കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ഇനി എന്തുചെയ്യണം?

Google Oneindia Malayalam News

ബാംഗ്ലൂര്‍: ജാമ്യത്തിന്റെ വക്കോളമെത്തി ജയിലിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്ന പുരൈട്ചി തലൈവി ജയലളിത ഇനി എന്തുചെയ്യും. കര്‍ണാടക ഹൈക്കോടതി ജയലളിതയ്ക്ക് ജാമ്യമില്ല എന്ന് പ്രഖ്യാപിച്ച നിമിഷം, എ ഐ എ ഡി എം കെ പ്രവര്‍ത്തകരും ജയലളിതയുടെ ആരാധകരും മാത്രമല്ല സര്‍വ്വരും ഞെട്ടിപ്പോയി. വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ മീഡിയയും ജയയുടെ ജാമ്യം ആഘോഷിച്ചു തുടങ്ങിയിരുന്നു.

ജാമ്യം കിട്ടി എന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇരുപത്തെട്ടാം നമ്പര്‍ ഹാളില്‍ ഉയര്‍ന്നുകേട്ടത് മുതല്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. എന്നാല്‍ 30 മിനുട്ടുകള്‍ക്ക് ശേഷം ജഡ്ജി എ വി ചന്ദ്രശേഖര്‍ വിധി പറഞ്ഞപ്പോഴാണ് നേരത്തെ കേട്ടത് ആരുടെയോ നാക്കുപിഴയാണ് എന്ന് ആഘോഷക്കമ്മിറ്റിക്കാര്‍ക്ക് മനസിലായത്. ജാമ്യം കിട്ടിയേക്കും എന്ന് പറയേണ്ടതിന് പകരം ജാമ്യം കിട്ടി എന്ന് പറഞ്ഞതാണ് സകല ആശയക്കുഴപ്പത്തിനും കാരണമായത്.

jaya-support

കാലിത്തീറ്റ കുംഭകോണക്കേസില്‍ 17 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന് സുപ്രീം കോടതി ജാമ്യം കൊടുത്ത കാര്യവും ജയലളിതയുടെ അഭിഭാഷകന്‍ രാം ജത്മലാനി പറഞ്ഞുനോക്കി. എന്നാല്‍ 10 മാസം തടവില്‍ കഴിഞ്ഞ ശേഷമാണ് ലാലുവിന് ജാമ്യം കിട്ടിയതെന്നും ലാലുവിന്റെ കേസ് ഈ കേസുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറഞ്ഞ് കോടതി ആ പ്രതീക്ഷയും മടക്കി.

ജാമ്യാപേക്ഷ മാത്രമല്ല ശിക്ഷാവിധി റദ്ദാക്കണമെന്ന അപേക്ഷയും ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിതയ്ക്ക് ഇനിയും അപ്പീലുകള്‍ നല്‍കാനാവും. ഇത് കൂടാതെ ജാമ്യം കിട്ടാനായി സുപ്രീം കോടതിയെ സമീപിക്കുകയാണ് ജയലളിതയ്ക്ക് മുന്നിലുള്ള ഒരു വഴി. ജയലളിത മാത്രമല്ല കൂട്ടുകക്ഷികളായ ശശികലയും സുധാകരനും ഇളവരശിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
What next for Jayalalithaa. Jayalalitha's bail denial was indeed a shock for many, including Ram Jethmalani, apart from the Tamil Nadu political circuit, AIADMK, a few civilians and the media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X