കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങൾ എന്തൊക്കെയാണ്; ഞെട്ടിക്കുന്ന കണക്കുകൾ

  • By എസ് ശ്വേത
Google Oneindia Malayalam News

Recommended Video

cmsvideo
ഇതാണ് നമ്മുടെ നേതാക്കളുടെ സ്വത്ത് വിവരം

ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട സാമ്പത്തിക നിക്ഷേപ പദ്ധതികളാണ് സ്ഥിര നിക്ഷേപവും നികുതി രഹിത ബോണ്ടുകളും. അതേസമയം മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് പലര്‍ക്കും താല്‍പ്പര്യമെങ്കിലും ചിലര്‍ക്ക് കിംഗ്ഫിഷര്‍ പോലെ ദീര്‍ഘകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടാണ് പ്രിയം.

8.82 ലക്ഷം കോടി രൂപയുടെ മാര്‍ക്കറ്റ് മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിരവധി രാഷ്ട്രീയക്കാരുടെ പ്രിയ നിക്ഷേപ കേന്ദ്രമാണ്. അതേസമയം മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിലും നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കുറവല്ലെന്നാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍

assets

 മോദി

മോദി

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപങ്ങളില്ല. ബാങ്കുകള്‍, നികുതി രഹിത ബോണ്ടുകള്‍, ഇന്‍ഷൂറന്‍സ് പോളിസികള്‍, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയവയില്‍ മാത്രമാണ് ഇവരുടെ സമ്പാദ്യം. കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിലുമാണ് നേരിട്ടുള്ള മൂലധന നിക്ഷേം.

അമിത് ഷാ

അമിത് ഷാ

ബി ജെ പി പ്രസിഡന്റ് അമിത് ഷാ തന്റെയും തന്റെ ഭാര്യയുടെയും പേരില്‍ ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ ഓഹരികളുടെ ഒരു വലിയ പട്ടിക തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബജാജ്, എല്‍ ആന്‍ഡ് ടി, ടാറ്റ, റിലയന്‍സ് ഗ്രൂപ്പുകള്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെടെ 17.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഓഹരികള്‍.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യംഗ് ഇന്ത്യനിലെ ഓഹരികളും നിരവധി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തെ കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ സോണിയഗാന്ധിക്കും യംഗ് ഇന്ത്യനിലും മാരുതി ടെക്‌നിക്കല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഓഹരിയും എച്ച്ഡിഎഫ്‌സി, കോടക്, മോട്ടിലാല്‍ ഓസ്വാള്‍, റിലയന്‍സ് എംഎഫ് എന്നിവയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമുണ്ട്.

മൂല്യൽ ഫണ്ട് നിക്ഷേപം

മൂല്യൽ ഫണ്ട് നിക്ഷേപം

മുതിര്‍ന്ന നേതാവ് ശരത് പവാറിന്റെ മകളായ എന്‍സിപിയിലെ സുപ്രിയ സൂലേയ്ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുറമേ 1 കോടി വില മതിക്കുന്ന ലിസ്റ്റ് ചെയ്യാത്ത ഷെയറുകളും ലിസ്റ്റ് ചെയ്യപ്പെട്ട 6 കോടി രൂപയുടെ ഷെയറുകളുമുണ്ട്. അദാനി ഗ്രൂപ്പ് കമ്പനികള്‍, രണ്ട് റിലയന്‍സ് ഗ്രൂപ്പുകള്‍, നിരവധി ടാറ്റ ഗ്രൂപ്പുകള്‍ എന്നിവ കൂടാതെ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനി പോലും ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളാണ്.

വൻകിട കമ്പനികളിൽ

വൻകിട കമ്പനികളിൽ

കേന്ദ്രമന്ത്രിയും നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരിക്ക് മറ്റു ഓഹരി നിക്ഷേപങ്ങള്‍ക്ക് പുറമേ പൂര്‍ത്തി പവര്‍ ആന്‍ഡ് ഷുഗര്‍ ലിമിറ്റഡില്‍ ഓഹരികളുണ്ട്. മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ബിജെപി സ്ഥാനാര്‍ത്ഥി പൂനം മഹാജന്‍ തന്റെ പങ്കാളിക്ക് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, വൊഡാഫോണ്‍ ഐഡിയ സെല്ലുലാര്‍, റിലയന്‍സ് പവര്‍ എന്നീ കമ്പനികളില്‍ ഓഹരി നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി.

എതിരാളിക്ക്

എതിരാളിക്ക്

അവരുടെ കോണ്‍ഗ്രസ് എതിരാളി പ്രിയ ദത്തിന് 14.92 കോടി രൂപയുടെ നിരവധി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുണ്ട്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് പവര്‍ എന്നീ കമ്പനികളുടെതടക്കമുള്ള ഷെയറുകളെല്ലാം തന്നെ പങ്കാളിയുടെ പേരിലാണ്.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

മുംബൈ സൗത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുരളി ദിയോറയ്ക്ക് ഒന്നിലധികം ബോണ്ടുകളും പിഎംഎസ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍, എഫ്എംപികള്‍ (ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകള്‍) എന്നിവയുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉര്‍മിള മണ്ടോക്കറിന് 28.28 കോടി രൂപയുടെ ഓഹരി നിക്ഷേപവും ബോണ്ടുകളും മ്യൂച്വല്‍ ഫണ്ടുകള്‍ പിഎംഎസ് (പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വ്വീസ്) എന്നിവയ്ക്ക് 6 കോടി രൂപയും മുതല്‍ മുടക്കിയിട്ടുണ്ട്. അതേസമയം വ്യക്തിഗത സ്റ്റോക്കുകളും യൂണിറ്റുകളും വെളിപ്പെടുത്തിയിട്ടില്ല.

ജയപ്രദ

ജയപ്രദ

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദയുടെ നിക്ഷേപങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളായ എനര്‍ജി ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, ഐടിസി, എംസിഎക്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ്. ഫത്തേപൂര്‍ സിക്രിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാര്‍ ഐഎല്‍ ആന്റ് എഫ് എസ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കിലെ ലിമിറ്റഡിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സത്യപാല്‍ സിംഗ് മ്യൂച്വല്‍ ഫണ്ടുകളിലും ബോണ്ടുകളിലുമായി 1.5 ലക്ഷം രൂപയുടെ നിക്ഷേപം വെളിപ്പെടുത്തിയിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fixed deposits and tax-free bonds seem to be among the most favoured financial investments for the political leaders fighting the 2019 Lok Sabha polls, while mutual funds and stocks also adorn the portfolios of many and some even have got shares of long-defunct firms like Kingfisher Airlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X