കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുലക്ഷം വോട്ടിന് എട്ടുനിലയില്‍ പൊട്ടിയ ജെയ്റ്റിലിക്ക് എന്തു മാനമാണുള്ളതെന്ന് കെജ്രിവാള്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെജ്രിവാളെത്തി. കെജ്രിവാള്‍ തനിക്കും തന്റെ കുടുംബത്തിനുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി മാനക്കേടുണ്ടാക്കിയെന്ന് ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാല്‍, എന്തു മാനമാണു ജെയ്റ്റ്‌ലിക്ക് ബാക്കിയുള്ളതെന്നാണ് കെജ്രിവാള്‍ ചോദിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുലക്ഷം വോട്ടിന് എട്ടുനിലയില്‍ പൊട്ടിയ ജെയ്റ്റിലിക്ക് എന്തു മാനമാണ് സംരക്ഷിക്കാനുള്ളതെന്ന് കെജ്രിവാള്‍ ചോദിക്കുന്നു. പൊതുസമൂഹത്തില്‍ മാന്യനാണ് താനെന്ന് ജെയ്റ്റ്‌ലി സ്വയം വിശ്വസിക്കുന്നു. അത്തരം പ്രസ്താവനകള്‍ ചപലമാണെന്നും കെജ്രിവാള്‍ ആഞ്ഞടിച്ചു.

kejriwal

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജെയ്റ്റ്‌ലി നാണംകെടുകയാണുണ്ടായത്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ജെയ്റ്റ്‌ലി അന്ന് തോറ്റതെന്നും കെജ്രിവാള്‍ എടുത്തു പറയുകയുണ്ടായി. ബഹുമാന്യ വ്യക്തിത്വമാണെന്ന ജെയ്റ്റ്‌ലിയുടെ അവകാശവാദം ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

അരവിന്ദ് കെജ്രിവാളിനെതിരെ കഴിഞ്ഞ ദിവസമാണ് ജെയ്റ്റ്‌ലി മാനനഷ്ടത്തിന് കേസ് കൊടുത്തത്. പത്തു കോടി രൂപയുടെ മാനനഷ്ടമാണ് ആവശ്യപ്പെട്ടത്. ആംആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവര്‍ക്കെതിരെയും അരുണ്‍ ജെയ്റ്റ്‌ലി പരാതി നല്‍കിയിട്ടുണ്ട്.

English summary
Arvind Kejriwal today responded to Arun Jaitley's defamation suit with a stinging reply in which he taunted the Union Finance Minister for 'losing by over one lakh votes' in the national election and said he has no high public reputation to protect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X