Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേത്തിയില്‍ പ്രിയങ്കയുടെ ഫാഷന്‍ പരേഡോ?

'എനിക്ക് ന്നായി ക്രിക്കറ്റ് കളിക്കാനൊന്നും അറിയില്ല... എന്നാല്‍ എന്റെ പെങ്ങള് കുട്ടി നല്ല ചിയര്‍ ലീഡറാണ്. അതുകൊണ്ട് എന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കണം' എഴുത്തുകാരനായ ചേതന്‍ ഭഗത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വരികളാണിത്. ഇത് ആരെക്കുറിച്ചാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

യഥാര്‍ത്ഥത്തില്‍ ആരാണ് ഈ പ്രിയങ്ക ഗാന്ധി എന്ന് വിളിക്കപ്പെടുന്ന പ്രിയങ്ക വദ്ര. ഒരു സിനിമ താരമാണോ, അതോ രാഷ്ട്രീയ നേതാവോ... അല്ലെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തകയോ എഴുത്തുകാരിയോ... അമേത്തിയിലെ ബഹളം കണ്ടപ്പോള്‍ വെറുതേ ചോദിച്ചുപോയതാണ്.

അമ്മക്കും സഹോദരനും വോട്ട് പിടിക്കാനിറങ്ങിയ പ്രിയങ്കയാണല്ലോ ഇപ്പോള്‍ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. കുടുംബ പാരമ്പര്യമല്ലാതെ, എടുത്തുപറയാന്‍ തക്കതായ വേറൊന്നും ഇല്ലാത്ത പ്രിയങ്കക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു താരപരിവേഷം കിട്ടിയത്.

സത്യത്തില്‍ ഫാഷന്‍ പരേഡ് നടത്തിയാണോ പ്രിയങ്ക അമേത്തിയില്‍ ആളെ കൂട്ടുന്നത്...?

ആരാണ് പ്രിയങ്ക

ആരാണ് പ്രിയങ്ക

രാജീവ് ഗാന്ധിയുടെ മകള്‍, ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍, രാഹുല്‍ ഗാന്ധിയുടെ പെങ്ങള്‍, റോബര്‍ട്ട് വദ്രയുടെ ഭാര്യ. ഇതിനപ്പുറത്തേക്ക് എന്താണ് പ്രിയങ്ക

ഇന്ദിരാ ഗാന്ധിയുടെ ഡ്യൂപ്പോ

ഇന്ദിരാ ഗാന്ധിയുടെ ഡ്യൂപ്പോ

പ്രിയങ്കയുടെ വേഷം കണ്ടാല്‍ ആര്‍ക്കും തോന്നിപ്പോകും. ഇതെന്താ ഫാന്‍സി ഡ്രസ് ആണോ എന്ന്. ഇന്ദിരാ ഗാന്ധിയുടെ ഡ്യൂപ്പിനെ പോലെയാണ് ഇപ്പോള്‍ പ്രിയങ്കയുടെ രൂപം. ഇന്ദിരാജിയുടെ ഓര്‍മ്മയില്‍ ഇത്തിരി വോട്ട് കിട്ടിയാലോ...

മോഡേണ്‍ ഗേള്‍ ടു ട്രഡിഷണല്‍ ലുക്ക്

മോഡേണ്‍ ഗേള്‍ ടു ട്രഡിഷണല്‍ ലുക്ക്

തിരഞ്ഞെടുപ്പല്ലാത്ത സമയത്തൊക്കെ ജീന്‍സും ടോപ്പും, ചിലപ്പോള്‍ കുട്ടിക്കുപ്പായവും ഒക്കെ ഇട്ടു നടന്നിരുന്ന കക്ഷിയാണ്. ഇപ്പോഴിതാ സാരിയും ബ്ലൗസും.

ഹെയര്‍ സ്‌റ്റൈലും മാറ്റി

ഹെയര്‍ സ്‌റ്റൈലും മാറ്റി

മുത്തശ്ശിയെ അനുകരിക്കാന്‍ വേണ്ടി പ്രിയങ്ക തന്റെ ഹെയര്‍ സ്റ്റൈല്‍ പോലും മാറ്റി. എന്താ നാടകം.

മോദിക്കെതിരെ ഒരു കൈ നോക്കാം

മോദിക്കെതിരെ ഒരു കൈ നോക്കാം

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാന്‍ പോലും തയ്യാറായ ആളാണ് പ്രിയങ്ക. ഭാഗ്യത്തിന് പാര്‍ട്ടിക്കാര്‍ സമ്മതിച്ചില്ല.

രാഷ്ട്രീയം പറയാത്ത വോട്ട് പിടിത്തം

രാഷ്ട്രീയം പറയാത്ത വോട്ട് പിടിത്തം

ഇന്ത്യ എന്താണെന്നോ, ഇന്ത്യയുടെചരിത്രം എന്താണെന്നോ ഒന്നും പ്രിയങ്കയുടെ പ്രസംഗത്തില്‍ ഉണ്ടാകില്ല. മോദിയെ കുറ്റം പറയും, രാഹുലിനെ ജയിപ്പിക്കണം എന്ന് പറയും അത്ര മാത്രം.

അപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയല്ല പ്രചാരണം... അല്ലേ

അപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയല്ല പ്രചാരണം... അല്ലേ

പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ആരും കരുതരുത്. ഇന്നസെന്റിന് വേണ്ടി ചാലക്കുടിയില്‍ മോഹന്‍ലാല്‍ ഇറങ്ങിയതുപോലെ കരുതിയാല്‍ മതി. അമ്മക്കും ആങ്ങളക്കും വേണ്ടി മാത്രമേ പ്രിയങ്ക പ്രചാരണത്തിനിറങ്ങു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+