എന്താണ് രാജസ്ഥാനിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട്: ഗെലോട്ടിന് അനുകൂലമോ? ഗ്രാമീണ മേഖല പറയുന്നത് ഇങ്ങനെ
ജയ്പൂര്‍: രാജസ്ഥാനില്‍ ആര് വിജയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്ന ചോദ്യമാണിത്. കോണ്‍ഗ്രസിന് പൂര്‍ണമായ മേധാവിത്തമില്ലെന്ന് ഉറപ്പാണ്. സര്‍വേകളില്‍ ചില ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. സ്ക്രോള്‍. ഇന്‍ രാജസ്ഥാനില്‍ വിവിധ ആളുകളുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് ചില വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗ്രാമീണ മേഖല മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസംഗം കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ടെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ്സിലും, ജീപ്പുകളിലുമായിട്ടാണ് സ്ത്രീകള്‍ എത്തുന്നത്. മോറിജ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ എത്തിയത്. മാനി ദേവിയെന്ന മധ്യവയസ്ക ഗെലോട്ടിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് പറയുന്നു.

ഇവര്‍ കൈയ്യിലൊരു ലഘുലേഖയും പിടിച്ചാണ് ഇരിക്കുന്നത്. രോഗങ്ങളെ തടയാന്‍ ജനങ്ങള്‍ക്ക് പണം നല്‍കുന്നുണ്ട്. മരുന്നുകളും മുഖ്യമന്ത്രി നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിക്കുന്നുണ്ട്. റേഷനുകളും, പെന്‍ഷനുകളും കൃത്യമായി നല്‍കുന്നുണ്ടെന്നും മാനി ദേവി പറയുന്നു. മറ്റുള്ളവര്‍ക്ക് പറയാനുള്ള സൗജന്യ വൈദ്യുതി നല്‍കിയതിനെ കുറിച്ചായിരുന്നു.
അടുത്തിടെ സംസ്ഥാന നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ വീടുകള്‍ക്കും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിരുന്നു. എന്നാല്‍ തന്റെ ബില്‍ നാലായിരം രൂപയാണെന്നാണ് വിദ്യാ ദേവിയെന്ന സ്ത്രീ പറയുന്നത്. സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റുകളില്‍ പലതിലും കൃത്രിമ നിറം ചേര്‍ത്തതാണെന്നും, പ്രകൃതിദത്തമല്ലെന്നും ഇവര്‍ ആരോപിക്കുന്നു. മുളകും, മഞ്ഞളുമെല്ലാം അടങ്ങിയതാണ് ഈ കിറ്റ്.അതേസമയം കിറ്റിലെ മസാലയെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
എന്നാല്‍ ഗോതമ്പ്, പരിപ്പ്, പഞ്ചസാര എന്നിവ നല്ല നിലവാരമുള്ളതാണെന്ന് ഇവര്‍ സമ്മതിക്കുന്നു. വിധവകള്‍ക്കും, കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ ലഭിച്ചുവെന്ന് ഭഗവതി ദേവി എന്ന യുവതി പറയുന്നു. സ്ത്രീകളുടെ ബസ് ചാര്‍ജ് പകുതിയായി കുറഞ്ഞുവെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുപാട് സ്ത്രീകള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്തുവെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്ന ഒരു സര്‍ക്കാരിന് ഇത്ര പിന്തുണ ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഭരണവിരുദ്ധ വികാരം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ രൂക്ഷമാകുന്നതാണ് രാജസ്ഥാനില്‍ സ്ഥിരമായി സംഭവിക്കുന്നത്. കോണ്‍ഗ്രസ് പക്ഷേ ഇത്തവണ പ്രതീക്ഷയിലാണ്. അതിന് കാരണം അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ പിന്തുണ തന്നെയാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പുതിയ കാര്യങ്ങള്‍ ബിജെപി പരീക്ഷിക്കേണ്ടി വരുമെന്ന സൂചനയാണ് ജനങ്ങളിലെ പ്രതികരണം കാണിക്കുന്നത്.
ഗെലോട്ടിന്റെ സാമൂഹ്യ ക്ഷേമ രാഷ്ട്രീയം ജനങ്ങളില്‍ കൃത്യമായി പ്രതിഫലിച്ചിരിക്കുകയാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത് പോലുള്ള രാഷ്ട്രീയമാണ് ഗെലോട്ടും പിന്തുടര്ന്നത്. ജനങ്ങള്‍ ചിലപ്പോള്‍ ചോദിച്ച് മടുത്ത് കാണും, എന്നാല്‍ എനിക്ക് നിങ്ങള്‍ക്ക് വേണ്ടത് നല്കുമ്പോള് മടുക്കുന്നില്ലെന്നാണ് ഗെലോട്ട് ഓരോ വേദിയിലും ആവര്‍ത്തിക്കുന്നത്. ഇത് ജനങ്ങളുമായി ആത്മബന്ധമുണ്ടാക്കാനും ഗെലോട്ടിനെ സഹായിച്ചിരിക്കുകയാണ്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications