വാക്സിന് കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍
ദില്ലി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും മെയ് 1 മുതല്‍ വാക്സിന് എടുക്കാമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് അതിവേഗ കൊവിഡ് വ്യാപനത്തെ തടയാന്‍ ഇതാണ് മാര്‍ഗ്ഗമെന്ന നിലയിലാണ് പുതിയ തീരുമാനം.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം വാക്സിന് നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള വഴിതുറക്കുമോ എന്നാണ് ചോദ്യം. അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതിലും ഏറെ, വാക്സിന് വിതരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി പിന്‍വാങ്ങുന്നു എന്നും വിലയിരുത്തേണ്ടി വരും. വിശദാംശങ്ങള്‍ നോക്കാം...

വിതരണം എങ്ങനെ?
വാക്സിന് നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ അമ്പത് ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം. ബാക്കി അമ്പത് ശതമാനം ആണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും ലഭ്യമാക്കേണ്ടത്. ഇവിടെയാണ് പ്രധാന പ്രശ്നം തുടങ്ങുന്നത്.

വില എങ്ങനെ
സ്വയം നിര്‍ണയിച്ച വിലവിവരം സുതാര്യമായി സ്വകാര്യ വാക്സിന് ദാതാക്കള്‍ വെളിപ്പെടുത്തണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമ്പത് ശതമാനം വാകിസിന്റെ വില നിര്‍ണയം വാക്സിന് നിര്‍മാതാക്കള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമാണ് പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്.

കൊള്ളലാഭം
ഉത്പാദകര്‍ നിശ്ചയിക്കുന്ന വിലയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ സംസ്ഥാന സര്‍ക്കാരുകളും വാക്സിന് വാങ്ങേണ്ടി വരിക എന്നാണ് ഇത് വ്യക്തമാക്കുന്നത്. വാക്സിന് നിര്‍മാതാക്കള്‍ക്ക് ഈ മഹാമാരി കാലത്ത് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരം ആയിരിക്കും ഇത് ഒരുക്കുക എന്നാണ് വിലയിരുത്തല്‍.

കേന്ദ്രത്തിന്റെ പിന്‍വാങ്ങല്‍
യഥാര്‍ത്ഥത്തില്‍ വാക്സിന് വിതരണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗികമായ പിന്‍വാങ്ങല്‍ ആണ് ഇത്. മുപ്പത് കോടി ജനങ്ങള്‍ക്കുള്ള വാക്സിന് വിതരണത്തിന്റെ ഉത്തരവാദിത്തം മാത്രം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി വരികയും ബാക്കിയുള്ളവരുടെ വാക്സിനേഷന് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയായി മാറുകയും ചെയ്യു.

സംസ്ഥാനങ്ങളുടെ തലയില്‍
കഴിഞ്ഞ മാസങ്ങളില്‍ പല സംസ്ഥാനങ്ങളിലും കടുത്ത വാക്സിന് ക്ഷാമം ആണ് നേരിട്ടത്. ഈ ഒരു സാഹചര്യത്തിലാണ് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങേണ്ട ബാധ്യത കൂടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ തലയില്‍ വച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ദേശീയ ലോക്ക് ഡൗണ്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ചതും കേന്ദ്ര സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുള്ള ബാധ്യതയും കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്.

എല്ലാ ബാധ്യതയും
മെയ് 1 മുതല്‍ വാക്സിന് ക്ഷാമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് മാത്രം ആക്കുന്നതാണ് പുതിയ തീരുമാനം എന്നും നിരീക്ഷിക്കാം. കമ്പനികളില്‍ നിന്ന് വാക്സിന് വാങ്ങാന്‍ ആകാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂശിക്കപ്പെടുമെന്നതും ഉറപ്പാണ്.

ഉത്തരവാദിത്തം കൈവിടുമ്പോള്‍
രാജ്യത്തെ മുപ്പത് കോടി ജനങ്ങള്‍ക്ക് മാത്രം വാക്സിന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം മാത്രമാണോ കേന്ദ്ര സര്‍ക്കാരിനുള്ളത് എന്നത് നിര്‍ണായകമായ ചോദ്യമാണ്. അതിവ്യാപനത്തിന്റെ സാഹചര്യത്തില്‍ വിദേശ വാക്സിനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ നയത്തിന്റെ ഗുണഭോക്താക്കള്‍ ഇത്തരം വാക്സിന് കമ്പനികള്‍ ആകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

രണ്ട് ദിവസം, അഞ്ച് ലക്ഷം രോഗികള്‍
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയിലെ പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിന് മുകളില്‍ ആണ്. ചുരുക്കിപ്പറഞ്ഞാല്‍, രണ്ട് ദിവസം കൊണ്ട് രാജ്യത്ത് പുതിയതായി അഞ്ച് ലക്ഷത്തിലധികം കൊവിഡ് രോഗികളെ കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് തന്നെ വിലയിരുത്തേണ്ടിവരും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications