കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ നേതാവിനൊപ്പം ചിദംബരം

  • By Meera Balan
Google Oneindia Malayalam News

Chidambaram, Taliban Leader
ദില്ലി: താലിബാന്‍ നേതാവ്‌ മുല്ല അബ്ദുള്‍ സയീഫിന് ഇന്ത്യ സന്ദര്‍ശനത്തിനുള്ള വിസ അനുവദിച്ച് വിവാദത്തിലായ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. ഗോവയില്‍ നടന്ന തിങ്ക്‌ഫെസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സ്ഥാപക നേതാവ് ഇന്ത്യയില്‍ എത്തിയത്. ഗോവയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനൊപ്പം ഒരു മുറിയില്‍ ഇരിയ്ക്കുന്ന താലിബാന്‍ നേതാവിന്റെ ചിത്രമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിയ്ക്കുന്നത്.റെഡിഫ്.കോം ആണ് ചിത്രം പുറത്ത് വിട്ടത്.

തിങ്ക്‌ഫെസ്റ്റില്‍ പ്രഭാഷണം നടത്തുന്നതിന് വേണ്ടിയാണ് സയീഫ് എത്തിയത്. ഇതേ വേദിയില്‍ തന്നെ പ്രഭാഷണം നടത്തുവാനാണ് ചിദംബരവും എത്തിയതെന്ന് ശ്രദ്ധയം. ചിദംബരത്തിന് പിന്നിലായി സയീഫ് ഇരിയ്ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിയ്ക്കുന്നത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നേതാവിന് വിസ അനുവദിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ താലിബാനുമായി ബന്ധം സ്ഥാപിയ്ക്കുന്ന സാഹചര്യമാണ് താലിബാനുമായി അടുക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനെ പ്രേരിപ്പിയ്ക്കുന്നത്.

ബിജെപി ഭരിയ്ക്കുന്ന ഗോവയില്‍ താലിബാന്‍ നേതാവിനെ വിളിച്ച് വരുത്തിയതിനെതിരെ ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിങ്ങനെയാണ്. തീവ്രവാദികളെ കൈയ്യകലത്തില്‍ നിര്‍ത്തേണ്ട സ്ഥാനത്ത് വിസ നല്‍കി അതിഥികളായി രാജ്യത്തേയ്ക്ക് കൊണ്ട് വരുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ അനുയായിയാണ് സയീഫ്. 2001 ല്‍ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തുന്നതോടെയാണ് താലിബാന്‍ ഭരണകൂടത്തെ പുറത്താക്കുന്നത്.

English summary
Finance Minister P Chidambaram was spotted alongside Taliban founder Mullah Abdul Salam Zaeef
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X