കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതി ലോക്ക് ഡൗണ്‍ കാലയളവില്‍ ഒഴിയില്ലെന്ന് സൂചന. കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗമായ സാമൂഹിക അകലം പാലിക്കല്‍ എളുപ്പമാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യം ഏപ്രില്‍ 14 വരെയും പിന്നീട് മെയ് മൂന്ന് വരെയും നീട്ടിയ ലോക്ക് ഡൗണ്‍ കാലാവധി തീരാറായിട്ടും കൊറോണ രോഗ വ്യാപനത്തിന് കുറവില്ല.

ഈ സാഹചര്യത്തില്‍ ഇന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി കഴിഞ്ഞ യോഗത്തില്‍ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പറഞ്ഞുവെന്നാണ് ഛത്തീസ്ഗഡ് ആരോഗ്യ മന്ത്രി സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിലപാട് വ്യക്തമാക്കി

നിലപാട് വ്യക്തമാക്കി

മെയ് മൂന്ന് വരെയാണ് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ കാലാവധി. ഇതിനോട് അടുക്കവെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തി സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്തത്. സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ട ശേഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും മോദി യോഗത്തില്‍ വ്യക്തമാക്കി.

അവസാനിപ്പിക്കാന്‍ സാധിക്കില്ല

അവസാനിപ്പിക്കാന്‍ സാധിക്കില്ല

കൊറോണക്കെതിരായ പോരാട്ടം എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ സാധ്യമല്ല എന്ന് മോദി യോഗത്തില്‍ പറഞ്ഞു. മെയ് മൂന്നിന് ശേഷം ഗ്രീന്‍ സോണില്‍ ഇളവുകള്‍ നല്‍കാനാണ് ആലോചന. കൊറോണ പൂര്‍ണമായും ഇല്ലാതാകണമെങ്കില്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ വരെയാകുമെന്നാണ് മോദി സൂചിപ്പിച്ചതത്രെ.

മുമ്പ് പറഞ്ഞത് മെയ് മാസം

മുമ്പ് പറഞ്ഞത് മെയ് മാസം

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനൊപ്പം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി ടിഎസ് സിങ് ദിയോയും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊറോണ പൂര്‍ണമായും പിന്‍വാങ്ങണമെങ്കില്‍ ജൂലൈ വരെ ആയേക്കാമെന്നാണ് മോദി പറഞ്ഞതെന്ന അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ യോഗത്തില്‍ പ്രധാനമന്ത്രി മെയ് മാസത്തില്‍ കൊറോണ ഇല്ലാതാകുമെന്നാണ് പറഞ്ഞിരുന്നതെന്നും ടിഎസ് സിങ് ദിയോ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു

പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു

അതേസമയം, യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്, രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ സംബന്ധിച്ചാണ് മോദി യോഗത്തില്‍ പറഞ്ഞത് എന്നാണ്. സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന്റെയും അതേസമയം തന്നെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടിതിന്റെയും ആവശ്യകത മോദി പറഞ്ഞു.

നമുക്ക് സാധിച്ചു

നമുക്ക് സാധിച്ചു

ലോക്ക് ഡൗണ്‍ കാരണം കൊറോണ വ്യാപനം തടയാന്‍ സാധിച്ചുവെന്ന് മോദി മുഖ്യമന്ത്രിമാരെ അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചു. പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ലെന്നും മോദി മുഖ്യമന്ത്രിമാരെ അറിയിച്ചു.

സോണുകളില്‍ മാറ്റം വരണം

സോണുകളില്‍ മാറ്റം വരണം

കൊറോണയുടെ സ്വാധീനം വരും മാസങ്ങളിലുമുണ്ടാകും. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിക്കണം. അത് ജീവിതത്തിന്റെ ഭാഗമാക്കണം. റെഡ് സോണുകള്‍ ഓറഞ്ചിലേക്കും ഗ്രീനിലേക്കും എത്തിക്കുന്നതിന് വേണ്ട നടപടികളാണ് എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടത് എന്നും മോദി പറഞ്ഞു.

ഒറ്റയടിക്ക് പിന്‍വലിക്കരുത്

ഒറ്റയടിക്ക് പിന്‍വലിക്കരുത്

ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കരുത് എന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഘട്ടങ്ങളായുള്ള പിന്‍വലിക്കലാണ് വേണ്ടത്. ഗ്രീന്‍ സോണില്‍ സാമ്പത്തിക ശാക്തീകരണ നടപടികള്‍ വേഗത്തിലാക്കണം. ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ ശക്തമായി നടപ്പാക്കണം. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.

 പ്രധാന ചര്‍ച്ചകള്‍

പ്രധാന ചര്‍ച്ചകള്‍

പ്രവാസികള്‍, കുടിയേറ്റ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമ്പത്തിക രംഗം എന്നിവയാണ് മോദി ഊന്നിപ്പറഞ്ഞ മേഖലകള്‍. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ആദ്യത്തേത് ഏപ്രില്‍ 14 വരെയും രണ്ടാമത്തേത് മെയ് മൂന്നുവരെയും നീട്ടി. ഇക്കാലയളവില്‍ മുഖ്യമന്ത്രിമാരുമായി നാലാം തവണയാണ് മോദി ചര്‍ച്ച നടത്തുന്നത്.

ചെറിയ രാജ്യങ്ങളില്‍ പോലും

ചെറിയ രാജ്യങ്ങളില്‍ പോലും

ഇന്ത്യയേക്കാളും ചെറിയ രാജ്യങ്ങളില്‍ പോലും ഇന്ത്യയിലേതിനേക്കാള്‍ ആളുകള്‍ മരിച്ച കാര്യം മോദി എടുത്തുപറഞ്ഞു. ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കൊണ്ടാണ് മരണം കുറയ്ക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണില്‍ മെയ് മൂന്നിന് ശേഷം ഇളവ് അനുവദിക്കുമെന്നാണ് മോദി പറഞ്ഞതെന്ന് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ പറഞ്ഞു.

നാട്ടിലേക്ക് പോകാന്‍ പ്രത്യേക തീവണ്ടി

നാട്ടിലേക്ക് പോകാന്‍ പ്രത്യേക തീവണ്ടി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലേക്ക് പോകാന്‍ പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പല മുഖ്യമന്ത്രിമാരും പ്രത്യേകം ബസുകള്‍ അയക്കാമെന്ന് വാഗ്ദാനം ചെയ്തു. തീവണ്ടിയുടെ കാര്യം മോദി തള്ളിയില്ല. പക്ഷേ, തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോയാല്‍ വ്യവസായ മേഖല സ്തംഭിക്കുമോ എന്നാണ് മോദി മുഖ്യമന്ത്രിമാരോട് ചോദിച്ചത്.

Recommended Video

cmsvideo
മെയ് മൂന്നിന് ശേഷം ചിലയിടങ്ങളില്‍ ലോക്ഡൗണ്‍ ഇളവ് | Oneindia Malaylam
പ്രവാസികളുടെ കുടുംബങ്ങള്‍ക്ക്

പ്രവാസികളുടെ കുടുംബങ്ങള്‍ക്ക്

പ്രവാസി ഇന്ത്യക്കാര്‍ തിരിച്ചെത്തിയാല്‍ അവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റണം. സംസ്ഥാനങ്ങളുടെ ഒരുക്കം പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ കേന്ദ്രം അനുമതി നല്‍കുക. പ്രവാസികള്‍ തിരിച്ചെത്തുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാകുന്ന സാഹചര്യം ഉണ്ടാകരുത് എന്നും പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരെ ഉണര്‍ത്തി.

ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?ഒന്നര ലക്ഷം പ്രവാസികള്‍ റെഡി; കൂടുതല്‍ യുഎഇയില്‍ നിന്ന്, ആദ്യം രജിസ്റ്റര്‍ ചെയ്താല്‍ ആദ്യം എത്താമോ?

English summary
What Prime Minister Modi told chief ministers today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X