500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാത്രമല്ല ടാക്‌സുകളും വേണ്ടെന്ന് വെക്കാം
പൂനെ ആസ്ഥാനമായ അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിര്‍ദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുന്‍പില്‍ വച്ചിരിക്കുന്നത്.
മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാത്രമല്ല ഇന്‍കം ടാക്‌സ്, സെയില്‍ടാക്‌സ് അടക്കം നിലവിലുള്ള 56 ഇനം ടാക്‌സുകളും വേണ്ടന്ന് വയ്ക്കാം. പൂനെ ആസ്ഥാനമായ അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിര്‍ദ്ദേശം കേന്ദ്ര ഗവണ്മെന്റിന് മുന്‍പില്‍ വച്ചിരിക്കുന്നത്. അനില്‍ ബോക്കില്‍ എന്ന സാമ്പത്തിക വിദഗ്ദന്റെതാണ് ഇതിന് പിന്നിലെ ബുദ്ധി.
എല്ലാ നിലയിലുമുള്ള 56 ഇനം നികുതികള്‍ വേണ്ടന്നുവക്കുക, 1000,500,100 എന്നീ തുകയുടെ കറന്‍സികള്‍ പിന്‍വലിക്കുക, വലിയ സാമ്പത്തിക ഇടപാടുകള്‍ ബാങ്കിലൂടെ മാത്രം നടത്തുക, ക്യാഷ് ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുക, ഗവണ്‍മെന്റിന് റവന്യുവിനു വേണ്ടി ബാങ്ക് ഇടപാടുകള്‍ക്ക് 0.7% മുതല്‍ 2%വരെ ടാക്‌സ് ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രാധാമന്ത്രിക്ക് മുന്നില്‍ വച്ച നിര്‍ദേശങ്ങള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ കുറേ ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ് അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനത്തിന്റെ അഭിപ്രായം.

പെട്രോളിയം ഉത്പന്നങ്ങള്‍
അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മുതല്‍ എല്ലാ സാധനങ്ങളുടെയും വില 30% മുതല്‍ 55% വരെ കുറയും.

കള്ളപ്പണത്തിനും മോചനം
നികുതിവെട്ടിപ്പിന്റെ പ്രശ്‌നം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ കള്ളപ്പണവും ഉണ്ടാകുന്നില്ല.

തട്ടികൊണ്ട് പോകല്‍
പണം മുഖേനയുള്ള അഴിമതി 100% വും ഇല്ലാതാകും. പണത്തിനായുള്ള തട്ടിക്കൊണ്ടു പോകല്‍ പോലുള്ളവ ഇല്ലാതാകും.

പണം വീട്ടിലെത്തും
കള്ളനോട്ടുകള്‍ ഇല്ലാതാകും.ശമ്പളക്കാരായവര്‍ കൂടുതല്‍ പണം വീട്ടിലെത്തിക്കും.
അത് കുടുംബത്തിന്റെ പര്‍ച്ചെസിങ് പവര്‍ കൂട്ടും.

ചിലവ് കുറയും
തിരഞ്ഞെടുപ്പ് ചെലവ് കുറയും.രാഷ്ട്രിയം അഴിമതി മുക്തമാകും

കുറയും
ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

വന്‍ വളര്‍ച്ച
വ്യാപാര വ്യവസായ മേഖലകളില്‍ വന്‍ ഉയര്‍ച്ചയുണ്ടാകും. തൊഴിലവസരങ്ങള്‍ കൂടും.

ഡിപ്പാര്‍ട്ടമെന്റുകള്‍ കുറയും
നികുതിപിരിവടക്കം പല ഡിപ്പാര്‍ട്‌മെന്റുകളും ഉദ്യോഗസ്ഥന്‍മാരും ഇല്ലാതാകും.

ബാങ്ക് ഇടപാട്
ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വളരെ കുറവായതിനാല്‍ ജനം ഇഷ്ടപ്പെടും.

ചീത്ത കീഴ് വഴക്കം
ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ കിട്ടുന്ന ടാക്‌സ് 800 ലക്ഷം കോടിയാകും സമൂഹം ചീത്ത കീഴ് വഴക്കങ്ങളില്‍ നിന്നും മോചിതമാവുകയും ചെയ്യും എന്നാണ് അര്‍ത്ഥക്രാന്തി സന്‍സ്ഥാന്റെ വിലയിരുത്തല്‍












Click it and Unblock the Notifications