Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!

Recommended Video

cmsvideo
    മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ | Oneindia Malayalam

    ദില്ലി: മോദി സര്‍ക്കാര്‍ തങ്ങളുടെ ബജറ്റ് അവസാന ബജറ്റ് ഫെബ്രുവരി ഒന്ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്തൊക്കെ പ്രതീക്ഷകള്‍ ബജറ്റില്‍ വെക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വരവ് ചെലവ് കണക്കുകള്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള വരവ് ചെലവ് കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുക. അതേസമയം കാര്‍ഷിക പ്രതിസന്ധി കുറയ്ക്കുക എന്ന ലക്ഷ്യവുമായി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൂന്ന് സംസ്ഥാനങ്ങളിലെ തിരിച്ചടി കാരണം സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

    1

    സുപ്രധാന ഓഹരികള്‍ വിറ്റഴിക്കുന്ന പ്രഖ്യാപനങ്ങല്‍ ബജറ്റിലുണ്ടാകും. സ്വര്‍ണത്തിന്റെ തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ആരോഗ്യ മേഖലയില്‍ ഫണ്ട് വകയിരുത്തല്‍ അഞ്ച് ശതമാനം വര്‍ധിച്ചേക്കുമെന്നാണ് അഭ്യൂഹമുണ്ട്. എല്ലാവരും ഉറ്റുനോക്കുന്നത് നികുതി ഇളവിലാണ്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയുമെന്ന് ബിസിനസ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിന് ശേഷമാകും നടപ്പിലാക്കുക. മധ്യവര്‍ഗത്തിലെ ശരാശരി വരുമാനക്കാര്‍ക്ക് നികുതി ഇളവ് ഉണ്ടാകും. ചെറുകിട വ്യാപാരികള്‍ക്കും ഇളവുണ്ടാകാനാണ് സാധ്യത. വിവിധ വായ്പകള്‍ക്ക് ഇളവുണ്ടാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജിഎസ്ടിയില്‍ ഇളവുണ്ടാകുമെന്ന് സൂചനയുണ്ട്. ഐടി ടെലികോം മേഖലയെയും ഇളവ് കാത്തിരിക്കുന്നുണ്ട്. സേവന-കാര്‍ഷിക മേഖലകളെയും അടിസ്ഥാന വര്‍ഗങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് സര്‍ക്കാരില്‍ നിന്നുണ്ടാവുക. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+