കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മലാ സീതാരാമന്‍ കരുതി വെച്ച മാന്ത്രിക വിദ്യയെന്താവും; മാന്ദ്യത്തില്‍ നിന്ന് കരകയറ്റുമോ ബജറ്റ്?

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കെയാണ് ഫെബ്രുവരി ഒന്നാം തീയതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോവുന്നത്. മന്ദഗതിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കുക എന്ന വെല്ലുവിളിയാണ് മോദി സര്‍ക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആദായ നികുതി നിരക്ക് കുറച്ചും മറ്റ് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചും സമ്പദ് വ്യവ്സ്ഥയെ ക്രിയാത്മകമായി മുന്നോട്ട് ചലിപ്പിക്കാനാവും സര്‍ക്കാര്‍ ശ്രമിക്കുക.

വിപണിയല്‍ ഉപഭോഗം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആദായ നികുതി കുറയ്ക്കുക എന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാകുമെന്നും മാന്ദ്യത്തില്‍ നിന്ന് പതിയെ കരകയറാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

നികുതി നിരക്കിലെ ഇളവ്

നികുതി നിരക്കിലെ ഇളവ്

നികുതി നിരക്കിലെ ഇളവ് ഓഹരി വിപണിയേയും അനുകൂലമായി ബാധിച്ചേക്കും. ആദായനികുതി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഒഹരി വിപണികള്‍ അടുത്തിടെ റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. ഈ ട്രെന്‍ഡ് നിലനിര്‍ത്തി വിപണിയെ കൂടുതല്‍ ഉത്തേജനാത്മകമായി നിലനിര്‍ത്തണമെങ്കില്‍ ബജറ്റില്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും ഇളവ് പ്രഖ്യാപിക്കേണ്ടി വരും.

പ്രതികൂലമായി ബാധിക്കും

പ്രതികൂലമായി ബാധിക്കും

ഇളവ് പ്രഖ്യാപിക്കാന്‍ കേന്ദ്ര തയ്യാറായില്ലെങ്കില്‍ ഓഹരി വിപണിയെ അടക്കം അത് പ്രതികൂലമായി ബാധിക്കുകയും സമ്പദ് വ്യവസ്ഥ വീണ്ടും മന്ദഗതിയില്‍ തുടരുകയും ചെയ്യും. ആദായനികുതി നിരക്കില്‍ ഇളവ് പ്രതീക്ഷിക്കുമ്പോഴും ധനക്കമ്മി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാറിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ ഇതില്‍ വരുത്താന്‍ കഴിയില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പ്രീതിപ്പെടുത്തുമോ

പ്രീതിപ്പെടുത്തുമോ

ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി സമ്പദ് വ്യവസ്ഥയില്‍ ശ്വാശതമായ സ്വാധീനം ചെലുത്താത്ത പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. കാർഷിക വായ്‌പകൾ എഴുതിത്തള്ളുക, കർഷകർക്ക് വിളകൾക്കുമേൽ ഉയർന്ന സംഭരണ ​​വില നൽകുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്ക് ഇത്തവണ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന.

അന്തരം വർദ്ധിപ്പിക്കും

അന്തരം വർദ്ധിപ്പിക്കും

ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ ചിലവുകള്‍ സര്‍ക്കാറിന് അധികമായി ഏറ്റെടുക്കേണ്ടി വരികയും സര്‍ക്കാറിന്‍റെ ബാലന്‍സ് ഷീറ്റുകള്‍ കുറയ്ക്കുകയും ചെയ്യും. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കും. വരവുകളെക്കാള്‍ ചെലവുകൾ കൂടുതലായി വരും. ഇതിന് പരിഹാരമായി ദീര്‍ഘകലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

എന്താണ് ആ മാന്ത്രിക വിദ്യ

എന്താണ് ആ മാന്ത്രിക വിദ്യ

സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഗണ്യമായി കുറയുന്നതിനാല്‍ കര്‍ശനമായ നീക്കങ്ങളിലേക്കും സര്‍ക്കാര്‍ കടന്നേക്കും. അതേസമയം തന്നെ, സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ബജറ്റ് കടന്നുപോയാന്‍ അത് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം സ്ഥിതി കൂടുതല്‍ ദുഷ്കരമാക്കും. ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കണ്ടുള്ള എന്ത് മാന്ത്രിക വിദ്യയാണ് ഫെബ്രുവരി ഒന്നിലേക്കായി നിര്‍മ്മല സീതാരാമന്‍ കരുതിവെച്ചിരിക്കുന്നുവെന്ന ആകാംക്ഷയിലാണ് രാജ്യം.

 'അധോലോക നേതാവ് ഛോട്ടാ രാജനൊപ്പമുള്ള മോദിയുടെ ചിത്രം പുറത്ത്'; പ്രചരണത്തിലെ സത്യം ഇങ്ങനെ.. 'അധോലോക നേതാവ് ഛോട്ടാ രാജനൊപ്പമുള്ള മോദിയുടെ ചിത്രം പുറത്ത്'; പ്രചരണത്തിലെ സത്യം ഇങ്ങനെ..

 പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ച്ച സമയം കൂടി, ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ച്ച സമയം കൂടി, ഹര്‍ജികള്‍ രണ്ടായി പരിഗണിക്കും

English summary
What will be the impact of the budget on Indian Economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X