ഭാര്യ ലൈംഗികബന്ധത്തിന് വഴങ്ങിയില്ല 37കാരന്‍ സ്വന്തം ലിംഗം മുറിച്ചെറിഞ്ഞു, ഞെട്ടിക്കുന്ന വീഡിയോ!
മറ്റ് ആവശ്യങ്ങളെപ്പോലെ തന്നെ പ്രധാനാണ് ശാരീരിക ആവശ്യങ്ങളും. ലൈംഗികബന്ധമില്ലാതെ എന്ത് വിവാഹം. ഭാര്യയായാലും ഭര്‍ത്താവായാലും ശാരീരിക ആവശ്യങ്ങള്‍ പരസ്പരം അറിഞ്ഞ് നിര്‍വഹിച്ചില്ലെങ്കില്‍ പിന്നെ ആ ബന്ധം അധികകാലം മുന്നോട്ട് പോകില്ല.
Read Also: റോബോട്ട് ലിംഗം പിടിപ്പിച്ച 44കാരന്‍ മുഹമ്മദിനൊപ്പം സെക്‌സ് ചെയ്യാന്‍ യുവതികളുടെ ക്യൂ.. കിടിലൻ ഓഫർ!
അറിഞ്ഞ് പെരുമാറുന്നത് പോകട്ടെ, അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെങ്കിലോ. അതും ഒന്നും രണ്ടും ദിവസമല്ല, നീണ്ട പത്ത് വര്‍ഷക്കാലം. ഭാര്യ നിരന്തരം സെക്‌സ് നിഷേധിച്ചതില്‍ മനസ് മടുത്ത ഈ 37കാരന്‍ അവസാനം സ്വന്തം ജനനേന്ദ്രിയം മുറിച്ചുകളയുക തന്നെ ചെയ്തു.

വേറെവിടെയുമല്ല ഇന്ത്യയില്‍
അങ്ങ് ദൂരെയെവിടെയോ നടന്ന കാര്യമാണ് എന്നൊന്നും കരുതണ്ട. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് ഇന്ത്യയില്‍ തന്നെയാണ്. ഖാസി റാം എന്ന 37കാരനാണ് ഭാര്യ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തം ലിംഗം മുറിച്ചുകളഞ്ഞത്. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഖാസി റാം.

ചെറുപ്പക്കാരായ ദമ്പതികള്‍
ഖാസി റാമിന് വയസ്സ് 37. ഭാര്യ മഞ്ജ്രി ദേവി. ഇവര്‍ക്ക് വയസ്സ് 34. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. 18 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഖാസി റാമും മഞ്ജ്രി ദേവിയും തമ്മിലുള്ള ദാമ്പത്യജീവിതം തീരെ സന്തോഷകരമായിരുന്നില്ല എന്നാണ് ആളുകള്‍ പറയുന്നത്.

മദ്യപാനമാണോ വില്ലന്‍
മദ്യപാനം കൊണ്ടാണ് തങ്ങളുടെ വിവാഹബന്ധം നരകതുല്യമാകുന്നത് എന്നാണ് ഖസി റാമിന്റെ ഭാര്യ പറയുന്നത്. സംഭവം നടന്ന ദിവസവും കണക്കില്ലാതെ മദ്യപിച്ചാണത്രെ ഇയാള്‍ വീട്ടിലേക്ക് വന്നത്. വന്നതും ഭാര്യയുമായി ലൈംഗികബന്ധത്തിന് ഒരുങ്ങി.

നാടകീയമായ രംഗങ്ങള്‍
ഇപ്പോള്‍ പറ്റില്ല എന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നാണ് ഭാര്യ മഞ്ജ്രി പറയുന്നത്. പക്ഷേ അപ്പോഴേക്കും ഭര്‍ത്താവ് കത്തിയെടുത്ത് സ്വന്തം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മാനസിക നില തെറ്റി എന്നാണ് ഭാര്യ പറയുന്നത് അല്ലാതെ വേറൊന്നും എനിക്ക് പറയാനില്ല.

ഭാര്യയ്ക്ക് എന്നെ വേണ്ട
അതേസമയം ഖാസി റാം പറയുന്നത് ഭാര്യയ്ക്ക് തന്നെ വേണ്ടാഞ്ഞിട്ടാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്നാണ്. പതിനെട്ട് വര്‍ഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട് - വേദനയോടെ റാം പറയുന്നു.

വാര്‍ത്തയും വീഡിയോയും
വിദേശ പത്രങ്ങളിലാണ് ഖാസി റാമിന്റെ ഈ കടുംകൈയുടെ വാര്‍ത്തകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ പത്രങ്ങളില്‍ അധികം കണ്ടില്ല. വാര്‍ത്ത മാത്രമല്ല ഖാസി റാമിന്റെയും ഭാര്യയുടെയും പ്രതികരണങ്ങള്‍ അടങ്ങിയ വീഡിയോയും ഡെയ്‌ലി മെയില്‍ നല്കിയിട്ടുണ്ട്.












Click it and Unblock the Notifications