കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ മുസ്ലിംനേതാക്കൾക്ക് മുമ്പിലുള്ള മാർഗ്ഗമെന്ത്?ഷാനവാസിന്റെ ബിഹാറിലേക്കുള്ള മാറ്റം പറയുന്നത്

Google Oneindia Malayalam News

ദില്ലി: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനൊരുങ്ങി വാജ്പേയ് സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി. 32ാമത്തെ വയസിൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായി ഇരുപത് വർഷത്തിന് ശേഷമാണ് സയ്യിദ് ഷാനവാസ് ഹുസൈൻ ബീഹാർ രാഷ്ട്രീയത്തിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ബിഹാർ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ബിജെപി ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്തിട്ടുള്ളത്. ഹുസൈന്റെ തിരഞ്ഞെടുപ്പ് കേവലം ഔപചാരികതയാണ്. ബിജെപി അദ്ദേഹത്തെ ആദ്യം പുനരധിവസിപ്പിക്കുകയും ഒടുവിൽ ബിജെപി അദ്ദേഹത്തെ ദില്ലിയിൽ നിന്ന് കുടിയിറക്കുകയുമാണ് ചെയ്തിട്ടുള്ളത്.

മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!മലമ്പുഴയില്‍ വിഎസ്സിന് പകരക്കാരന്‍ ആരാകും, രണ്ട് പേരുകള്‍ സിപിഎം പരിഗണനയില്‍, കൈവിടില്ല!!

 മോദി തരംഗം തുണച്ചില്ല

മോദി തരംഗം തുണച്ചില്ല


ഷാനവാസ് ഹുസൈൻ വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചുവരികയാണ്. 2014 ലെ അവസാന തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും 'മോദി തരംഗം' ഉണ്ടായിരുന്നിട്ടും അന്നത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എതിരാളിയായി ഉയർന്നുവരാൻ അദ്ദേഹത്തിന് മുമ്പിലിപ്പോഴും സാധ്യതയുണ്ട്. 2019 ൽ ജനതാദൾ (യുണൈറ്റഡ്) ക്വാട്ടയിലെ തന്റെ ഭഗൽപൂർ ലോക്സഭാ സീറ്റ് നീക്കിയ സംഭവത്തിൽ നിതീഷ് കുമാറിനെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് ഷഹാനവാസ് ഹുസൈൻ രംഗത്തെത്തിയിരുന്നു.

 ഒഴിവ് നികത്താൻ

ഒഴിവ് നികത്താൻ


ഹനുമാൻ ബൻവാൽ, ചിരാഗ് പാസ്വാൻ എന്നിവർ എൽഡിഎ സഖ്യമുപേക്ഷിച്ചതോടെയുണ്ടായ ഒഴിവ് നികത്താൻ ഷാനവാസിന് കഴിയുമെന്നാണ് സൂചനകൾ. അതോടൊപ്പം തന്നെ ബിഹാറിലെ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലേക്ക് ഷാനവാസിനെ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കാനും ബിജെപിക്ക് കഴിയും. ഇതിനെല്ലാം പുറമേ അദ്ദേഹം ബിഹാർ മന്ത്രിസഭയിലെ ഏക മുസ്‌ലിം മുഖമായി അദ്ദേഹം മാറുകയും ചെയ്യും.

 പാർട്ടിയുടെ മുസ്ലിം മുഖം

പാർട്ടിയുടെ മുസ്ലിം മുഖം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ 11 മുസ്ലീം സ്ഥാനാർത്ഥികളിൽ ആരും വിജയിച്ചില്ലെങ്കിലും ബിജെപിയും എൻഡിഎയുടെ മറ്റ് ഘടകങ്ങളും ഒരു മുസ്ലീം സ്ഥാനാർത്ഥിയെയും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുകയോ മത്സരിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിങ്ങൾ ഒരു ബിജെപി നേതാവിനോട് ചോദിച്ചാൽ, ഷാനവാസ് ഹുസൈനെ ഒരു സുപ്രധാന ചുമതല നൽകിയാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അവർ പറഞ്ഞുതരും.

എന്തുകൊണ്ട് വിസമ്മതിച്ചു

എന്തുകൊണ്ട് വിസമ്മതിച്ചു

2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കണെമന്ന് ആഗ്രഹിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഒരു എം‌എൽ‌എ അല്ലെങ്കിൽ മന്ത്രിയാകുന്നതിൽ താൻ നിരാശനാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു. 1999 ൽ ബിജെപി സ്ഥാനാർത്ഥിയായി മുസ്ലീം ആധിപത്യം പുലർത്തുന്ന കിഷൻഗഞ്ച് ലോക്സഭാ സീറ്റ് നേടിയ അദ്ദേഹം ചരിത്രം സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് പ്രായം 30 കടന്നിട്ടില്ല.

 പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി

പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി

വാജ്‌പേയി അദ്ദേഹത്തെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര മന്ത്രിയായി നിയമിച്ചു, ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഉയർത്തിക്കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തുടർന്നുള്ള വർഷങ്ങളിൽ ഭഗൽപൂർ പാർലമെന്റ് സീറ്റിൽ നിന്ന് മത്സരിച്ച ഹുസൈൻ രണ്ടുതവണ വിജയിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലും തുടർന്ന് കേന്ദ്രമന്ത്രിസഭയിലുമെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 2014 മുതൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യേണ്ടവരെക്കുറിച്ച് മുതിർന്ന നേതാക്കളാണ് തീരുമാനമെടുക്കുന്നത്.

 അവണഗനയോ?

അവണഗനയോ?

2014 ൽ ബിജെപിയിൽ ചേർന്ന സയ്യിദ് സഫർ ഇസ്ലാമിനെ കഴിഞ്ഞ വർഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. പിന്നീട് 2019 ൽ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) അംഗമായ ഹുസൈന് പാർട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. ജെഡിയു- ബിജെപി സഖ്യത്തിലെ ധാരണ അനുസരിച്ച് ഹുസൈന്റെ നിയോജകമണ്ഡലമായ ഭഗൽപൂർ സീറ്റ് ജെഡിയുവിന് നൽകിയതായിരുന്നു ഇതിനുള്ള കാരണം. ഭഗൽപൂർ നിയോജകമണ്ഡലം നഷ്ടപ്പെട്ടതിനുശേഷം അദ്ദേഹത്തിന് ദില്ലിയിൽ നിന്നും കുടിയിറക്കപ്പെട്ടിരുന്നു. എംപിയ്ക്ക് അനുവദിച്ച പണ്ഡിറ്റ് പന്ത് മാർഗ് ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2019ലും ടിക്കറ്റ് നിഷേധിച്ചതിനാൽ ഹുസൈൻ വീണ്ടും ഭവനരഹിതനായി. ഒടുവിൽ അദ്ദേഹം സൗത്ത് ദില്ലിയിൽ വാടകയ്ക്ക് താമസമാക്കുകയായിരുന്നു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
What Shahnawaz Hussain’s shift to Bihar says about Muslim leaders’ options in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X