കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത്; രാഹുല്‍ ഗാന്ധി വരുമോ? അതോ പിളര്‍പ്പോ? 4 സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: നേതൃസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് എങ്ങനെ പരിഹരിക്കും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നിലവിലെ പ്രശ്നം എങ്ങനെ കോണ്‍ഗ്രസിന് പരിഹരിക്കാം എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്തു നിന്നും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടതെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും നേതാക്കളുടെ കത്ത് താഴെക്കിടയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ഉണര്‍വ്വ് പകര്‍ന്നെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്

ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്

നേതാക്കളുടെ കത്തോടെയാണ് ദീര്‍ഘകാലമായി ഉയരുന്ന നേതൃമാറ്റം, പുനഃസംഘടന എന്നീ ആവശ്യങ്ങള്‍ക്ക് ചൂടുപിടിച്ചിരിക്കുന്നത്. ഏതെങ്കിലും ഒന്നോ രണ്ടോ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ മാത്രം ഉള്‍പ്പെടുത്താതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉന്നതരായ നേതാക്കളെ ഉള്‍പ്പെടുത്തിയതിലൂടെ ഇതൊരു ദേശീയ വികാരമാണെന്ന സൂചനയും അവര്‍ നല്‍കുന്നു. ഗാന്ധി കുടുംബത്തിന് പിന്നില്‍ അടിയുറച്ച് നിന്നവര്‍ പോലും ഈ കത്തില്‍ ഉള്‍പ്പെട്ടത് മറുചേരിയില്‍ അതിയോക്തി ഉയര്‍ത്തി.

6 മാസത്തിനുള്ളില്‍

6 മാസത്തിനുള്ളില്‍

കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സോണിയ ഗാന്ധി തയ്യാറായെങ്കിലും 6 മാസത്തിനുള്ളില്‍ തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പുതിയ അധ്യക്ഷന്‍ അടക്കം നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മുന്നിലുള്ളത് ആറ് മാസമാണെന്ന് ചുരുക്കും. ഈ കാലയളവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്നതാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുക. വരും കാലത്ത് കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ ഇടയുളള ചില സാധ്യതകള്‍ പരിശോധിക്കുകയാണ് ഇവിടെ.

ആദ്യ സാധ്യത

ആദ്യ സാധ്യത

അടുത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുക എന്നതാണ് ആദ്യ സാധ്യത. അതോടൊപ്പം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുക. ഇത് പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുന്നതിന് കാരണമായേക്കും. എന്നാല്‍ പാര്‍ട്ടിയില്‍ ഇതിനോടകം തന്നെ രൂപപ്പെട്ട ചേരിപ്പോര് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുലിന് മുന്നിലും പ്രതിസന്ധികള്‍ ശക്തമാവും.

പിളര്‍പ്പ്

പിളര്‍പ്പ്

മറ്റൊരു സാധ്യത പിളര്‍പ്പാണ്. കത്തയച്ച നേതാക്കള്‍ ഒരു ഗ്രൂപ്പായി കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയി പുതിയ പാര്‍ട്ടി രൂപീകരിക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത വളരെ വിരളമാണ്. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മറുചേരിയിലെ പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. പാര്‍ട്ടിക്ക് പുറത്തു പോവുക എന്നത് സംബന്ധിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഒരു സൂചനയും തരുന്നില്ല.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
എത്രത്തോളം കോണ്‍ഗ്രസ് അണികളെ

എത്രത്തോളം കോണ്‍ഗ്രസ് അണികളെ


പിളര്‍പ്പ് സാധ്യമായാല്‍ തന്നെ അതിന് എത്രത്തോളം കോണ്‍ഗ്രസ് അണികളെ സ്വാധീനിക്കാന്‍ കഴിയും എന്നത് സംശയകരമാണ്. കത്തയച്ച നേതാക്കള്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖരായ നേതാക്കളുടെ നേതാക്കളാണെങ്കിലും അവരവരുടെ സംസ്ഥാനങ്ങളില്‍ ജനകീയാടിസ്ഥാനത്തില്‍ ഒരു പുതിയ പാര്‍ട്ടി കെട്ടിപടുക്കാന്‍ മാത്രം ശേഷിയുള്ളവരല്ല. കോണ്‍ഗ്രസ് പോലും ഒരു തിരിച്ചു വരവിന് പാടുപെടുമ്പോള്‍ അതില്‍ നിന്ന് പുറത്തുവരുന്ന പുതിയൊരു പാര്‍ട്ടിക്ക് എത്രത്തോലം സ്വീകാര്യത ലഭിക്കും എന്നതും നേതാക്കളെ ചിന്തിപ്പിക്കും.

ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍

ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍

സംസ്ഥാനങ്ങളില്‍ ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ ഇല്ലാത്ത് കോണ്‍ഗ്രസിന്‍റെ ഇന്നതെ തിരിച്ചടിക്കും കാരണമായിട്ടുണ്ട്. കേന്ദ്രത്തില്‍ നെഹ്റു ശക്തനായി നില്‍ക്കുമ്പോള്‍ തന്നെ ഒരോ സംസ്ഥാനങ്ങളിലും ജനകീയരായ ഒട്ടനവധി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ അവസാന കാലഘട്ടങ്ങളിലും രാജീവ് ഗാന്ധി ഘട്ടത്തിലും ഹൈക്കമാന്‍ഡിന്‍റെ ഭാഗത്ത് നിന്നും സംസ്ഥാന നേതൃത്വത്തിലേക്ക് അമിതമായ ഇടപെടല്‍ ഉണ്ടായത് ജനകീയരായ നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ തഴയപ്പെടുകയോ പുറത്ത് എത്തിക്കുകയോ ചെയ്തു. മമത ബാനര്‍ജി, ശരദ് പവാര്‍ എന്നിവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന്

ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന്


മൂന്നാമത്തെ സാധ്യത അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലും പ്രിയങ്കയും തീരുമാനിക്കുകയും ഗാന്ധിയിതരോട് കോണ്‍ഗ്രസിനെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക. ഇത് അത്ര എളുപ്പല്ല ഒരു സാധ്യതയല്ല. പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

സ്വീകാര്യതയുണ്ടാകുമോ

സ്വീകാര്യതയുണ്ടാകുമോ

പ്രിയങ്കയും രാഹുലും അല്ലെങ്കില്‍ പുതിയ അധ്യക്ഷന് രാജ്യത്തുടനീളം സ്വീകാര്യതയുണ്ടാകുമോയെന്ന കാര്യവും സംശയകരമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് ഇല്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാവുമെന്ന ആശങ്കയും ഒരുവിഭാഗം ഉയര്‍ത്തുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോവുന്നത് ഇനിയുള്ള കാലത്ത് പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തുമെന്നാണ് മരുവിബാഗത്തിന്‍റെ വാദം.

സാന്നിധ്യം കുറയ്ക്കുക

സാന്നിധ്യം കുറയ്ക്കുക


നാലാമതായുള്ള സാധ്യത, വിമതരുടെ സാന്നിധ്യം പതിയെ പതിയെ പാര്‍ട്ടിയില്‍ നിന്നും കുറച്ചു കൊണ്ടുവരിക എന്നുള്ളതാണ്. വഴങ്ങുന്നവരെ ആ തരത്തിലും അല്ലാത്തവരെ സുപ്രധാനമായ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുക. കഴിഞ്ഞ നടന്ന പുനഃസംഘടന ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. പ്രത്യേകിച്ചും ഗാന്ധി ക്യാമ്പിലെ ഗൗരവ് ഗോഗോയിയെ ലോക്സഭയിലെ ഉപനേതാവായി തിരഞ്ഞെടുത്തത് വിയോജിപ്പുള്ള മറ്റ് മുതിർന്ന വ്യക്തികളെ അപേക്ഷിച്ച്, ഇത് ഏറ്റവും സാധ്യതയുള്ള നടപടിയാണെന്ന് സൂചിപ്പിക്കുന്നു.

 അധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക അധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക

English summary
What's next in Congress? Will Rahul Gandhi come back? Or a split? these are the 4 possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X