Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒല ടാക്‌സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഉടന്‍ മറുപടിയും വന്നു

ദില്ലി: ഒല ടാക്‌സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ഫേസ് ബുക്കില്‍ കുറിച്ചതോടെ അതിന് മറുപടിയുമായി ഒല അധികൃതര്‍ രംഗത്തെത്തി. ഒലയുടെ ഫേസ്ബുക്ക് പേജിലായിരുന്നു യുവതി തന്റെ പരാതി രേഖപ്പെടുത്തിയത്. യാത്രക്കിടയില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഡ്രൈവര്‍ യുവതിയുടെ വീഡിയോ എടുക്കുകയായിരുന്നു.

ദില്ലി താമസക്കാരിയായ പ്രിയങ്ക ഗുസൈനാണ് ഫേസ്ബുക്കില്‍ പരാതിപെട്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികള്‍ സ്ഥിരം നേരിടുന്ന ഒരു പ്രശ്‌നമാണ് ഇത്തരത്തിലുള്ള ക്യാമറ പീഢനങ്ങള്‍ എന്ന് പ്രിയങ്ക ഫേസ്ബുക്കില്‍ കുറിച്ചു.ജുലൈ 17നാണ് ഫേസ്ബുക്കില്‍ പ്രിയങ്കയുടെ പോസ്റ്റ് വന്നത്.

Ola Cab

കാറില്‍ കയറിയതോടെ ഫോണില്‍ ഇമെയിലുകളും ചാറ്റുകളും ശ്രദ്ധിക്കുകയായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഡ്രൈവര്‍ എടുക്കുകയായിരുന്നു. ക്യാമറ പിടിച്ച് വാങ്ങി പരിശോധിച്ചതോടെ വീഡിയോ എടുക്കുകയായിരുന്നെന്ന് പ്രിയങ്കയ്ക്ക് മനസിലായി. ഒടുവില്‍ ഡ്രൈവറെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇതില്‍ വലിയ കാര്യമില്ലെന്നും ജാമ്യം കിട്ടുന്ന കേസായതുകൊണ്ട് ഇപ്പോള്‍ തന്നെ ഇയാള്‍ ഇറങ്ങിപോകും എന്നായിരുന്നു പോലീസിന്റെ മറുപടി.

ഫേസ് ബുക്കിലിട്ട പോസ്റ്റിന് അപ്പോള്‍ തന്നെ മാപ്പ് ചോദിച്ചുകൊണ്ട് ഒലയുടെ മറുപടി എത്തിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഡ്രൈവറെ പിരിച്ചുവിട്ടെന്ന മറുപടിയായിരുന്നു ഒല നല്‍കിയത്. വളരെ പെട്ടെന്ന് കൃത്യമായ നിലപാടെടുത്ത ഒല ക്യാബിന് എഫ്ബിയില്‍ വന്‍ അഭിനന്ദനമാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+