കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് ഗവർണർ പാലം വലിച്ചേക്കും? മഹാരാഷ്ട്രയിലെ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ!! പ്രതീക്ഷയോടെ ബിജെപി

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; കൊവിഡിനിടയിൽ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാക്കി രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തില്ലേങ്കിൽ ഉദ്ധവിന്റെ മുഖ്യമന്ത്രി കസേര നഷ്ടമാവും. ഇതിന്റെ മറപിടിച്ച് സർക്കാരിനെ ബിജെപി അട്ടിമറിക്കുമോയെന്നുള്ള ആശങ്കയിലാണ് മഹാവികാസ് അഘാഡി സഖ്യം.

കസേര ഉറപ്പിക്കാനുള്ള അറ്റകൈ നീക്കങ്ങളെല്ലാം ഉദ്ധവ് നടത്തുന്നുണ്ട്. നിലവിൽ ഗവർണറുടെ കോർട്ടിലാണ് പന്ത്.

ഗവർണറോട് ആവശ്യപ്പെട്ടു

ഗവർണറോട് ആവശ്യപ്പെട്ടു

നിയമസഭാംഗം അല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ എംഎൽഎ ആയോ എംഎൽസി ആയോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണറോട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു.

വീണ്ടും കത്ത് നൽകി

വീണ്ടും കത്ത് നൽകി

എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഇതുവരെ ഇക്കാര്യത്തിൽ തിരുമാനം കൈക്കൊണ്ടിട്ടില്ല.ഈ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് മന്ത്രിമാരും ചേർന്ന് ഇതേ ആവശ്യം ഉന്നയിച്ച് ഗവർണറെ കണ്ട് കത്തി നൽകി. ഉദ്ധവിനെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘം വീണ്ടും കത്ത് നൽകി.

രാജിവെയ്ക്കേണ്ടി വരും

രാജിവെയ്ക്കേണ്ടി വരും

നവംബർ 28 നായിരുന്നു ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. മെയ് 28 ന് ഉള്ളിൽ ഉദ്ധവ് താക്കറെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായില്ലേങ്കിൽ ഉദ്ധവിന് രാജിവെയ്ക്കേണ്ടി വരും. ഇതോടെ ഗവർണർ ഉടൻ തന്നെ ഇക്കാര്യത്തിൽ തിരുമാനം കൈക്കൊള്ളണമെന്ന് അജിത് പവാർ ആവശ്യപ്പെട്ടു.

പ്രതീക്ഷയോടെ നേതാക്കൾ

പ്രതീക്ഷയോടെ നേതാക്കൾ

ഗവർണറിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അതേസമയം ഗവർണറുടെ നിലപാട് മറിച്ചാണെങ്കിൽ മഹാരാഷ്ട്രയിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞേക്കും. സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയേക്കും.

നിയമോപദേശം

നിയമോപദേശം

ഉദ്ധവിനെ നാമനിർദ്ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമായുും അറ്റോർണി ജനറലുമായി ഗവർണർ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. രണ്ട് വഴികളാണ് സർക്കാരിന് മുന്നിലുള്ളത്. മെയ് 3 ന് സർക്കാർ ലോക്ക് ഡൗൺ പിൻവലിച്ചാൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടേക്കും.

സത്യപ്രതിജ്ഞ നടക്കില്ല

സത്യപ്രതിജ്ഞ നടക്കില്ല

അതല്ലേങ്കിൽ കൊവിഡ് സാഹചര്യം പരിഗണിക്ക് പ്രത്യേക മന്ത്രിസഭ വിളിച്ച് ചേർത്ത് ഉദ്ധവിനെ ലെജിസ്ലേറ്റീവ് അംഗങ്ങൾ നാമ നിർദ്ദേശം ചെയ്യും.കാലാവധി തീരുന്ന മെയ് 28 ന് രാജിവെച്ച് വീണ്ടും മുഖ്യമന്ത്രിയായി ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്യുന്നതിൽ സാങ്കേതിക തടസമുണ്ടെന്ന് ഭരണഘടന വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

നിയമനടപടി

നിയമനടപടി

അതിനിടെ ഗവർണറുടെ നീക്കം അനുകൂലമായില്ലേങ്കിൽ മഹാവികാസ് അഘാഡി സർക്കാരിന് കോടതിയെ സമീപിക്കാമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്. നിയമവഴി തേടുകയാണെങ്കിൽ പല രാഷ്ട്രീയ നാടകങ്ങൾക്കും സംസ്ഥാനം വേദിയാകുമെന്ന സൂചനയും രാഷ്ട്രീയ നിരീക്ഷകർ നൽകുന്നുണ്ട്.

English summary
what will happen in maharashtra? these are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X