കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡിംഗിന് പിഴച്ചത് ഡീബൂസ്റ്റിംഗില്‍, അവസാന രണ്ട് ഘട്ടത്തിലെ നിര്‍ഭാഗ്യം!!

Google Oneindia Malayalam News

ബംഗളൂരു: ചാന്ദ്രയാന്‍ 2 അവസാന നിമിഷം വിജയകരല്ലാതായി പോയത് നിരാശയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിനിടെ എന്താണ് നടന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും കൃത്യമായ പുറത്തുവന്നിട്ടില്ല. ഇത് ഐഎസ്ആര്‍ഒയും വിശദീകരിച്ചിട്ടില്ല. പക്ഷേ ശാസ്ത്രലോകം ഇതിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ വിവരിച്ചിരിക്കുകയാണ്. അവസാന രണ്ട് ഘട്ടത്തിലെ നേരിയ പിഴവുകളാണ് സോഫ്റ്റ് ലാന്‍ഡിംഗിന് പ്രശ്‌നങ്ങളുണ്ടാക്കിയത്.

15 ഭീകര നിമിഷങ്ങളെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ ഈ ലാന്‍ഡിംഗിനെ വിശേഷിപ്പിച്ചത്. ഐഎസ്ആര്‍ഒ വിശേഷിപ്പിച്ചത് പോലെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് ഇത്. ഡീബൂസ്റ്റിംഗിലെ പിഴവാണ് സോഫ്റ്റ് ലാന്‍ഡിംഗിനിടെ സിഗ്നല്‍ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ചെറിയ കാര്യത്തില്‍ പോലും സൂക്ഷിക്കേണ്ട കാര്യമാണ് സോഫ്റ്റ് ലാന്‍ഡിംഗ്.

അവസാന 15 മിനുട്ടുകള്‍

അവസാന 15 മിനുട്ടുകള്‍

ഓട്ടോണമസ് പവേഡ് ഡെസെന്റ് എന്ന പദപ്രയോഗമാണ് 15 മിനുട്ടിനെ ശാസ്ത്രലോകം വിളിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുന്നതിനുള്ള പരിശ്രമമാണ് ഇത്. ഇതാണ് ബഹിരാകാശ വാഹനത്തിന്റെ വേഗതയെ അടക്കം നിയന്ത്രിക്കുന്നത്. ചാന്ദ്രയാന്‍ രണ്ടില്‍ തന്നെയുള്ള കമ്പ്യൂട്ടറാണ്. ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്നുള്ള സിഗ്നലുകള്‍ എത്തുമ്പോള്‍ വൈകുന്നത് കൊണ്ടാണ് എല്ലാ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്തത്.

6000 കിമീ വേഗത്തില്‍

6000 കിമീ വേഗത്തില്‍

വിക്രം ലാന്‍ഡര്‍ മണിക്കൂറില്‍ ആറായിരം കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. 30 കിലോ മീറ്റര്‍ അകലത്തിലായിരുന്നു സഞ്ചാരം. ഇതിനിടെ ചലനവേഗത പൂജ്യത്തിലേക്ക് കൊണ്ടുവരുന്നതായിരുന്നു അടുത്ത ഘട്ടം. ഇത് നിയന്ത്രണങ്ങളോടെ മാത്രമേ ചെയ്യാനാവൂ. ഇതിനായിട്ടാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പ്രത്യേക സ്ഥലം നേരത്തെ തന്നെ ലാന്‍ഡിംഗിനായി കാണുന്നത്.

മൂന്ന് ഘട്ടങ്ങള്‍

മൂന്ന് ഘട്ടങ്ങള്‍

സോഫ്റ്റ് ലാന്‍ഡിംഗ് മൂന്ന് ഘട്ടങ്ങളിലായി നടക്കുക. ആദ്യത്തേത് വിക്രം ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്നതാണ്. ഉയരം കുറയ്ക്കുന്നതാണ് മറ്റൊന്ന്. ഇതിനായി അഞ്ച് എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റഫ് ബ്രേക്കിംഗ് ഫേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ നാല് എണ്ണവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രം ലാന്‍ഡറിന്റെ വേഗം 22 കിലോ മീറ്ററായും ദൂരം ഏഴ് കിലോമീറ്ററായും കുറച്ചിരുന്നു. ഇതോടെ വിജയകരമാകുമെന്ന രീതിയില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ആഘോഷങ്ങളും തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പ്രശ്‌നം ഉണ്ടായത്.

ആ രണ്ട് ഘട്ടങ്ങള്‍

ആ രണ്ട് ഘട്ടങ്ങള്‍

അബ്‌സൊലൂട്ട് നാവിഗേഷന്‍ ഫേസ്, ഫൈന്‍ ബ്രേക്കിംഗ് സ്‌പേസ് എന്നീ രണ്ട് ഘട്ടങ്ങളിലാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്. ഈ സമയത്ത് ചന്ദ്രനുമായി 400 മീറ്റര്‍ മാത്രം അടുത്തായിരുന്നു വിക്രം ലാന്‍ഡര്‍. തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇതിന് ദിശമാറുകയായിരുന്നു. ടെര്‍ഫിനല്‍ ഫേസില്‍ ആശയവിനിമയം നഷ്ടമായെന്നാണ് ഐഎസ്ആര്‍ഒ കണ്ടെത്തിയിരിക്കുന്നത്. നാല് എഞ്ചിനുകളുടെ ഡീബൂസ്റ്റിംഗിലാണ് പിഴച്ചതെന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്തുകൊണ്ട് എഞ്ചിന്‍ പിഴവ്

എന്തുകൊണ്ട് എഞ്ചിന്‍ പിഴവ്

ഈ നാല് എഞ്ചിനുകളും ഒരേരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലാന്‍ഡിംഗ് വിജയകരമാകൂ. വിക്രം ലാന്‍ഡറിന്റെ ശ്വസന നാളി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടതുണ്ട്. ഇത്തരം എഞ്ചിനുകള്‍ ആദ്യമായിട്ടാണ് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്. യന്ത്ര തകരാറുകളോ, അതല്ലെങ്കില്‍ ചൂടേറിയത് കൊണ്ടുള്ള സാങ്കേതിക പിഴുവകളോ വരാനാണ് സാധ്യതയെന്ന് വിലയിരുത്തല്‍. ഇതാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ വിലയിരുത്തി കൊണ്ടിരിക്കുന്നത്.

<strong>കോണ്‍ഗ്രസ് സീറോയാവും..... ഹിന്ദി ഹൃദയ ഭൂമിയില്‍ മാറ്റം വേണം, അത് സൂക്ഷിക്കണമെന്ന് തരൂര്‍!!</strong>കോണ്‍ഗ്രസ് സീറോയാവും..... ഹിന്ദി ഹൃദയ ഭൂമിയില്‍ മാറ്റം വേണം, അത് സൂക്ഷിക്കണമെന്ന് തരൂര്‍!!

English summary
what went wrong for vikram isro says it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X