കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

Google Oneindia Malayalam News

ബെംഗളൂരു: ഒരുകാലത്ത് കോണ്‍ഗ്രസും ജെഡിഎസ്സും കര്‍ണാടകത്തില്‍ വിരുദ്ധ ചേരിയില്‍ ആയിരുന്നു. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഐക്യത്തിന്റെ പാതയിലെത്തിയത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ ഒന്നിച്ച കോണ്‍ഗ്രസും ജെഡിഎസ്സും രൂപീകരിച്ച സഖ്യസര്‍ക്കാര്‍ ബിജെപിയുടെ നീക്കത്തില്‍ അടിപതറി വീണിരിക്കുന്നു.

സര്‍ക്കാര്‍ വീണ സാഹചര്യത്തില്‍ ജെഡിഎസ്സും കോണ്‍ഗ്രസും പഴയ പോലെ അകലുമോ. ഇതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് കുമാരസ്വാമിയോട് ചോദിക്കാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മറുപടി എവിടെയും തൊടാതെ... കോണ്‍ഗ്രസുമായുള്ള സഖ്യമല്ല ജെഡിഎസ്സിന്റെ ഇപ്പോഴത്തെ പ്രധാന വിഷയമെന്ന് കുമാരസ്വാമിയുടെ വാക്കുകളില്‍ വ്യക്തം. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന് കുമാരസ്വാമി പറഞ്ഞു. നേരത്തെ ബിജെപിയുമായി സഖ്യം ചേര്‍ന്ന ചരിത്രമുണ്ട് ജെഡിഎസ്സിന്. കുമാരസ്വാമിയുടെ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍.....

പറയാന്‍ സാധിക്കില്ല

പറയാന്‍ സാധിക്കില്ല

ഭാവിയിലും കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. ഇരുപാര്‍ട്ടികളും നിലവിലെ സാചര്യത്തില്‍ സഖ്യസാധ്യത തുടരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലത്രെ. എന്നാല്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞത് ജെഡിഎസ് സഖ്യം തുടരുമെന്നാണ്.

 14 മാസം മാത്രം

14 മാസം മാത്രം

14 മാസം മാത്രം പ്രായമുള്ള സഖ്യസര്‍ക്കാരാണ് ബിജെപിയുടെ നീക്കത്തില്‍ വീണത്. ജെഡിഎസ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

ജനവിശ്വാസം നേടിയെടുക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യമാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് കുമാരസ്വാമി പറയുന്നു. കോണ്‍ഗ്രസുമായി സഖ്യം തുടരുന്ന കാര്യങ്ങള്‍ കാത്തിരുന്ന് കാണാം. ഇപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനം എടുത്തോ എന്നറിയില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

മൈസൂരു മേഖലയില്‍

മൈസൂരു മേഖലയില്‍

മൈസൂരു മേഖലയില്‍ ജെഡിഎസ് ശക്തമാണ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസുമായി കടുത്ത ശത്രുതയിലുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ഭിന്നത പ്രകടമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ തിളങ്ങിയത് ബിജെപിയാണ്. 28ല്‍ 25 സീറ്റും ബിജെപി നേടി. ഓരോ സീറ്റുകള്‍ കോണ്‍ഗ്രസും ജെഡിഎസ്സും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയും ജയിച്ചു.

ചൊവ്വാഴ്ച രാത്രി

ചൊവ്വാഴ്ച രാത്രി

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും, ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

 103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍

103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍

205 അംഗങ്ങളാണ് സഭയില്‍ വന്നത്. 103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. നാല് പേരുടെ പിന്തുണ നേടാന്‍ സഖ്യസര്‍ക്കാരിന് സാധിച്ചില്ല. ബിഎസ്പി അംഗം എന്‍ മഹേഷ് സഭയില്‍ എത്തിയില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...

English summary
What will be happen Congress-JDS ally; Kumaraswami says I don't know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X