കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്? കേന്ദ്രത്തെ വെല്ലുവിളിച്ച് കമല്‍നാഥ്, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി

Google Oneindia Malayalam News

ഭോപ്പാല്‍: ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. മൂന്ന് ചോദ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മറുപടി പറണമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് ആക്രമണം നടന്നത്, എവിടെയാണ് ആക്രമണം നടത്തിയത്, എന്തായിരുന്നു ആക്രമണത്തിന്റെ അനന്തര ഫലം...

X

ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കാതെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് പറയുന്നതില്‍ അര്‍ഥമില്ലെന്നും കമല്‍നാഥ് പറഞ്ഞു. സ്വന്തം നാടായ ഛിന്ദ്വാരയില്‍ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ 90000 പാകിസ്താന്‍ സൈനികരാണ് ഇന്ത്യയ്ക്ക് മുമ്പില്‍ കീഴടങ്ങിയത്. 1972ലെ ബംഗ്ലാദേശ് യുദ്ധകാലം മറക്കരുത്.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

എന്നാല്‍ ഇവിടെ ചിലര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംബന്ധിച്ച് പറയുന്നു. എന്ത് സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്നും അത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും കമല്‍നാഥ് പറഞ്ഞു. ആക്രമണം നടന്നു എന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ എന്തിനാണ് രഹസ്യമാക്കി വച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറണമെന്നും കമല്‍നാഥ് പറഞ്ഞു.

മോദിയും ബിജെപിയും ഇപ്പോള്‍ ദേശീയത പഠിപ്പിക്കുകയാണ്. മോദിയെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണത്രെ. എന്നാല്‍ ജനങ്ങള്‍ നിങ്ങളോട് പറയും ആരാണ് രാജ്യദ്രോഹി എന്ന്- ബിജെപിയെയും മോദിയെയും ഉന്നമിട്ട് കമല്‍നാഥ് പറഞ്ഞു.

English summary
What surgical strikes? MP CM Kamal Nath dares Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X