Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണബ് ദാ അച്ഛനെപ്പോലെ!!സ്‌നേഹം കരവിഞ്ഞൊഴുക്കി മോദി പ്രണബ് മുഖര്‍ജിക്കെഴുതിയ കത്ത്!!

പ്രണബ് ദാ അച്ഛനെപ്പോലെയും മാര്‍ഗ്ഗദര്‍ശിയുമായിരുന്നുവെന്ന് മോദി

ദില്ലി: മോദി മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണ് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് തനിക്കുള്ള സ്‌നേഹം. പ്രണബ് മുഖര്‍ജി അച്ഛനെപ്പോലെയാണെന്ന് പൊതുവേദിയില്‍ വെച്ചു തന്നെ മോദി പറഞ്ഞിട്ടുണ്ട്. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം പ്രണബ് മുഖര്‍ജിക്കെഴുതിയ കത്തിലും മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് നിറഞ്ഞു നിന്നത്.

പ്രണബ് മുഖര്‍ജി തന്നെയാണ് മോദി തനിക്കെഴുതിയ കത്ത് ട്വിറ്ററിലൂടെ പങ്കു വെച്ചത്. സ്‌നേഹവും ബഹുമാനവും അറിയിച്ചതോടൊപ്പം രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് പ്രണബ് മുഖര്‍ജി മാതൃകയായിരിക്കുമെന്നും മോദി കത്തിലൂടെ അറിയിച്ചു. പ്രണബ് മുഖര്‍ജിയുടെ ട്വീറ്റ് മോദിയും പങ്കു വെച്ചിട്ടുണ്ട്

പ്രണബ് ദാ മാര്‍ഗ്ഗദര്‍ശി

പ്രണബ് ദാ മാര്‍ഗ്ഗദര്‍ശി

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയിലേക്ക് വരുമ്പോള്‍ താനവിടെ അപരിചിതനായിരുന്നുവെന്ന് മോദി കത്തില്‍ പറയുന്നു. കാത്തിരുന്നത് വലിയ വെല്ലുവിളികളും. ആ സമയത്ത് വഴികാട്ടിയായത് പ്രണബ് ദാ ആണ്. പിതൃതുല്യമായ സ്‌നേഹമാണ് പ്രണബ് മുഖര്‍ജി തന്നോട് കാണിച്ചതെന്നും മോദി കത്തില്‍ പറയുന്നു.

വ്യത്യസ്ത കാഴ്ചപ്പാടുകള്‍

വ്യത്യസ്ത കാഴ്ചപ്പാടുകള്‍

ഇരുവരുടേയും ആശയങ്ങളും ആദര്‍ശങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇരുവരും പ്രതിനിധാനം ചെയ്തത്. എന്നിട്ടും പ്രണബ് മുഖര്‍ജിയുടെ അറിവും കഴിവും നിര്‍ദ്ദേശങ്ങളും വ്യക്തിത്വ സവിശേഷതകളും തനിക്ക് മുതല്‍ക്കൂട്ടായെന്നും അദ്ദേഹത്തിന്റെ അറിവുകള്‍ തന്നെയും തന്റെ സര്‍ക്കാരിനെയും സഹായിച്ചിട്ടുണ്ടെന്നും മോദി പറയുന്നു.

ഇന്ത്യ അഭിമാനിക്കും

ഇന്ത്യ അഭിമാനിക്കും

പ്രണബ് മുഖര്‍ജിയെക്കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കുമെന്നും മോദി കത്തില്‍ പറയുന്നു. രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് പ്രണബ് മുഖര്‍ജി മാതൃകയായിരിക്കും. സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപതിയായിരുന്നു പ്രണബ് മുഖര്‍ജിയെന്നും മോദി പറയുന്നു.

മുന്‍പും പറഞ്ഞു

മുന്‍പും പറഞ്ഞു

രാഷ്ട്രപതി സ്ഥാനത്തു നിന്ന് കാലാവധി പൂര്‍ത്തിയാക്കി പ്രണബ് മുഖര്‍ജി പടിയിറങ്ങുന്നതിനു മുന്‍പ് അദ്ദേഹം തനിക്ക് അച്ഛനെപ്പോലെയാണെന്ന് പൊതുവേദിയില്‍ വെച്ച് പറഞ്ഞിരുന്നു. പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ വെച്ചാണ് പിതൃവാത്സ്യല്യം മോദി പങ്കുവെച്ചത്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളല്ല, മറിച്ച് മാനുഷിക പരിഗണനകളാണ് ഈ സ്നേഹത്തിനു കാരണമെന്നും മോദി പറഞ്ഞിരുന്നു.

ഹൃദയത്തില്‍ നിന്നും '

ഹൃദയത്തില്‍ നിന്നും '

എന്റെ ഹൃദയത്തില്‍ നിന്നുമാണ് ഞാനിതു പറയുന്നത്. തന്റെ മകനെ സ്നേഹത്തോടെ പരിപാലിക്കുന്ന അച്ഛനെപ്പോലെയായിരുന്നു അദ്ദേഹം' മോദി പറഞ്ഞു. മോദിയോട് തിരിച്ചും തനിക്കുള്ള വാത്സല്യം പ്രകടിപ്പിക്കാന്‍ പ്രണാബ് മുഖര്‍ജി ചുസ്തക പ്രകാശന വേദിയില്‍ വെച്ച് മറന്നിരുന്നില്ല. മോദി അല്‍പമെങ്കിലും വിശ്രമിക്കാന്‍ സമയം കണ്ടെത്തണമെന്നാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടത്.

അച്ഛാ ദിനങ്ങളായിരുന്നോ?

അച്ഛാ ദിനങ്ങളായിരുന്നോ?

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. മോദി ഏറ്റവും മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന ഭരണകര്‍ത്താക്കളില്‍ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് പുതിയ ദിശബോധം നല്‍കാന്‍ മോദിക്കു കഴിഞ്ഞുവെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.

ഉപമിച്ചത് നെഹ്റുവിനോട്

ഉപമിച്ചത് നെഹ്റുവിനോട്

നരേന്ദ്രമോദിയെ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടുമാണ് പ്രണബ് മുഖര്‍ജി നേരത്തേ ഉപമിച്ചത്. ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ച രീതിയില്‍ തന്റെ ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങളോട് സംവദിക്കാനും മതേതരരാഷ്ട്രത്തിനു യോജിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനുമാണ് ഇരുവരേയും പോലെ മോദി ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.

ജൂലൈ 24 ന് പടിയിറക്കം

ജൂലൈ 24 ന് പടിയിറക്കം

ജൂലൈ 24 നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കാലാവധി അവസാനിച്ച് പടിയിറങ്ങിയത്. ജൂലെ 17നായിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+