രാജ്യത്തെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങൾ എന്തൊക്കെയാണ്; ഞെട്ടിക്കുന്ന കണക്കുകൾ
Recommended Video
ദില്ലി: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട സാമ്പത്തിക നിക്ഷേപ പദ്ധതികളാണ് സ്ഥിര നിക്ഷേപവും നികുതി രഹിത ബോണ്ടുകളും. അതേസമയം മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് പലര്‍ക്കും താല്‍പ്പര്യമെങ്കിലും ചിലര്‍ക്ക് കിംഗ്ഫിഷര്‍ പോലെ ദീര്‍ഘകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടാണ് പ്രിയം.
8.82 ലക്ഷം കോടി രൂപയുടെ മാര്‍ക്കറ്റ് മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിരവധി രാഷ്ട്രീയക്കാരുടെ പ്രിയ നിക്ഷേപ കേന്ദ്രമാണ്. അതേസമയം മുകേഷ് അംബാനിയുടെ സഹോദരന് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിലും നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കുറവല്ലെന്നാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.


മോദി
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപങ്ങളില്ല. ബാങ്കുകള്‍, നികുതി രഹിത ബോണ്ടുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയവയില്‍ മാത്രമാണ് ഇവരുടെ സമ്പാദ്യം. കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിലുമാണ് നേരിട്ടുള്ള മൂലധന നിക്ഷേം.

അമിത് ഷാ
ബി ജെ പി പ്രസിഡന്റ് അമിത് ഷാ തന്റെയും തന്റെ ഭാര്യയുടെയും പേരില്‍ ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ ഓഹരികളുടെ ഒരു വലിയ പട്ടിക തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബജാജ്, എല്‍ ആന്‍ഡ് ടി, ടാറ്റ, റിലയന്‍സ് ഗ്രൂപ്പുകള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെടെ 17.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഓഹരികള്‍.

രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യംഗ് ഇന്ത്യനിലെ ഓഹരികളും നിരവധി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തെ കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ സോണിയഗാന്ധിക്കും യംഗ് ഇന്ത്യനിലും മാരുതി ടെക്നിക്കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഓഹരിയും എച്ച്ഡിഎഫ്സി, കോടക്, മോട്ടിലാല്‍ ഓസ്വാള്‍, റിലയന്‍സ് എംഎഫ് എന്നിവയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമുണ്ട്.

മൂല്യൽ ഫണ്ട് നിക്ഷേപം
മുതിര്‍ന്ന നേതാവ് ശരത് പവാറിന്റെ മകളായ എന്‍സിപിയിലെ സുപ്രിയ സൂലേയ്ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമേ 1 കോടി വില മതിക്കുന്ന ലിസ്റ്റ് ചെയ്യാത്ത ഷെയറുകളും ലിസ്റ്റ് ചെയ്യപ്പെട്ട 6 കോടി രൂപയുടെ ഷെയറുകളുമുണ്ട്. അദാനി ഗ്രൂപ്പ് കമ്പനികള്‍, രണ്ട് റിലയന്‍സ് ഗ്രൂപ്പുകള്‍, നിരവധി ടാറ്റ ഗ്രൂപ്പുകള്‍ എന്നിവ കൂടാതെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനി പോലും ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളാണ്.

വൻകിട കമ്പനികളിൽ
കേന്ദ്രമന്ത്രിയും നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരിക്ക് മറ്റു ഓഹരി നിക്ഷേപങ്ങള്‍ക്ക് പുറമേ പൂര്‍ത്തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡില്‍ ഓഹരികളുണ്ട്. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ബിജെപി സ്ഥാനാര്‍ത്ഥി പൂനം മഹാജന് തന്റെ പങ്കാളിക്ക് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, വൊഡാഫോണ്‍ ഐഡിയ സെല്ലുലാര്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികളില്‍ ഓഹരി നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി.

എതിരാളിക്ക്
അവരുടെ കോണ്‍ഗ്രസ് എതിരാളി പ്രിയ ദത്തിന് 14.92 കോടി രൂപയുടെ നിരവധി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുണ്ട്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ എന്നീ കമ്പനികളുടെതടക്കമുള്ള ഷെയറുകളെല്ലാം തന്നെ പങ്കാളിയുടെ പേരിലാണ്.

കോടികളുടെ നിക്ഷേപം
മുംബൈ സൗത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുരളി ദിയോറയ്ക്ക് ഒന്നിലധികം ബോണ്ടുകളും പിഎംഎസ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്എംപികള്‍ (ഫിക്സഡ് മെച്യൂരിറ്റി പ്ലാനുകള്‍) എന്നിവയുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉര്‍മിള മണ്ടോക്കറിന് 28.28 കോടി രൂപയുടെ ഓഹരി നിക്ഷേപവും ബോണ്ടുകളും മ്യൂച്വല്‍ ഫണ്ടുകള്‍ പിഎംഎസ് (പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വ്വീസ്) എന്നിവയ്ക്ക് 6 കോടി രൂപയും മുതല്‍ മുടക്കിയിട്ടുണ്ട്. അതേസമയം വ്യക്തിഗത സ്റ്റോക്കുകളും യൂണിറ്റുകളും വെളിപ്പെടുത്തിയിട്ടില്ല.

ജയപ്രദ
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദയുടെ നിക്ഷേപങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളായ എനര്‍ജി ഡവലപ്മെന്റ് കമ്പനി ലിമിറ്റഡ്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, ഐടിസി, എംസിഎക്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ്. ഫത്തേപൂര്‍ സിക്രിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാര്‍ ഐഎല്‍ ആന്റ് എഫ് എസ് ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്ക്കിലെ ലിമിറ്റഡിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സത്യപാല്‍ സിംഗ് മ്യൂച്വല്‍ ഫണ്ടുകളിലും ബോണ്ടുകളിലുമായി 1.5 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications