കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവും

Google Oneindia Malayalam News

Recommended Video

cmsvideo
മസൂദിനെ പൂട്ടിയാൽ എന്ത് സംഭവിക്കും | Oneindia Malayalam

ദില്ലി: ജെയ്‌ഷെ മുഹമ്മദ് കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന ഭീകരസംഘടനയാണ്. പലവട്ടം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നീക്കങ്ങള്‍ നടത്തിയതാണ്. എന്നാല്‍ അന്നൊക്കെ അത് പരാജയപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തോടെ മസൂദ് അസ്ഹറിനെതിരെയുള്ള നീക്കങ്ങള്‍ ഫലം കാണുമെന്നാണ് സൂചന.

ഇത്തവണ വിജയത്തിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. അതേസമയം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിനും സംഘടനയ്ക്കും എന്തു സംഭവിക്കുമെന്നത് പ്രധാന കാര്യമാണ്. വിവിധ രാജ്യങ്ങള്‍ അദ്ദേഹത്തിനെതിരെ ഈ തീരുമാനം നടപ്പാക്കിയാല്‍ പാകിസ്താനിലെ ഭീകരവാദത്തിന്റെ നട്ടെല്ലൊടിയുമെന്നാണ് വ്യക്തമാകുന്നത്. അത് മസൂദ് അസ്ഹറിന്റെ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കും.

ജെയ്‌ഷെയുടെ വിലക്ക്

ജെയ്‌ഷെയുടെ വിലക്ക്

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായും ജെയ്‌ഷെയെ കൊടുഭീകരവാദ സംഘടനയായും കണക്കാക്കാന്‍ യുഎന്നിനെ സമീപിച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും. യുഎന്‍ സുരക്ഷാ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വിലക്കില്‍ മസൂദ് അസ്ഹറിനെ കുരുക്കാനാണ് തീരുമാനം. ദേശീയ തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇത് നടപ്പാക്കിയാല്‍ സാമ്പത്തിക വിലക്കുകള്‍ യാത്രാ വിലക്കുകള്‍, ആയുധങ്ങള്‍ കൈമാറുന്നതിനുള്ള വിലക്കുകള്‍ എന്നിവ മസൂദ് അസ്ഹറിന് നേരിടേണ്ടി വരും.

സാമ്പത്തിക വിലക്ക്

സാമ്പത്തിക വിലക്ക്

ഒരു വ്യക്തിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ യുഎന്‍ അംഗ സമിതിയിലെ ര ാജ്യങ്ങള്‍ അയാളുടെ ഫണ്ടുകള്‍ മരവിപ്പിക്കണം. സ്വത്തുക്കള്‍, സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവയും മരവിപ്പിക്കണം. ഇതുവഴി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്ന് ഉറപ്പിക്കാം. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ തടയാനും നിര്‍ദേശമുണ്ടാവും. ഇയാളുടെ പൗരത്വം നിരീക്ഷണ പട്ടികയില്‍ വെക്കുകയും ചെയ്യാം.

ആയുധ വിലക്ക്

ആയുധ വിലക്ക്

എല്ലാ രാജ്യങ്ങളും മസൂദ് അസ്ഹറുമായുള്ള ആയുധ ഇടപാട് റദ്ദാക്കേണ്ടി വരും. ഇയാള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതോ, വില്‍ക്കുന്നതോ, ദേശീയമായും അന്തര്‍ദേശീയമായും വിലക്കും. രാജ്യത്തിന്റെ വിമാനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാനുള്ള അനുമതി ഇല്ലാതാവും. സാങ്കേതിക സഹായവും റദ്ദാക്കും. സൈനിക സഹായമോ, പരിശീലനമോ മസൂദ് അസ്ഹറിന് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തും. ഇതോടെ രാജ്യത്തിനകത്തും പുറത്തുമായി മസൂദ് അസ്ഹര്‍ ഒറ്റപ്പെടും.

യാത്രാവിലക്ക്

യാത്രാവിലക്ക്

യാത്രാ വിലക്കായിരിക്കും മസൂദ് അസ്ഹര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി റദ്ദാവും. ഇതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വളരുന്നില്ലെന്ന് ഉറപ്പാക്കാം. ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ പ്രമുഖ രാജ്യങ്ങളുടെ നിരീക്ഷണം എല്ലാ സമയത്തും മസൂദ് അസ്ഹറിനെതിരെയുണ്ടാവും. ഇത് പാകിസ്താന്‍ എല്ലാ സമയത്തും നിരീക്ഷപ്പെടുന്നതിന് തുല്യമാവും. അതാണ് പ്രധാനമായും പാകിസ്താന്‍ എതിര്‍ക്കാന്‍ കാരണം.

പത്ത് ദിവസം

പത്ത് ദിവസം

പുതിയ നീക്കം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പത്ത് ദിവസത്തിനകം പരിഗണിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നാലാമത്തെ ആവശ്യമാണ് ഇത്. 2009ല്‍ ഇന്ത്യയാണ് ആദ്യം പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായതിനാല്‍ മസൂദ് അസ്ഹറിനെതിരെയുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ഇന്ത്യക്ക് വിജയം ഉണ്ടാവുമെന്നാണ് സൂചന.

ഒരേയൊരു വെല്ലുവിളി

ഒരേയൊരു വെല്ലുവിളി

പാകിസ്താന്‍ ഭീകരവാദം എന്നോ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ചൈനയുടെ പിന്തുണയാണ് ഇതിന് കാരണം. ഇത്തവണയും ചൈനയാണ് ഇന്ത്യക്ക് മുന്നിലുള്ള ഒരേയൊരു വെല്ലുവിളി. 2016ലെ പത്താന്‍ കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹറിനെതിരെയുള്ള ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്തത് ചൈനയായിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ പുല്‍വാമ ആക്രമണത്തിന് ശേഷവും ചൈന തള്ളിയിരുന്നു.

മോദിയുടെ വിജയം

മോദിയുടെ വിജയം

ശക്തമായ തെളിവുകളാണ് ഇന്ത്യ യുഎന്നിന് മുന്നില്‍ അവതരിപ്പിച്ചത്. ചൈനയ്ക്ക് തള്ളാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള വഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനുള്ള നിര്‍ദേശങ്ങളും നല്‍കി കഴിഞ്ഞു. ചൈന ഒരുപക്ഷേ പിന്തുണയ്ക്കുമെന്നാണ് പാകിസ്താനും സൂചിപ്പിക്കുന്നത്. ഇതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ലോകരാജ്യങ്ങളെ മുഴുവന്‍ നേരിട്ട് കണ്ട് ചര്‍ച്ച ചെയ്തുള്ള ഇന്ത്യയുടെ നീക്കം മസൂദ് അസ്ഹറിനെ കുരുക്കും.

ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!ബാലക്കോട്ടിലെ ഭീകരക്യാമ്പ് പറഞ്ഞ് കേട്ടത് പോലെയല്ല.... ഇന്ത്യ നല്‍കിയ തെളിവുകള്‍ അമ്പരിപ്പിക്കും!!

ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍.... പക്ഷേ....ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍.... പക്ഷേ....

English summary
what will happen if maulana masood azhar is banned by un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X