സുപ്രീംകോടതിയിലും സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുലിനെ കാത്തിരിക്കുന്നതെന്ത്?; ഇനി മത്സരിക്കാനാകില്ല..!!?
ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാകെ നിര്‍ണായകമാണ്. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും എന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാനായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മാത്രമല്ല ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെപ്പോലും സാരമായി ബാധിക്കുന്ന സാഹചര്യമായിരിക്കും വന്ന് ചേരുക. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം നഷ്ടമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകില്ല. അങ്ങനെ വന്നാല്‍ 2024 ലേയും 2029 ലേയും ലോക്സഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്ക് നഷ്ടമാകും. ഒരു ജനപ്രതിനിധിഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ അയോഗ്യനാക്കപ്പെടുകയും ആറ് വര്‍ഷത്തേക്ക് അയോഗ്യത തുടരുകയും ചെയ്യും.
ശിക്ഷ ആരംഭിക്കുന്ന ദിവസം മുതല്‍ എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ഒഴിവാക്കാന്‍ ജീവന്മരണ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ശിക്ഷാ വിധിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് നീങ്ങും.
അതോടൊപ്പം ശിക്ഷയുടെ അളവ് രണ്ട് വര്‍ഷത്തില്‍ താഴെയായി കുറയ്ക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയെ അസാധുവാക്കാന്‍ സഹായിക്കും. അതിനാല്‍ ശിക്ഷാ ഇളവിനും സ്റ്റേയ്ക്കുമായാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്നാണ് ശിക്ഷ സ്റ്റേ ചെയ്യണം എന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നും തന്നെയില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് ഹേമന്ത് പ്രചക്കിന്റെ ബെഞ്ച് ഹര്‍ജി തള്ളിയത്.
രാഹുല്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരെ 10 കേസുകള്‍ നിലവിലുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേംബ്രിഡ്ജില്‍ വെച്ച് സവര്‍ക്കര്‍ക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ ചെറുമകന് പൂനെ കോടതിയില്‍ നല്കിയ ഹര്‍ജിയും ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവത്തിനിടെ ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications