Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ പാർലമെന്റ് ഇനി എന്തുചെയ്യും? പുതിയ പാർലമെന്റ് എന്തുകൊണ്ട് ത്രികോണാകൃതിയിൽ; സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചാണ് എല്ലായിടത്തും ചർച്ച. എന്നാൽ മറുവശത്ത് മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. പുതിയ പാർമെന്റ് മന്ദിരം വരുമ്പോൾ പഴയ പാർലമെന്റ് മന്ദിരത്തിന് എന്തുസംഭവിക്കും? അത് വളരെ പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്.

ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഇന്ത്യൻ പാർലമെന്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആസ്ഥാനമായി നിലകൊണ്ട ഒന്നാണ്. കൊളോണിയൽ വാസ്തുവിദ്യയുടെയും ഇന്ത്യൻ വാസ്തുവിദ്യയുടെയും സമ്മിശ്രമായ രൂപകല്പനയിൽ വൃത്താകൃതിയിലാണ് പഴയ പാർലമെന്റ് മന്ദിരം നിർമ്മിച്ചത്. എന്നാൽ‌ പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃ‍തിയിലാണ്. ഇന്ത്യയുടെ വൈവിധ്യം ഉൾക്കൊണ്ട് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. അവിടെയാണ് പഴയ പാർലമെന്റ് മന്ദിരം ഇനി എന്തുചെയ്യും എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമായി വരുന്നത്.

Parliament

2021 മാർച്ചിൽ അന്നത്തെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഇത് സംബന്ധിച്ച് ഒരു സൂചന നൽകിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയായ ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ബദൽ ഉപയോഗത്തിന് ലഭ്യമാക്കേണ്ടതുണ്ടെന്ന് എന്നായിരുന്നു അന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞത്. എങ്കിലും എങ്ങനെ ഉപയോ​ഗപ്പെടുത്തും എന്നത് സംബന്ധിച്ച് സമ​ഗ്രമായ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് സൂചന.

പുതിയതായി നിർമ്മിച്ച കെട്ടിടത്തിനൊപ്പം പഴയ മന്ദിരവും ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമനിർമ്മാണ പരിപാടികൾക്കായി ഉപയോ​​​ഗ യോ​ഗ്യമായ മുറികൾ നൽകും. അതേ സമയം, ദേശീയ ആർക്കൈവ്സ് പുതിയ പാർലമെന്റിന്റെ കെട്ടിടത്തിലേക്ക് മാറ്റും ഇത് നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന് കൂടുതൽ സ്ഥലസൗകര്യം നൽകും.

എന്തുകൊണ്ടാണ് ത്രികോണാകൃതി?

നിലവിലുള്ള പാർലമെന്റ് മന്ദിരം വൃത്താകൃതിയിൽ ആണ്, എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് ത്രികോണാകൃതിയിൽ നിർമ്മിച്ചു എന്നാണ് ഉയർന്നുവരുന്ന ചോദ്യം. മധ്യപ്രദേശിലെ മൊറേനയിലുള്ള ചൗസത് യോഗിനി ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഴയ പാർലമെന്റ് മന്ദിരത്തിന് വൃത്താകൃതി നൽകിയതെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇതിന് ചരിത്രപരമായ തെളിവുകൾ ഇല്ല. ത്രികോണാകൃതിയിൽ നിർമ്മിച്ചതിനാൽ‌ പുതിയ പാർലമെന്റിന് വ്യത്യസ്തമായ രൂപമാണ് ലഭിക്കുക.

എന്തുകൊണ്ടാണ് പുതിയ പാർലമെന്റിന് ഈ രൂപം എന്ന് പുതിയ പാർലമെന്റിന്റെ ആർക്കിടെക്റ്റ് ബിമൽ പട്ടേൽ പിടിഐയോട് വ്യക്തമാക്കി. "പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കാരണം പുതിയ പാർലമെന്റ് ഒരു ത്രികോണാകൃതിയിലുള്ള പ്ലോട്ടിലാണ് ഉള്ളത്. ലോക്. സഭ, രാജ്യസഭ, ഒരു സെൻട്രൽ ലോഞ്ച് എന്നിങ്ങനെ മൂന്ന് പ്രധാന ഇടങ്ങൾ ആണ് ഉള്ളത്, അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+