കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ 'ഇന്‍'.. മോദി 'ഔട്ട്'.. ദക്ഷിണേന്ത്യയുടെ മനസ് ഇങ്ങനെ! ഏറ്റവും പുതിയ സര്‍വ്വേ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ദക്ഷിണേന്ത്യയിൽ മോദിയെ ആർക്കും വേണ്ട | Oneindia Malayalam

2014 ല്‍ നേടിയ കൂറ്റന്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്ക് ഇത്തവണ ഇല്ല. തകര്‍ന്നടിഞ്ഞ മോദി പ്രഭാവവും ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റവുമെല്ലാം ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താക്കിയിട്ടുണ്ട്. പുറത്തുവന്ന പല സര്‍വ്വേകളിലും ഇത്തവണ എന്‍ഡിഎയുടെ നേരിയ വിജയം മാത്രമാണ് പ്രവചിച്ചത്. പ്രധാനമന്ത്രിയായി മോദിക്ക് രണ്ടാം ഊഴം ലഭിക്കുമെന്ന് പ്രവചിച്ചതും വളരെ കുറച്ച് സര്‍വ്വേകള്‍ മാത്രം.

<strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പ്രചരിപ്പിച്ച് എല്‍ഡിഎഫ്</strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പ്രചരിപ്പിച്ച് എല്‍ഡിഎഫ്

<strong>പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്</strong>പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിന് വിജയം പ്രവചിച്ച് സര്‍വ്വേ, അവസാന മണിക്കൂറില്‍ ട്വിസ്റ്റ്

എന്നാല്‍ പുറത്തുവന്ന എല്ലാ സര്‍വ്വേകളിലും ഒരു കാര്യം വ്യക്തമാണ്. ദക്ഷിണേന്ത്യയില്‍ ബിജെപിക്കോ നരേന്ദ്ര മോദിക്കോ നിലംതൊടാന്‍ ആകില്ലെന്ന്. ഏറ്റവും പുതിയതായി വന്ന ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വ്വേയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. വിശദാംശങ്ങളിലേക്ക്

 കൈവിട്ട കളി

കൈവിട്ട കളി

ഉത്തരേന്ത്യയില്‍ ഇത്തവണ ബിജെപിക്ക് കൈവിട്ട കളിയാണ്. ഹിന്ദി ഹൃദയ ഭൂമിയടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ് കോണ്‍ഗ്രസ് ബിജെപിയെ പുറത്താക്കിയത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ പന്തിയല്ല.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികള്‍ക്കിടയില്‍ പൊട്ടലും ചീറ്റലും നിലനില്‍ക്കുന്നുണ്ട്.ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലാണ് ബിജെപിയുടെ കണ്ണ്. ഇവിടെ ആകെയുള്ള 130 സീറ്റുകളില്‍ 50 സീറ്റെങ്കിലും പിടിക്കണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

 പുറത്ത് നിര്‍ത്തും

പുറത്ത് നിര്‍ത്തും

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്കും മോദിക്കും കാര്യങ്ങള്‍ സുഖകരമാവില്ലെന്ന് ഐഎന്‍എസ്-സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. ദക്ഷിണേന്ത്യ മോദിയെ പുറത്ത് നിര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 കേരളത്തില്‍ സ്വീകാര്യനല്ല

കേരളത്തില്‍ സ്വീകാര്യനല്ല

പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. ബിജെപിക്ക് തീരെ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു.

 പിന്തുണച്ചവര്‍

പിന്തുണച്ചവര്‍

കേരളത്തില്‍ 64.96 ശതമാനം പേരും പിന്തുണച്ചത് രാഹുല്‍ ഗാന്ധിയെ ആയിരുന്നു. നരേന്ദ്ര മോദിയെ വെറും 23.97 ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ പിന്തുണച്ചത്. ബിജെപി ഇത്തവണ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം.

 തിരിച്ചടി തന്നെ

തിരിച്ചടി തന്നെ

ശബരിമല വിഷയത്തോടെ സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ് വന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയിലാണ് ബിജെപിയുടെ പ്രതീക്ഷകള്‍ മുഴുവന്‍.എന്നാല്‍ മോദിയും ബിജെപിയും സ്വീകാര്യനല്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 വ്യത്യസ്തമല്ല

വ്യത്യസ്തമല്ല

തമിഴ്മാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്നാട്ടില്‍ 60.91 ശതമാനം പേര്‍ രാഹുലിനെ പിന്തുണച്ചപ്പോള്‍ മോദിയെ പിന്തുണച്ചത് വെറും 26.93 ശതമാനം പേര്‍ മാത്രമാണ്. ഇതുകൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലും മോദി സ്വീകാര്യനല്ലെന്നാണ് പ്രവചനം.

 മോദി ഗോ ബാക്ക്

മോദി ഗോ ബാക്ക്

ആകെ 25 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രപ്രദേശിലുളളത്. ഇതില്‍ പത്തെണ്ണത്തില്‍ ശ്രദ്ധേ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.എന്നാല്‍ മോദിയെ പുറത്തുനിര്‍ത്തുകയാണ് ആന്ധ്രയും.

 പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട

നേരത്തേ തന്നെ ആന്ധ്രയില്‍ മോദിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് മുന്നോടിയായി മോദി ഗോ ബാക്ക് പ്രതിഷേധങ്ങളും സംസ്ഥാനത്ത് അരങ്ങേറിയിരുന്നു.

 ഉത്തരേന്ത്യയില്‍

ഉത്തരേന്ത്യയില്‍

അതേസമയം ഉത്തരേന്ത്യയില്‍ പഞ്ചാബ് ഒഴികെ ഉള്ള സംസ്ഥാനങ്ങള്‍ പക്ഷേ നരേന്ദ്ര മോദിയെയാണ് പിന്തുണച്ചത്. പഞ്ചാബില്‍ 37 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ ആണ് പിന്തുണച്ചത്.മോദിയെ പിന്തുണച്ചത് 36 ശതമാനം പേരും.

 ഹരിയാനയില്‍ നിന്ന്

ഹരിയാനയില്‍ നിന്ന്

മോദിക്ക് ഏറ്റവും അധികം പിന്തുണ ലഭിത്ത് ഹരിയാനയില്‍ നിന്നായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 61. 50 ശതമാനം പേരാണ് മോദിയെ അനുകൂലിച്ചത്. രാഹുലിന് അനുകൂലിച്ചത് വെറും 14.92 ശതമാനം പേരും.
ഏപ്രില്‍ 19 നാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

<strong>ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തന്ത്രപരമായ നീക്കം!! സഖ്യമില്ലെങ്കിലും ബിജെപിക്ക് 'പണി' ഇങ്ങനെ</strong>ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തന്ത്രപരമായ നീക്കം!! സഖ്യമില്ലെങ്കിലും ബിജെപിക്ക് 'പണി' ഇങ്ങനെ

English summary
What's on voters' mind? Here's what a CVoter poll says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X