Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റില്‍ ജെയ്റ്റ്‌ലിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം, എന്താണ് പ്രതീക്ഷാതിരിക്കേണ്ടത്

കസ്റ്റംസ് നിയമം ജിഎസ്ടി നിയമവുമായി ബന്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള ദിവസം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പ്രതീക്ഷകളും അതോടൊപ്പം ആശങ്കകളും ഒരുപോലെ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ബിസിനസ് രംഗമാണ് ഇപ്പോള്‍ ഏറ്റവും അധികം ആശങ്കയിലുള്ളത്. യുകെ സാമ്പത്തിക വിദഗ്ധരും ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനിയായ ഡിലോയിറ്റ് ബജറ്റിനെ കുറിച്ച് നേരത്തെ തന്നെ പ്രവചനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജെയ്റ്റ്‌ലിയില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ട കാര്യങ്ങളുണ്ടാവുമെന്നും എന്നാല്‍ പ്രതീക്ഷിക്കാതിരിക്കേണ്ട കാര്യങ്ങളും ഉണ്ടെന്നാണ് ഡിലോയിറ്റ് പറയുന്നത്. ആദായ നികുതി മുതല്‍, കസ്റ്റംസ് തീരുവ വരെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ബജറ്റില്‍ ഉണ്ടാവുമെന്നാണ് ഡിലോയിറ്റിന്റെ സൂചന.

കസ്റ്റംസ് തീരുവ കുറച്ചേക്കും

കസ്റ്റംസ് തീരുവ കുറച്ചേക്കും

ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ കസ്റ്റംസ് തീരുവയില്‍ മാറ്റമുണ്ടാകാനാണ് സാധ്യത ഡിലോയിറ്റ് പറയുന്നു. കസ്റ്റംസ് നിയമം ജിഎസ്ടി നിയമവുമായി ബന്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ മത്സ്യത്തിനും ചരക്ക് സേവനങ്ങള്‍ക്കുമുള്ള കസ്റ്റംസ് തീരുവ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പുറമേ കസ്റ്റംസ് തീരുവ കാരണം ഇറക്കുമതി ചെയ്ത മൊബൈല്‍ഫോണ്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയ്ക്ക് വില വര്‍ധിച്ചിരുന്നു. ഇവയുടെ വില കുറയ്ക്കുന്ന കാര്യം പരിഗണിച്ചേക്കും

ആദായ നികുതിയുടെ പരിധി കൂടിയേക്കും

ആദായ നികുതിയുടെ പരിധി കൂടിയേക്കും

നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്‌ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്. നിലവില്‍ ഇത് 2.5 ലക്ഷമാണ്. ഇത് 3 ലക്ഷത്തിലേക്കോ അല്ലെങ്കില്‍ അഞ്ച് ലക്ഷമായോ ഉയര്‍ത്താം. നികുതി അടയ്‌ക്കേണ്ടവരുടെ പട്ടികയില്‍ അഞ്ചുലക്ഷത്തോളം പേര്‍ പുതിയതായി വരുന്നതാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. 25 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സേവന മേഖലയെ കരുത്തുറ്റതാക്കും

സേവന മേഖലയെ കരുത്തുറ്റതാക്കും

സേവന മേഖലയെ കരുത്തുറ്റക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് മറ്റൊരു സൂചന. കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലായി സേവന മേഖല തകര്‍ച്ചയിലാണ്. ഡിജിറ്റല്‍ ഇക്കോണമിയുമായി സേവന മേഖലയെ ബന്ധിപ്പിക്കാനാണ് ശ്രമം. സേവന മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ മികവുറ്റ ഉല്‍പന്നങ്ങളെ വിപണിയിലിറക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു

വില വര്‍ധിക്കാന്‍ സാധ്യത

വില വര്‍ധിക്കാന്‍ സാധ്യത

ബജറ്റിലെ ഏറ്റവും പരിമിതിയായി ചൂണ്ടിക്കാണിക്കാന്‍ പോകുന്നത് പണപ്പെരുപ്പവും വിലവര്‍ധനയുമാണ്. ഇത് തടയാന്‍ ജെയ്റ്റ്‌ലി യാതൊരു ശ്രമവും ബജറ്റില്‍ നടത്തില്ലെന്നാണ് സൂചന. ജിഎസ്ടി കൗണ്‍സില്‍ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. എണ്ണ വില വര്‍ധന മറ്റൊരു പ്രതിസന്ധിയാണ്. എണ്ണ കമ്പനികള്‍ തന്നെ ഇക്കാര്യം തുടര്‍ന്നും കൈകാര്യം ചെയ്യുമെന്നാണ് സൂചന. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ല. ഇന്ധന വില വര്‍ധന വിപണിയെ ഒന്നടങ്കം ബാധിക്കുന്നുണ്ടെന്നും ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധര്‍ ആരോപിക്കുന്നുണ്ട്.

ഗ്രാമീണ വികസനം സാധ്യമാകുമോ

ഗ്രാമീണ വികസനം സാധ്യമാകുമോ

കര്‍ഷകര്‍ക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവ പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ എന്ന് ഉറപ്പ് പറഞ്ഞിട്ടില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ന്യായമായ വില ലഭിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് കണ്ണടച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കൊണ്ട് കാര്യമായ ഗുണമില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെങ്കിലും ദീര്‍ഘകാലത്തില്‍ അവ ഗുണം ചെയ്യാത്തതായിരിക്കുമെന്ന് ഡിലോയിറ്റ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+