Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ എന്താണ് ബിജെപി നേടിയത്? വിജയത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്ന് ശിവസേന

മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് പിന്നാലെ ബിജെപിക്ക് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കി ശിവസേന. ബിജെപി തിരഞ്ഞെടുപ്പ് വിജയത്തോട് പൊരുത്തപ്പെടാന്‍ പഠിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം മികച്ച തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കൊണ്ടാണെന്നും റാവത്ത് വ്യക്തമാക്കി. ഗോവയിലും യുപിയിലും മണിപ്പൂരിലും ശിവസേന മത്സരിച്ചിരുന്നു. എന്നാല്‍ വന്‍ തകര്‍ച്ചയായിരുന്നു ഫലം. നോട്ടയേക്കാള്‍ താഴെയായിരുന്നു ശിവസേനയ്ക്ക് ലഭിച്ച വോട്ടുകള്‍. ഇത്രയും കുറച്ച് വോട്ടുകള്‍ ശിവസേനയ്ക്ക് ലഭിച്ചത്, ബിജെപിയെ പോലെ പണം ചെലവാക്കാന്‍ ഇല്ലാത്തത് കൊണ്ടാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

1

ശിവസേനയ്ക്ക് ഒരു സംസ്ഥാനത്തും അക്കൗണ്ട് തുറക്കാനായില്ല എന്ന് മാത്രമല്ല കെട്ടിവെച്ച കാശും പോയി. അതേസമയം പഞ്ചാബിലെ ബിജെപിയുടെ തോല്‍വിയെയും റാവത്ത് പരിഹസിച്ചു. ബിജെപിക്ക് എന്ത് ജയം ലഭിച്ചുവെന്നാണ് പറയുന്നത്. പഞ്ചാബിലെ അവസ്ത നോക്കൂ. ഒരു ദേശീയ പാര്‍ട്ടിയാണ് അവര്‍. മോദിയും അമിത് ഷായും അവരുടെ മുഖമാണ്. എന്നിട്ടും പഞ്ചാബില്‍ അവര്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്നും റാവത്ത് ചോദിച്ചു. തോല്‍വിയുമായി പൊരുത്തപ്പെടുക എളുപ്പമാണ്. എന്നാല്‍ വിജയം നേടുന്നതിനോട് പൊരുത്തപ്പെടാന്‍ ബിജെപി പൊരുത്തപ്പെടണം. ചില ആളുകള്‍ക്ക് അതിന് സാധിക്കാറുണ്ടെന്നും റാവത്ത് ചൂണ്ടിക്കാണിച്ചു.

അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ശരിയല്ലായിരുന്നുവെന്നും റാവത്ത് പറഞ്ഞു. ബിജെപിയുടെ ജയത്തെ അഭിനന്ദിക്കുന്നു. അതിലുപരി അവരുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെ വിജയം കൂടിയാണിത്. ശിവസേന മൂന്നിടത്ത് ഏറ്റവും ശക്തരായ നേതാക്കളെ തന്നെ പ്രചാരണത്തിന് അടക്കം ഇറക്കിയിരുന്നു. നേതാക്കള്‍ക്ക് വോട്ട് പിടിക്കാനാണ് ആദിത്യ താക്കറെയെ ആണ് ഗോവയില്‍ ശിവസേന ഇറക്കിയത്. എന്നാല്‍ നേരത്തെ ദാമനില്‍ നേടിയ വിജയം പോലെ അമ്പരപ്പിക്കുന്ന നേട്ടമുണ്ടാക്കാന്‍ ശിവസേനയ്ക്ക് സാധിച്ചില്ല. പഞ്ചാബില്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും ബിജെപി തരംഗം ഉണ്ടായതോടെ എല്ലാ പാര്‍ട്ടികളും തകര്‍ച്ച നേരിടുകയായിരുന്നു.

ശിവസേനയ്ക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടാണ് കിട്ടിയതെന്ന് സത്യമാണ്. വേണ്ടത്ര പണം ഇറക്കി കളിക്കാന്‍ ശിവസേനയ്ക്ക് സാധിച്ചതില്ല. ബിജെപിക്കൊപ്പം അക്കാര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ ശിവസേനയുടെ തിരഞ്ഞെടു്പ് മാനേജ്‌മെന്റിന് സാധിച്ചില്ലെന്നും റാവത്ത് പറഞ്ഞു. എന്നിട്ടും ഞങ്ങള്‍ ഗോവയിലും ഉത്തര്‍പ്രദേശിലും മത്സരിച്ചു. ഞങ്ങളുടെ പോരാട്ടം തുടരും. തോല്‍വിയോ ജയമോ ഒന്നിന്റെയും അവസാനമല്ല. ഇത് തുടക്കമാണ്. ഭാവിയില്‍ ഞങ്ങളുടെ പ്രവര്‍ത്തനം തുടരും. അതേസമയം പ്രതീക്ഷിച്ച ഫലം സമാജ് വാദി പാര്‍ട്ടിക്കോ അഖിലേഷ് യാദവിനോ ലഭിച്ചില്ലെന്നും റാവത്ത് പറയുന്നു. പ്രിയങ്കയുടെ പ്രചാരണത്തിന് മികച്ച പ്രതികരണമുണ്ടായിരുന്നു. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും റാവത്ത് പറഞ്ഞു.

Recommended Video

cmsvideo
    തെരഞ്ഞെടുപ്പ് ജയം : യുപിയിൽ യോഗി തകർത്തത് 7 റെക്കോഡുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+