ്ഞുനോക്കി. എന്നാല്‍ 10 മാസം തടവില്‍ കഴിഞ്ഞ ശേഷമാണ് ലാലുവിന് ജാമ്യം കിട്ടിയതെന്നും ലാലുവിന്റെ കേസ് ഈ കേസുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറഞ്ഞ് കോടതി ആ പ്രതീക്ഷയും മടക്കി.
ജാമ്യാപേക്ഷ മാത്രമല്ല ശിക്ഷാവിധി റദ്ദാക്കണമെന്ന അപേക്ഷയും ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിതയ്ക്ക് ഇനിയും അപ്പീലുകള്‍ നല്‍കാനാവും. ഇത് കൂടാതെ ജാമ്യം കിട്ടാനായി സുപ്രീം കോടതിയെ സമീപിക്കുകയാണ് ജയലളിതയ്ക്ക് മുന്നിലുള്ള ഒരു വഴി. ജയലളിത മാത്രമല്ല കൂട്ടുകക്ഷികളായ ശശികലയും സുധാകരനും ഇളവരശിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications